Biblia Todo Logo
Bìoball air-loidhne

- Sanasan -




രൂത്ത് 2:1 - സത്യവേദപുസ്തകം C.L. (BSI)

1 നവോമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ ബോവസ് എന്ന പ്രമുഖനായ ഒരു ബന്ധു ഉണ്ടായിരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവനു ബോവസ് എന്നു പേർ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 നൊവൊമിക്കു തന്‍റെ ഭർത്താവായ എലീമേലെക്കിന്‍റെ കുടുംബത്തിൽ മഹാധനവാനായ ഒരു ബന്ധു ഉണ്ടായിരുന്നു; അവന് ബോവസ് എന്നു പേർ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 നൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേർ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 നവൊമിയുടെ ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ ധനവാനും ആദരണീയനുമായ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബോവസ് എന്നായിരുന്നു.

Faic an caibideil Dèan lethbhreac




രൂത്ത് 2:1
13 Iomraidhean Croise  

ഇസ്രായേലിലെ എല്ലാ ധനികരിൽനിന്നും അമ്പതു ശേക്കെൽ വെള്ളിവീതം ശേഖരിച്ചാണ് മെനഹേം ഇതു സമ്പാദിച്ചത്. ദേശം ആക്രമിക്കാതെ അസ്സീറിയൻരാജാവ് പിന്തിരിഞ്ഞു.


ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും കൂടാതെ ഒട്ടുവളരെ ഭൃത്യഗണങ്ങളും ഉണ്ടായിരുന്നു; പൂർവദേശക്കാരിൽ ഏറ്റവും മഹാനായിരുന്നു അദ്ദേഹം.


ഞാൻ എന്റെ സമ്പന്നതയിലും സമ്പാദിച്ചു കൂട്ടിയതിലും സന്തോഷിക്കുന്നുവെങ്കിൽ,


സല്മോന്റെ പുത്രൻ ബോവസ്; ബോവസിന്റെ അമ്മ രാഹാബ്; ബോവസിന് രൂത്തിൽ ജനിച്ച പുത്രൻ ഓബേദ്;


നാഥാൻ ദാവീദിന്റെ പുത്രൻ; ദാവീദ് യിശ്ശായിയുടെ പുത്രൻ; യിശ്ശായി ഓബേദിന്റെ പുത്രൻ; ഓബേദ് ബോവസിന്റെ പുത്രൻ; ബോവസ് സല്മോന്റെ പുത്രൻ; സല്മോൻ നഹശോന്റെ പുത്രൻ; നഹശോൻ അമ്മീനാദാബിന്റെ പുത്രൻ;


അപ്പോൾ യെഹൂദ്യയിലെ ബേത്‍ലഹേം പട്ടണത്തിൽനിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് എന്നൊരാൾ ഭാര്യയായ നവോമിയോടും പുത്രന്മാരായ മഹ്‍ലോൻ, കില്യോൻ എന്നിവരോടുംകൂടി മോവാബ്‍ദേശത്തു ചെന്നു താമസിച്ചു.


ഒരിക്കൽ രൂത്ത് നവോമിയോടു ചോദിച്ചു: “ഞാൻ ഏതെങ്കിലും വയലിൽ പോയി കാലാ പെറുക്കട്ടെ; അതിന് എന്നെ ആരും വിലക്കുകയില്ല.” നവോമി സമ്മതം നല്‌കി.


ഞാൻ ബന്ധുവാണെന്നു നീ പറയുന്നതു ശരിതന്നെ. എന്നാൽ എന്നെക്കാൾ അടുത്ത മറ്റൊരു ബന്ധു നിനക്കുണ്ട്. ഈ രാത്രിയിൽ നീ ഇവിടെത്തന്നെ ഉറങ്ങുക. രാവിലെ അയാൾ നിന്നോടുള്ള കടമ നിറവേറ്റുമെങ്കിൽ അങ്ങനെയാകട്ടെ.


നവോമി തുടർന്നു: “നമ്മുടെ ബന്ധുവായ ബോവസിന്റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്.


ബോവസ്, ഓബേദ്, യിശ്ശായി, ദാവീദ്.


Lean sinn:

Sanasan


Sanasan