Biblia Todo Logo
Bìoball air-loidhne

- Sanasan -




രൂത്ത് 4:1 - സത്യവേദപുസ്തകം C.L. (BSI)

1 ബോവസ് നഗരവാതില്‌ക്കലേക്കു പോയി അവിടെ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് രൂത്തിനോടു സൂചിപ്പിച്ചിരുന്ന ബന്ധു അതുവഴി വന്നു. ബോവസ് അയാളെ വിളിച്ച് അവിടെ ഇരുത്തി;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 എന്നാൽ ബോവസ് പട്ടണവാതിൽക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്ന് ഇവിടെ ഇരിക്ക എന്ന് അവനോടു പറഞ്ഞു. അവൻ ചെന്ന് അവിടെ ഇരുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അനന്തരം ബോവസ് പട്ടണവാതില്‍ക്കൽ ചെന്നു അവിടെ ഇരുന്നു. ബോവസ് പറഞ്ഞിരുന്ന ബന്ധുവായ വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നത് കണ്ടു: “സ്നേഹിതാ, വന്ന് ഇവിടെ ഇരിക്ക” എന്നു അവനോട് പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 എന്നാൽ ബോവസ് പട്ടണവാതില്ക്കൽ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 ഈ സമയം ബോവസ് പട്ടണകവാടത്തിൽ എത്തി അവിടെയിരുന്നു. ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ അതുവഴി വന്നപ്പോൾ, അദ്ദേഹത്തോട്: “എന്റെ സുഹൃത്തേ, ഇങ്ങോട്ടുവന്ന് ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ചെന്ന് അവിടെ ഇരുന്നു.

Faic an caibideil Dèan lethbhreac




രൂത്ത് 4:1
21 Iomraidhean Croise  

ആ രണ്ടു ദൂതന്മാർ സന്ധ്യയോടുകൂടി സൊദോമിൽ എത്തി. ലോത്ത് പട്ടണവാതില്‌ക്കൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ ലോത്ത് മുമ്പോട്ടു ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു.


നഗരവാതില്‌ക്കൽ വച്ച് ഇതു സംസാരിക്കുമ്പോൾ ഹിത്യരുടെ കൂട്ടത്തിൽ എഫ്രോനും ഉണ്ടായിരുന്നു. എല്ലാവരും കേൾക്കത്തക്കവിധം എഫ്രോൻ അബ്രഹാമിനോടു പറഞ്ഞു:


ഹാമോരും പുത്രനായ ശെഖേമും നഗരവാതില്‌ക്കലെത്തി ജനങ്ങളോടു പറഞ്ഞു:


അതിരാവിലെ അയാൾ എഴുന്നേറ്റു വഴിയരികിലുള്ള പടിവാതില്‌ക്കൽ ചെന്നു നില്‌ക്കും. രാജാവു നേരിട്ടു പരിഹരിക്കേണ്ട ഏതെങ്കിലും പ്രശ്നവുമായി ആരെങ്കിലും വന്നാൽ അബ്ശാലോം അവനെ വിളിച്ച് നീ ഏതു പട്ടണക്കാരനാണ് എന്നു ചോദിക്കും. അവന്റെ ഗോത്രം ഏതെന്നു പറഞ്ഞു കഴിയുമ്പോൾ,


ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിക്കളത്തിൽ തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.


ഞാൻ നഗരകവാടത്തിൽ ചെന്ന്, പൊതുസ്ഥലത്ത് ഇരിക്കുമ്പോൾ,


നഗരവാതില്‌ക്കൽ എനിക്കു സഹായത്തിനാളുണ്ടെന്നു കണ്ട് അനാഥന്റെ നേരേ ഞാൻ കൈ ഉയർത്തിയിട്ടുണ്ടെങ്കിൽ,


ഞാൻ പട്ടണവാതില്‌ക്കലിരിക്കുന്നവരുടെ സംസാരവിഷയമാണ്. മദ്യപന്മാർ എന്നെക്കുറിച്ചു പാട്ടു ചമയ്‍ക്കുന്നു.


അവളുടെ ഭർത്താവു ജനപ്രമാണികളോടൊത്തു പട്ടണവാതില്‌ക്കൽ ഇരിക്കുമ്പോൾ ശ്രദ്ധേയനായിത്തീരുന്നു.


ദാഹിക്കുന്നവരേ വരുവിൻ, ഇതാ നിങ്ങൾക്കു വെള്ളം. നിർധനരേ, ധാന്യം വാങ്ങി ഭക്ഷിക്കുവിൻ. വില കൂടാതെ വീഞ്ഞും പാലും വാങ്ങുവിൻ.


ആധാരം എഴുതി മുദ്രവച്ച് സാക്ഷികൾ ഒപ്പു വച്ചശേഷം അതിന്റെ വിലയായ വെള്ളി തുലാസിൽവച്ചു തൂക്കിക്കൊടുത്തു.


തിന്മ വെറുക്കുക; നന്മ ഇഷ്ടപ്പെടുക; ന്യായകവാടത്തിൽ നീതി നടപ്പാക്കുക. അപ്പോൾ സർവേശ്വരൻ, സർവശക്തനായ ദൈവം ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവരോടു കരുണ കാട്ടിയേക്കും.


“വടക്കേദേശം വിട്ട് ഓടുവിൻ! ആകാശത്തിലെ കാറ്റ് എന്നപോലെ ഞാൻ നിങ്ങളെ നാലു ദിക്കിലേക്കും ചിതറിച്ചിരിക്കുന്നുവല്ലോ” എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു.


നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന പട്ടണങ്ങളിൽ ഓരോ ഗോത്രത്തിനും പ്രത്യേകം ന്യായാധിപന്മാരെയും ചുമതലക്കാരെയും നിയമിക്കണം. അവർ നീതിപൂർവമായ വിധികളാൽ ജനത്തിനു ന്യായപാലനം നടത്തണം.


ആ ദുഷ്ടത പ്രവർത്തിച്ചയാളെ സ്‍ത്രീയായാലും പുരുഷനായാലും പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.


മാതാപിതാക്കൾ അവനെ പട്ടണവാതില്‌ക്കൽ നേതാക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്ന് ഇങ്ങനെ പറയണം:


എന്നാൽ മരിച്ചയാളുടെ സഹോദരൻ സഹോദരഭാര്യയെ സ്വീകരിക്കാൻ വിസമ്മതിച്ചാൽ അവൾ പട്ടണവാതില്‌ക്കൽ നഗരനേതാക്കന്മാരുടെ അടുക്കൽ ചെന്നു പറയണം: “എന്റെ ഭർത്തൃസഹോദരൻ സ്വസഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്തുന്നതിനു വിസമ്മതിക്കുന്നു; ഭർത്തൃസഹോദരധർമം നിർവഹിക്കുന്നതുമില്ല.”


അവയിൽ ഏതെങ്കിലുമൊരു പട്ടണത്തിലേക്ക് ഓടിച്ചെല്ലുന്നവൻ നഗരവാതില്‌ക്കൽ നിന്നുകൊണ്ട് ആ നഗരത്തിലെ ജനനേതാക്കളോട് അവന്റെ പ്രശ്നം വിശദീകരിച്ചു പറയണം. അവർ അവനെ പട്ടണത്തിൽ പ്രവേശിക്കാൻ അനുവദിക്കണം. കൂടാതെ തങ്ങളുടെ ഇടയിൽ പാർക്കുന്നതിന് ഒരു സ്ഥലം അവനു നല്‌കുകയും വേണം.


ഞാൻ ബന്ധുവാണെന്നു നീ പറയുന്നതു ശരിതന്നെ. എന്നാൽ എന്നെക്കാൾ അടുത്ത മറ്റൊരു ബന്ധു നിനക്കുണ്ട്. ഈ രാത്രിയിൽ നീ ഇവിടെത്തന്നെ ഉറങ്ങുക. രാവിലെ അയാൾ നിന്നോടുള്ള കടമ നിറവേറ്റുമെങ്കിൽ അങ്ങനെയാകട്ടെ.


“മകളേ, ഇനി കാര്യങ്ങൾ എങ്ങനെ ആയിത്തീരുമെന്നു വ്യക്തമാകുന്നതുവരെ കാത്തിരിക്കുക; ഇന്ന് ഇക്കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അയാൾ അടങ്ങിയിരിക്കുകയില്ല” എന്നു നവോമി പറഞ്ഞു.


Lean sinn:

Sanasan


Sanasan