4 ഒണ്ണാ കുഞ്ചിക്കാടേ, നിങ്കെ തെയ്‌വത്തുക്കൊള്ളവേരാളും അവറളെ തോൽവി അടയവച്ചുമിരുക്കിനെ. എന്തൊണ്ണാ നിങ്കളിൽ ഇരുക്കിനവൻ ഇം ഉലകത്തിൽ ഒള്ളവനക്കാട്ടീം വലിയവൻ താൻ.
ഇം ഉലകത്തിലെ നായവിതി ഇപ്പതാൻ; തെയ്‌വം ഇം ഉലകത്തിലെ അതികാരിയെ ഇപ്പെ പുറത്തുക്ക് ഒറിഞ്ച് പോട്ടാകും.
ഏൻ ഇനി ബൊകുനേരമൊണ്ണാം നിങ്കകാൽ കുരവുടാത്ത്; എന്തൊണ്ണാ ഇം ഉലകത്തിലെ അതികാരിയാനെ ഉരുമൻ കടന്തു വരിനെ; അവനുക്ക് എൻ കാരിയത്തിൽ അതികാരമില്ലെ.
ഇം ഉലകത്തിലെ അതികാരിയെ ഇപ്പണേ വിതിച്ചിരുക്കിനതുനാലെ നായവിതിയപ്പത്തീം ഉലകത്തുക്ക് ഉതവാളി പോതം വരുത്തും.
ഏൻ അവറളിലും നീ എന്നേത്തിലുമാനെ; നീ എന്നെ കടത്തിവുട്ടെ ഒണ്ണും നീ എൻകാൽ ആത്തിരമാ ഇരുന്തതുവോലെ അവറകാലും ആത്തിരമാ ഇരുക്കിനയൊണ്ണും ഉലകത്തുക്ക് തിക്കിലൊണ്ടാളത്തുക്ക് അവറെ ഒത്തുമേൽ തികഞ്ചിവരിളത്തുക്കുചൂട്ടിതാൻ.”
തെയ്‌വം നങ്കെ എല്ലാ കാരിയങ്കാടാം ചെയ്യിനനാലെ ആരുക്ക് നങ്കെ എതിരാളിയാകേക്ക് മുടിയും?
അതുനാലെ ഏളെ നിലമെ ഒണ്ണാലും നങ്കളെ വുളിച്ചിരുക്കിനെ കാരിയത്തിൽ വെറ്റി നേടി നങ്കെ മിന്നോറികിട്ടേയിരുക്കിനെ.
തെയ്‌വം നങ്കാക്ക് പിന്നിയമോടെ തന്തിരുക്കിനതെ തിക്കിനൊണ്ടാളത്തുക്കുചൂട്ടി നങ്കെ ഇവ്വുലകത്തിലെ ആത്തുമാവയില്ലെ, തെയ്‌വത്തിലെ ആത്തുമാവുതാൻ നേടിയിരുക്കിനത്.
“തീൻ വകുത്തുക്കും വകുറ് തീനുക്കും” ഒൺ ചിലവേരാ ചൊന്നെ; ഒണ്ണാ തെയ്‌വം ഇതുകാടെ ഇരണ്ടാം നാതയായ്‌ക്കാകും. ഉടമ്പ് തിശകെട്ടെ കിടത്തേക്ക് ഒള്ളതില്ലെ; ഉടമ്പ് കരുത്താവിലെ വേലേക്കൊള്ളതാൻ. കരുത്താവ് നങ്കെ ഉടമ്പുക്ക് തേവയാനതയെല്ലാം തരിനെ.
തെയ്‌വത്തിലെ ഉരുവമാനെ മകിമെ ഒള്ളെ കിരിശ്‌ത്തുവിലെ നല്ലെ ചേതീലെ വെളിച്ചം നമ്പിക്കെ നാത്തവേരാ കാണാതിരുപ്പേക്കുചൂട്ടി ഇം ഉലകത്തിലെ തെയ്‌വമാനെ പിശാശ് നമ്പിക്കെ നാത്തവേരാകാട് മനെ കണ്ണെ ഇരുട്ടായ്‌ക്കി വച്ചിരുക്കിനെ.
തെയ്‌വത്തിലെ ആലയത്തുക്കും ചിലകാട്ടുക്കും മത്തും എന്തൻ പൊരുത്തം? നങ്കെ ഉശിരൊള്ളെ തെയ്‌വത്തിലെ ആലയംതാനേ? “ഏൻ അവറെ കൂട്ടത്തിൽ ഇരുന്ത് അവറളും മത്തും നടക്കുകേം ചെയ്യും ഏൻ അവറെ തെയ്‌വമും അവറെ എൻ ചനമും ആയിരുക്കും” ഒൺ തെയ്‌വം ചൊല്ലിയിരുക്കിനതാനേ?
അന്നേരം നിങ്കെ ഇവ്വുലകത്തിലെ മാനടവൻ പിശയ്‌ക്കുമവോലെ പാപത്തിൽ പിശയ്‌ക്കുമെ; കാൺമ്പേക്ക് കൂടാത്തെ ഉലകത്തിലെ അതികാരിയാനെ പിശാശെ പാലിച്ചു നടക്കുമവേരാതാൻ നിങ്കെ; അവൻ താൻ ചൊല്ലുക്ക് നടകാത്തവേരാ ഇടേൽ ഇപ്പെ അശേനെ ആത്തുമാവ്.
നമ്പിക്കേൽ കിരിശ്ത്തു നിങ്കെ ഇതയത്തിൽ ഇരുക്കോണുമൊണ്ണും ആത്തിരത്തിൽ നേരുമയോടേം ഉറപ്പോടേം നിങ്കെ പിശയ്‌ക്കോണുമൊണ്ണും വായാതിനെ.
കടശീക്ക് ഏൻ ചൊന്നത് എന്തനേത്തൊണ്ണാ കരുത്താവിലെ ചക്കതീൽ നിങ്കെ പിലപ്പടിൻ. അവൻ നിങ്കളെ അവനിലെ എപ്പേരുപ്പട്ടെ ചക്കിതീൽ പിലപ്പടുത്തട്ടെ.
കുഞ്ചിക്കാടേ, നിങ്കെ പാപമെ ചെയ്യാതിരുപ്പേക്ക് ഏൻ ഇം എളുത്തെ നിങ്കാക്ക് എളുതിനെ. ഒരാ പാപമെ ചെയ്യതൊണ്ണാ തകപ്പനാനെ തെയ്‌വത്തുകാൽ നങ്കാക്കുചൂട്ടി കെഞ്ചി കോക്കേക്ക് ഏശുകിരിശ്ത്തു ഒണ്ണെ നീതിമാൻ നങ്കാക്ക് ഒളെള.
അപ്പലാമേ, മുതപ്പുടിച്ചൊള്ളാളെ നിങ്കാക്ക് തിക്കിനൊണ്ടായതുനാലെ നിങ്കാക്ക് എളുതിനെ. ഉളന്താരിയേരേ, കുറുപ്പുനാത്തെ ഉരുമനെ നിങ്കെ തോൽവി അടയെ വച്ചിരുക്കിനതുനാലെ നിങ്കാക്ക് എളുതിനെ. കുഞ്ചിക്കാടേ, നിങ്കെ തകപ്പനാനെ തെയ്‌വമെ അറിഞ്ചിരുക്കിനതുനാലെ നിങ്കാക്ക് എളുതിനെ.
നങ്കെ ഇതയമേ നങ്കളെ കുത്തമെ വിതിക്കിനതൊണ്ണാ തെയ്‌വം നങ്കെ ഇതയത്തക്കാട്ടി വലിയവനായതുനാലെ നങ്കെ കാരിയങ്കാടെ ബൂറാ അറിഞ്ചിരുക്കിനെ.
തെയ്‌വത്തിലെ ചട്ടപ്പടീൽ നടക്കിനവൻ തെയ്‌വമും മത്തും മൊത്തമാ ഇരുക്കിനെ. തെയ്‌വമും അവനും മത്തും മൊത്തമാ ഇരുക്കിനെ. തെയ്‌വം നങ്കാക്ക് തന്തെ തെയ്‌വ ആത്തുമാവിനാലെ തെയ്‌വം നങ്കളിൽ ഇരുക്കിനെ ഒൺ നങ്കാക്ക് തിക്കിലൊണ്ടാകും.
ഉടയാ ആത്തുമാവെ തന്തതുനാലെ നങ്കെ തെയ്‌വത്തിലും അവൻ നങ്കളിലും ഇരുക്കിനെ ഒൺ നങ്കാക്ക് തിക്കിനൊള്ളെ.
തെയ്‌വത്തുക്ക് നങ്കകാക്ക് ഒളെള ആത്തിരം എകത്തത് ഒൺ അറിഞ്ച് നമ്പിയും ഇരുക്കിനെ. തെയ്‌വം ആത്തിരം താൻ; ആത്തിരത്തിൽ ഇരുക്കിനവൻ തെയ്‌വത്തിലും തെയ്‌വം അവനിലും ഇരുക്കിനെ.
ഒണ്ണാ എങ്കെ തെയ്‌വത്തിൽ നുൺ ഒള്ളവേരാനാലെ തെയ്‌വമെ അറീനവനെല്ലാം എങ്കെ വാക്കെ കോക്കിനെ. തെയ്‌വത്തുക്കല്ലാത്തവേരായെല്ലാം എങ്കെ വാക്കെ ഏത്തെടാത്ത്. ചത്തിയത്തിലെ ആത്തുമാവ് ഏളതൊണ്ണും വഞ്ചനേലെ ആത്തുമാവ് ഏളതൊണ്ണും നങ്കാക്ക് ഇതുനാലെ അറിഞ്ചോകും.
നങ്കെ തെയ്‌വത്തിലെ മക്കെ ഒണ്ണും തെയ്‌വമെ തിക്കിനാത്തെ ഇവ്വുലകത്തിലെ മാനടവൻ ബൂറാ കുറുപ്പുനാത്തവനുക്ക് അടിമയാ കിടക്കിനെ ഒണ്ണും നങ്കാക്ക് തിക്കിനൊള്ളെ.
തെയ്‌വത്തിൽ നുൺ പുറന്തയാളുകെ എല്ലാം ഇം ഉലകമെ തോൽവി അടയെ വച്ചിരുക്കിനെ. നങ്കെ നമ്പിക്കനാലതാൻ ഉലകമെ തോൽവി അടയെ വച്ചത്.
അവറെ അവനെ കുഞ്ചി ആട്ടിലെ ഇലത്തം നാലേം ഉടവുറെ ശാച്ചിയെ വശനം നാലേം നേടിയേയെ; ചാനത് വരേക്ക് ഉടവുറെ ഉശിരുകാക്ക് അക്കറേൽ ഇരുന്തതില്ലെ.