Biblia Todo Logo
Bìoball air-loidhne

- Sanasan -




വെളിപ്പാട് 3:4 - സത്യവേദപുസ്തകം C.L. (BSI)

4 എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോർ സർദ്ദീസിലുണ്ട്. അവർ ശുഭ്രവസ്ത്രം അണിഞ്ഞ് എന്റെകൂടെ നടക്കും. അതിന്, അവർ യോഗ്യരാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദ്ദിസിൽ നിനക്കുണ്ട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 “എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും.

Faic an caibideil Dèan lethbhreac




വെളിപ്പാട് 3:4
31 Iomraidhean Croise  

എന്നാൽ ബാൽവിഗ്രഹത്തിന്റെ മുമ്പിൽ മുട്ടുമടക്കുകയോ അതിനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ ശേഷിപ്പിക്കും.


മൊർദ്ദെഖായി, നീലയും വെള്ളയും നിറങ്ങളുള്ള രാജകീയ വസ്ത്രങ്ങളും സ്വർണക്കിരീടവും ലിനൻനൂൽകൊണ്ടുള്ള ധൂമ്രവർണമായ മേലങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. ശൂശൻനഗരം ആനന്ദംകൊണ്ട് ആർപ്പുവിളിച്ചു.


സർവശക്തനായ ദൈവം രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോൻമലയിൽ ഹിമം പെയ്തു.


നിന്റെ വസ്ത്രങ്ങൾ എപ്പോഴും ശുഭ്രമായിരിക്കട്ടെ; നിന്റെ തല എണ്ണമയമില്ലാതെ വരണ്ടിരിക്കരുത്.


സർവശക്തനായ സർവേശ്വരൻ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു.


സീയോനേ, ഉണരുക, ഉണരുക; ശക്തി സംഭരിക്കുക. വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ മനോഹരവസ്ത്രം ധരിച്ചുകൊള്ളുക. പരിച്ഛേദനം നടത്താത്തവരും അശുദ്ധരും ഇനി നിന്നിൽ പ്രവേശിക്കുകയില്ലല്ലോ.


അവർ നെയ്ത വല വസ്ത്രത്തിനുപകരിക്കുന്നില്ല. അവരുടെ പ്രവൃത്തികൾ അധർമങ്ങളാണ്. അവരുടെ കൈകൾ അക്രമം പ്രവർത്തിക്കുന്നു.


ഞാൻ സർവേശ്വരനിൽ അത്യധികം സന്തോഷിക്കും, എന്റെ ആത്മാവ് എന്റെ ദൈവത്തിൽ ജയാഹ്ലാദം കൊള്ളും; മണവാളൻ പൂമാല അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ ചാർത്തുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചിരിക്കുന്നു; എന്നെ നീതിയുടെ മേലങ്കിയാൽ മറച്ചിരിക്കുന്നു.


സീയോനിലെ സങ്കടപ്പെടുന്നവർക്ക് ചാരത്തിനു പകരം പൂമാല നല്‌കാനും, സങ്കടത്തിനു പകരം ആനന്ദതൈലവും തളർന്നമനസ്സിനു പകരം സ്തുതിയുടെ മേലങ്കിയും നല്‌കാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു; അവിടുന്ന് മഹത്ത്വപ്പെടേണ്ടതിന് സർവേശ്വരൻ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങൾ എന്നും അവർ വിളിക്കപ്പെടുന്നു.


ഞങ്ങൾ എല്ലാവരും അശുദ്ധരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽപ്രവൃത്തികൾ കറപുരണ്ട വസ്ത്രംപോലെയായിരിക്കുന്നു. ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു. അകൃത്യം നിമിത്തം ഞങ്ങൾ കാറ്റു പറത്തിക്കൊണ്ടു പോകുന്ന കരിയില പോലെയായിത്തീർന്നിരിക്കുന്നു.


“നിങ്ങൾ ഏതെങ്കിലും ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ നിങ്ങളെ സ്വീകരിക്കുവാൻ സന്മനസ്സുള്ളവരെ കണ്ടുപിടിച്ച് നിങ്ങൾ പോകുന്നതുവരെ അവരുടെകൂടെ പാർക്കുക.


കല്ലറയ്‍ക്കുള്ളിൽ പ്രവേശിച്ചപ്പോൾ ശുഭ്രവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നത് കണ്ട് അവർ അമ്പരന്നു.


വരുവാനുള്ള യുഗവും പുനരുത്ഥാനവും പ്രാപിക്കുന്നതിന് അർഹരാകുന്നവർ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിപ്പിക്കുന്നുമില്ല.


വരാൻപോകുന്ന ഈ സംഭവങ്ങളിൽനിന്നെല്ലാം രക്ഷപെടുന്നതിനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌ക്കുന്നതിനും പ്രാപ്തരായിത്തീരുന്നതിന് നിങ്ങൾ എപ്പോഴും പ്രാർഥനാപൂർവം ജാഗ്രതയുള്ളവരായിരിക്കുക.”


ഏതാനും ദിവസങ്ങൾക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോൾ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു:


ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങൾ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്റെ വിധി ന്യായയുക്തമായതിനാൽ നിങ്ങൾ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകൾ തെളിയിക്കുന്നു.


തൽക്ഷണം ഒരു വലിയ ഭൂകമ്പമുണ്ടായി; പട്ടണത്തിന്റെ പത്തിലൊന്നു നിലംപരിചായി. ഏഴായിരംപേർ കൊല്ലപ്പെട്ടു. ശേഷിച്ചവർ ഭയാക്രാന്തരായിത്തീർന്നു. സ്വർഗത്തിന്റെ അധീശനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ പുകഴ്ത്തി.


സ്‍ത്രീകളോടു ബന്ധം പുലർത്താത്ത ജിതേന്ദ്രിയരാണവർ. കുഞ്ഞാട് എവിടെ പോയാലും അവർ കുഞ്ഞാടിനെ അനുഗമിക്കുന്നു. മനുഷ്യവർഗത്തിൽനിന്ന് അവർ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവർ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ആദ്യഫലം അത്രേ.


സ്വർഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ മൃദുലവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവിടുത്തെ അനുഗമിക്കുന്നു.


അവൾക്കു മൃദുലവും നിർമ്മലവും ശോഭയുള്ളതുമായ വസ്ത്രം ധരിക്കുവാൻ അനുഗ്രഹം ലഭിച്ചിരിക്കുന്നു” (വിശുദ്ധന്മാരുടെ നീതിനിഷ്ഠമായ പ്രവൃത്തികൾതന്നെയാണല്ലോ മൃദുലവസ്ത്രം).


നീ സമ്പന്നനാകുവാൻ അഗ്നിയിൽ ശുദ്ധീകരിച്ച സ്വർണവും, നിന്റെ നഗ്നത മറയ്‍ക്കുന്നതിനുവേണ്ടി ധരിക്കുവാനുള്ള ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കുവാൻ കണ്ണിലെഴുതാനുള്ള അഞ്ജനവും, എന്റെ പക്കൽനിന്നു വാങ്ങിക്കൊള്ളുക എന്നു ഞാൻ നിനക്കു ബുദ്ധി ഉപദേശിക്കുന്നു.


ജയിക്കുന്നവൻ ശുഭ്രവസ്ത്രം ധരിക്കും; ജീവന്റെ പുസ്തകത്തിൽനിന്ന് അവന്റെ പേർ ഞാൻ മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പിൽ ഞാൻ അവന്റെ പേർ അംഗീകരിക്കും.


സിംഹാസനത്തിനു ചുറ്റും അതാ ഇരുപത്തിനാലു സിംഹാസനങ്ങൾ! അവയിൽ ശുഭ്രവസ്ത്രവും സ്വർണക്കിരീടവും ധരിച്ച ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ ഇരിക്കുന്നു.


അതിനുശേഷം സകല ജനതകളിലും സകല ഗോത്രങ്ങളിലും സകല രാഷ്ട്രങ്ങളിലും സകല ഭാഷക്കാരിലുമുള്ള അസംഖ്യം ആളുകൾ വെള്ളനിലയങ്കി ധരിച്ച് കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിന്റെ മുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും ആയി നില്‌ക്കുന്നതു ഞാൻ കണ്ടു; ആർക്കും അവരെ എണ്ണിത്തിട്ടപ്പെടുത്തുവാൻ സാധ്യമല്ലായിരുന്നു.


Lean sinn:

Sanasan


Sanasan