Biblia Todo Logo
Bìoball air-loidhne

- Sanasan -




വെളിപ്പാട് 3:3 - സത്യവേദപുസ്തകം C.L. (BSI)

3 അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓർത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാൻ വരുന്നതെന്നു നീ അറിയുകയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തത് എങ്ങനെ എന്ന് ഓർത്ത് അത് കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏത് നാഴികയ്ക്കു നിന്റെമേൽ വരും എന്ന് നീ അറികയും ഇല്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അതുകൊണ്ട് നീ പ്രാപിക്കുകയും കേൾക്കുകയും ചെയ്തതു എന്ത് എന്നു ഓർത്തു കാത്തു സൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ ഒരു കള്ളനെപ്പോലെ വരും; ഏത് സമയത്ത് ഞാൻ നിനക്കെതിരെ വരും എന്നു നീ അറിയുകയും ഇല്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല.

Faic an caibideil Dèan lethbhreac




വെളിപ്പാട് 3:3
24 Iomraidhean Croise  

നിങ്ങളെത്തന്നെ അശുദ്ധമാക്കിയ നിങ്ങളുടെ ജീവിതരീതിയും പ്രവൃത്തികളും അപ്പോൾ നിങ്ങൾ അനുസ്മരിക്കും. നിങ്ങളുടെ തിന്മപ്രവൃത്തികൾ ഓർത്തു നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.


അപ്പോൾ നിങ്ങളുടെ ദുർമാർഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്ത അകൃത്യങ്ങളും മ്ലേച്ഛജീവിതവും നിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നെ വെറുപ്പു തോന്നും.


“അതുകൊണ്ട് ആ നാളും നാഴികയും നിങ്ങൾക്ക് അജ്ഞാതമായിരിക്കുകയാൽ ജാഗരൂകരായിരിക്കുക.


നിങ്ങൾ സശ്രദ്ധം ജാഗരൂകരായിരിക്കുക; എന്തെന്നാൽ ആ സമയം എപ്പോഴാണെന്നു നിങ്ങൾക്കറിഞ്ഞുകൂടല്ലോ.


അല്ലെങ്കിൽ ഗൃഹനായകൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെന്നു വരാം.


രാത്രിയിൽ കള്ളൻ എന്നതുപോലെ കർത്താവിന്റെ ദിവസം വന്നു ചേരുമെന്നു നിങ്ങൾക്കു നന്നായി അറിയാം.


തിമൊഥെയോസേ, നിന്നെ ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക. ഭക്തിവിരുദ്ധമായ സംഭാഷണങ്ങളും ജ്ഞാനത്തിന്റെ കപട വേഷമണിഞ്ഞ തർക്കങ്ങളും ഉപേക്ഷിക്കുക.


എന്നിൽനിന്നു കേട്ട ആശ്വാസദായകമായ പ്രബോധനങ്ങൾ മാതൃകയായി നീ മുറുകെ പിടിച്ചുകൊള്ളുക; ക്രിസ്തുയേശുവിനോടുള്ള നമ്മുടെ ഐക്യത്തിൽ നമുക്കുള്ള വിശ്വാസത്തിലും സ്നേഹത്തിലും നിലനില്‌ക്കുകയും ചെയ്യുക.


അതുകൊണ്ട്, നാം കേട്ടിട്ടുള്ള സത്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും അവയെ മുറുകെപ്പിടിക്കുകയും വേണം. അല്ലെങ്കിൽ അവയിൽനിന്നു നാം ഒഴുകിയകന്നു പോകും.


ഈ ശരീരത്തിൽ ഇരിക്കുന്നിടത്തോളം ഇക്കാര്യങ്ങൾ ഓർമിപ്പിച്ച് നിങ്ങളെ ഉണർത്തുന്നത് ഉചിതമാണെന്നു ഞാൻ കരുതുന്നു.


പ്രിയപ്പെട്ടവരേ, ഇത് ഞാൻ നിങ്ങൾക്ക് എഴുതുന്ന രണ്ടാമത്തെ കത്താണല്ലോ. ഈ രണ്ടു കത്തുകളിലും ചില കാര്യങ്ങൾ നിങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മനസ്സിൽ ശുദ്ധവിചാരങ്ങൾ ഉണർത്തുവാൻ ഞാൻ ശ്രമിക്കുകയാണ്.


കർത്താവിന്റെ ദിവസം കള്ളനെപ്പോലെവരും. അന്ന് വലിയ മുഴക്കത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലവസ്തുക്കൾ കത്തി നശിക്കും. ഭൂമിയും അതിലുള്ള സമസ്തവും തിരോധാനം ചെയ്യും.


“ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു! ഉണർന്നിരുന്നു തന്റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവൻ അനുഗൃഹീതൻ! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.”


ഞാൻ വരുന്നതുവരെ നിങ്ങൾക്കുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊള്ളുക.


ഏതവസ്ഥയിൽനിന്നു നീ വീണിരിക്കുന്നു എന്നോർത്ത് അനുതപിച്ച് ആദ്യം നീ ചെയ്തുവന്ന പ്രവൃത്തികൾ ചെയ്യുക. അങ്ങനെ ചെയ്യാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ വിളക്ക് തൽസ്ഥാനത്തുനിന്നു നീക്കുകയും ചെയ്യും. അങ്ങനെ വരാതിരിക്കുവാൻ നീ അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക.


“ഇതാ, ഞാൻ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങൾ അനുസരിക്കുന്നവൻ അനുഗൃഹീതൻ!”


ഞാൻ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ.


ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദത്തശ്രദ്ധനായിരിക്കുക; അനുതപിച്ചു പാപത്തിൽനിന്നു പിന്തിരിയുക.


ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ ദൃഷ്‍ടിയിൽ നിന്റെ പ്രവൃത്തികൾ കുറ്റമറ്റതായി ഞാൻ കണ്ടില്ല.


Lean sinn:

Sanasan


Sanasan