Biblia Todo Logo
Bìoball air-loidhne

- Sanasan -




രൂത്ത് 1:4 - സത്യവേദപുസ്തകം C.L. (BSI)

4 മഹ്‍ലോനും കില്യോനും മോവാബ്യരായ രണ്ടു സ്‍ത്രീകളെ വിവാഹം കഴിച്ചു. മഹ്‍ലോന്റെ ഭാര്യ രൂത്തും കില്യോന്റെ ഭാര്യ ഓർപ്പായും ആയിരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ. അവർ ഏകദേശം പത്തു വര്‍ഷം അവിടെ പാർത്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 അവർ ഓരോരുത്തരും ഓരോ മോവാബ്യസ്ത്രീകളെ വിവാഹംചെയ്തു; ഒരാളുടെപേര് ഓർപ്പ എന്നും മറ്റേയാളുടേത് രൂത്ത് എന്നുമായിരുന്നു. ഏകദേശം പത്തുവർഷം അവർ അവിടെ ജീവിച്ചു.

Faic an caibideil Dèan lethbhreac




രൂത്ത് 1:4
7 Iomraidhean Croise  

അസ്തോദ്യരും അമ്മോന്യരും മോവാബ്യരുമായ സ്‍ത്രീകളെ വിവാഹം കഴിച്ച ചില യെഹൂദന്മാരെ ഞാൻ കണ്ടു.


സല്മോന്റെ പുത്രൻ ബോവസ്; ബോവസിന്റെ അമ്മ രാഹാബ്; ബോവസിന് രൂത്തിൽ ജനിച്ച പുത്രൻ ഓബേദ്;


ഒരു അമ്മോന്യനോ മോവാബ്യനോ സർവേശ്വരന്റെ സഭയിൽ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറവരെയുള്ളവരും സർവേശ്വരന്റെ സഭയിൽ പ്രവേശിക്കാൻ ഇടയാകരുത്;


അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്; നിങ്ങളുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരിൽനിന്നു നിങ്ങളുടെ പുത്രന്മാർക്ക് ഭാര്യമാരെ സ്വീകരിക്കുകയോ അരുത്.


അവിടെവച്ച് എലീമേലെക്ക് മരിച്ചു.


ഏതാണ്ട് പത്തു വർഷം കഴിഞ്ഞപ്പോൾ മഹ്‍ലോനും കില്യോനും മരിച്ചു; വിധവയായിരുന്ന നവോമിക്ക് അങ്ങനെ പുത്രന്മാരും നഷ്ടപ്പെട്ടു.


Lean sinn:

Sanasan


Sanasan