Biblia Todo Logo
Bìoball air-loidhne

- Sanasan -




രൂത്ത് 2:4 - സത്യവേദപുസ്തകം C.L. (BSI)

4 അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് അവിടെ എത്തി ജോലിക്കാരോട്: “സർവേശ്വരൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ” എന്ന് അഭിവാദനം ചെയ്തു. “സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്ന് അവരും പറഞ്ഞു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 അപ്പോൾ ഇതാ, ബോവസ് ബേത്‍ലഹേമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവർ അവനോടും പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അപ്പോൾ ഇതാ, ബോവസ് ബേത്‍ലഹേമിൽനിന്നു വന്ന് കൊയ്ത്തുകാരോട്: “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ” എന്നു പറഞ്ഞു. “യഹോവ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു അവർ അവനോടും പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അപ്പോൾ ഇതാ, ബോവസ് ബേത്ത്ലേഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു. “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു.

Faic an caibideil Dèan lethbhreac




രൂത്ത് 2:4
21 Iomraidhean Croise  

ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ളത് നിറവേറത്തക്കവിധം നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ വഴിയിൽ നടക്കണമെന്ന് അവന്റെ പുത്രന്മാരോടും ഭാവിതലമുറകളോടും നിഷ്കർഷിക്കാനാണ് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്.”


ഒരു വലിയ ജനസമൂഹം ആകത്തക്കവിധം സർവശക്തനായ ദൈവം നിന്നെ സന്താനപുഷ്‍ടിയും വംശവർധനവും നല്‌കി അനുഗ്രഹിക്കട്ടെ.


ബേത്‍ലഹേമിന്റെ പിതാവായ ശല്മ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്.


സർവേശ്വരന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; ഞങ്ങൾ അവിടുത്തെ ആലയത്തിൽനിന്നു നിങ്ങളെ ആശീർവദിക്കുന്നു.


ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരൻ, സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കട്ടെ.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ളവർക്ക് ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കുമ്പോൾ ഈ വാക്കുകൾ അവർ ഒരിക്കൽകൂടി ഉച്ചരിക്കും. ‘വിശുദ്ധപർവതമേ, നീതിനിവാസമേ, സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ.’


സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.


ദൈവദൂതൻ മറിയമിനെ സമീപിച്ച് : “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.


സമാധാനത്തിന്റെ ഉറവിടമായ കർത്താവുതന്നെ എപ്പോഴും എല്ലാവിധത്തിലും നിങ്ങൾക്കു സമാധാനം നല്‌കുമാറാകട്ടെ. അവിടുന്നു നിങ്ങളെല്ലാവരോടുംകൂടി ഇരിക്കുകയും ചെയ്യട്ടെ.


യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നുവച്ച്, അവരെ ബഹുമാനിക്കാതിരിക്കരുത്; തങ്ങളുടെ സേവനത്തിന്റെ ഗുണഭോക്താക്കളായ യജമാനന്മാർ വിശ്വാസികളും പ്രിയപ്പെട്ടവരുമായതുകൊണ്ട് അവരെ കൂടുതലായി സേവിക്കുകയാണു വേണ്ടത്; ഇക്കാര്യങ്ങൾ നീ പഠിപ്പിക്കുകയും നിർബന്ധപൂർവം ഉപദേശിക്കുകയും ചെയ്യണം.


കർത്താവു നിന്റെ ആത്മാവിനോടുകൂടി ഉണ്ടായിരിക്കട്ടെ. ദൈവത്തിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കട്ടെ.


അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിൽ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ പാർക്കുന്ന ദേശത്തിലെ അമോര്യർ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിൻ. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങൾ ഇന്നുതന്നെ തീരുമാനിക്കുവിൻ. ഞാനും എന്റെ കുടുംബവും സർവേശ്വരനെത്തന്നെ സേവിക്കും.”


സർവേശ്വരന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സർവേശ്വരൻ നിന്റെ കൂടെയുണ്ട്.”


അവിടുന്നു പറഞ്ഞു: “ഞാൻ നിന്റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.”


അവൾ കൊയ്ത്തുനടക്കുന്ന ഒരു വയലിൽ പോയി കാലാ പെറുക്കാൻ തുടങ്ങി. അത് ബേത്‍ലഹേംകാരൻ ബോവസിന്റെ വയൽ ആയിരുന്നു.


രൂത്തിനെ കണ്ടപ്പോൾ അവൾ ആരെന്ന് കൊയ്ത്തിന്റെ മേൽനോട്ടക്കാരനോട് ചോദിച്ചു.


നഗരപ്രമാണികളും മറ്റുള്ളവരും പറഞ്ഞു: “ഞങ്ങൾതന്നെ സാക്ഷികൾ, നിന്റെ ഭാര്യയെ സർവേശ്വരൻ റാഹേലിനെയും ലേയായെയും എന്നപോലെ അനുഗ്രഹിക്കട്ടെ. അവരാണല്ലോ ഇസ്രായേൽവംശത്തിന്റെ പൂർവമാതാക്കൾ. എഫ്രാത്തിൽ നീ ധനികനും ബേത്‍ലഹേമിൽ നീ പ്രസിദ്ധനും ആയിത്തീരട്ടെ.


സിംഹത്തിൽനിന്നും കരടിയിൽനിന്നും രക്ഷിച്ച സർവേശ്വരൻ ഈ ഫെലിസ്ത്യനിൽനിന്നും എന്നെ രക്ഷിക്കും.” ശൗൽ ദാവീദിനോടു പറഞ്ഞു: “ശരി, ചെല്ലുക; സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.”


Lean sinn:

Sanasan


Sanasan