Biblia Todo Logo
Bìoball air-loidhne

- Sanasan -




വെളിപ്പാട് 4:9 - സത്യവേദപുസ്തകം C.L. (BSI)

9 “സിംഹാസനാരൂഢനായി എന്നും എന്നേക്കും വാണരുളുന്നവന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോൾ,

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം

Faic an caibideil Dèan lethbhreac




വെളിപ്പാട് 4:9
20 Iomraidhean Croise  

ദൈവം വിശുദ്ധ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്നു. അവിടുന്നു ജനതകളെ ഭരിക്കുന്നു.


സർവേശ്വരൻ എന്നെന്നേക്കും രാജാവായി വാഴും.


ഉസ്സിയാരാജാവ് മരിച്ച വർഷം സർവേശ്വരൻ ഉന്നതവും മഹനീയവുമായ സിംഹാസനത്തിൽ ഇരുന്നരുളുന്നതു ഞാൻ കണ്ടു. അവിടുത്തെ വസ്ത്രത്തിന്റെ തൊങ്ങലുകൾകൊണ്ടു ദേവാലയം നിറഞ്ഞുനിന്നു.


നദിയുടെ കുറെ മുകളിൽ നിന്നിരുന്ന ലിനൻ വസ്ത്രധാരി ഇരുകരങ്ങളും സ്വർഗത്തേക്ക് ഉയർത്തിക്കൊണ്ട് നിത്യനായ ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു പറഞ്ഞു: “അതു കാലവും കാലദ്വയവും കാലാർധവും കഴിയുമ്പോൾ ആയിരിക്കും. അപ്പോൾ ദൈവജനത്തെ തകർക്കുന്നവരുടെ ശക്തി ഇല്ലാതാകും.


ആ ഏഴുവർഷം പൂർത്തിയായപ്പോൾ നെബുഖദ്നേസർ എന്ന ഞാൻ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി. അപ്പോൾ വിവേകം എനിക്കു തിരിച്ചുകിട്ടി; ഞാൻ അത്യുന്നതനായ ദൈവത്തെ വാഴ്ത്തുകയും ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്. അവിടുത്തെ രാജ്യം എന്നേക്കും നിലനില്‌ക്കുന്നു.


ഞാനാണു നിത്യനായ ദൈവം എന്നു കരം ഉയർത്തി ഞാൻ പ്രഖ്യാപിക്കുന്നു.


അതുകൊണ്ട് തന്നിൽകൂടി ദൈവത്തിന്റെ അടുക്കൽ വരുന്നവരെ എപ്പോഴും രക്ഷിക്കുവാൻ യേശുവിനു കഴിയും. എന്തുകൊണ്ടെന്നാൽ അവർക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ മധ്യസ്ഥത വഹിക്കുവാൻ അവിടുന്ന് എന്നേക്കും ജിവിക്കുന്നു.


ഇവിടെ കേവലം മർത്യരായ പുരോഹിതന്മാർ ദശാംശം വാങ്ങുന്നു. മെല്‌കിസെദേക്കിന്റെ കാര്യത്തിലാകട്ടെ, ദശാംശം വാങ്ങുന്നവൻ ജീവിച്ചിരിക്കുന്നവനാണെന്നു വേദഗ്രന്ഥം സാക്ഷ്യം വഹിക്കുന്നു.


ഞാൻ ജീവിക്കുന്നവനാകുന്നു; ഞാൻ മരിച്ചെങ്കിലും ഇതാ എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ എന്റെ കൈയിലുണ്ട്.


“ആകാശവും അതിലുള്ളതും, ഭൂമിയും അതിലുള്ളതും എല്ലാം സൃഷ്‍ടിച്ചവനും നിത്യനുമായ ദൈവത്തിന്റെ നാമത്തിൽ ഞാൻ പറയുന്നു: ഇനി കാലവിളംബം ഉണ്ടാകുകയില്ല.


അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു മാലാഖമാർക്കു നല്‌കി.


സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇങ്ങനെ അരുൾചെയ്തു: “ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു!” വീണ്ടും അവിടുന്നു പറഞ്ഞു:


പെട്ടെന്നു ഞാൻ ആത്മവിവശനായി ഇങ്ങനെ ദർശിച്ചു: സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരുവൻ ഉപവിഷ്ടനായിരിക്കുന്നു.


ഈ നാലു ജീവികൾക്കും ആറു ചിറകു വീതം ഉണ്ടായിരുന്നു. അവയുടെ അകവും പുറവും നിറയെ കണ്ണുകളും. “ഉണ്ടായിരുന്നവനും ഇപ്പോഴും ഉള്ളവനും വരുവാനിരിക്കുന്നവനുമായ സർവശക്തനായ ദൈവമായ കർത്താവു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് രാവും പകലും ആ ജീവികൾ അവിരാമം പാടിക്കൊണ്ടിരുന്നു.


സിംഹാസനസ്ഥന്റെ വലത്തു കൈയിൽ ഒരു ഗ്രന്ഥച്ചുരുൾ ഞാൻ കണ്ടു. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു; അതിന് ഏഴു മുദ്രകൾ വച്ചിരുന്നു.


“ഞങ്ങളുടെമേൽ വീഴുക; സിംഹാസനസ്ഥന്റെ മുഖം കാണാതെയും കുഞ്ഞാടിന്റെ കോപത്തിന് ഇരയാകാതെയും ഇരിക്കുവാൻ ഞങ്ങളെ മറച്ചാലും!


അതുകൊണ്ട് അവർ സിംഹാസനത്തിൽ ഇരുന്നരുളുന്ന ദൈവത്തിന്റെ മുമ്പിൽ നില്‌ക്കുന്നു. സിംഹാസനാരൂഢൻ അവർക്കു സങ്കേതമായിരിക്കും.


Lean sinn:

Sanasan


Sanasan