Biblia Todo Logo
Bìoball air-loidhne

- Sanasan -




വെളിപ്പാട് 3:2 - സത്യവേദപുസ്തകം C.L. (BSI)

2 ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ ദൃഷ്‍ടിയിൽ നിന്റെ പ്രവൃത്തികൾ കുറ്റമറ്റതായി ഞാൻ കണ്ടില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണതയുള്ളതായി കണ്ടില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ഉണരുക; മരിക്കാറായ ശേഷിപ്പുകളെ ശക്തീകരിക്ക; എന്തുകൊണ്ടെന്നാൽ ഞാൻ നിന്‍റെ പ്രവൃത്തി ദൈവത്തിന്‍റെ കണ്ണിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല.

Faic an caibideil Dèan lethbhreac




വെളിപ്പാട് 3:2
31 Iomraidhean Croise  

ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അന്യദേവന്മാരിലേക്ക് അദ്ദേഹത്തിന്റെ ഹൃദയം തിരിച്ചു. അദ്ദേഹത്തിന്റെ പിതാവായ ദാവീദ് ദൈവമായ സർവേശ്വരനോടു വിശ്വസ്തനായിരുന്നതുപോലെ ശലോമോൻ അവിടുത്തോടു വിശ്വസ്തത പാലിച്ചില്ല.


അയാളും പിതാവിന്റെ പാപവഴികളിൽ നടന്നു. സർവേശ്വരന്റെ സന്നിധിയിൽ വിശ്വസ്തനായി ജീവിച്ച പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല അയാൾ.


പൂർണമനസ്സോടെയല്ലെങ്കിലും സർവേശ്വരന് ഹിതകരമായവിധം അമസ്യാ പ്രവർത്തിച്ചു.


എന്റെ വാക്കുകൾകൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും സാന്ത്വനവചസ്സുകൾകൊണ്ടു വേദനയാറ്റുകയും ചെയ്യുമായിരുന്നു.


ദുർബലമായ കരങ്ങളെ ശക്തിപ്പെടുത്തുവിൻ. തളർന്ന കാൽമുട്ടുകളെ ഉറപ്പിക്കുവിൻ.


അവർ എല്ലാം കുരയ്‍ക്കാൻ കഴിയാത്ത ഊമനായ്‍ക്കളാണ്; അവർ ഉറക്കപ്രിയരായി സ്വപ്നം കണ്ടു കിടക്കുന്നു.


ശരിയാണെന്നു നീ കരുതുന്നവയും നിന്റെ ചെയ്തികളും ഞാൻ വെളിപ്പെടുത്തും. പക്ഷേ അവ നിന്നെ സഹായിക്കുകയില്ല.


കാണാതെ പോയതിനെ ഞാൻ അന്വേഷിക്കും; കൂട്ടം വിട്ടുപോയതിനെ ഞാൻ തിരിച്ചുകൊണ്ടുവരും. ക്ഷതം ഏറ്റതിനെ ഞാൻ വച്ചുകെട്ടും. ബലഹീനമായവയെ ഞാൻ ബലപ്പെടുത്തും. കൊഴുത്തു തടിച്ചവയെ ഞാൻ കാത്തുസൂക്ഷിക്കും. നീതിപൂർവം ഞാൻ അവയെ മേയിക്കും.


തെക്കേൽ-അങ്ങയെ തുലാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.


ഇതാ, ഞാൻ ദേശത്ത് ഒരിടയനെ ഉയർത്തുന്നു. അവൻ വിനാശം നേരിടുന്നവയെ സഹായിക്കുകയോ, വഴി തെറ്റിയവയെ അന്വേഷിക്കുകയോ പരുക്കു പറ്റിയവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോറ്റുകയോ ചെയ്യാതെ കൊഴുത്തു തടിച്ച ആടിന്റെ മാംസം തിന്നുകയും കുളമ്പുപോലും പിഴുതുകളയുകയും ചെയ്യുന്നു.


അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങൾ എഴുതിയ അവരുടെ നെറ്റിപ്പട്ടകൾക്കു വീതിയും


“അതുകൊണ്ട് ആ നാളും നാഴികയും നിങ്ങൾക്ക് അജ്ഞാതമായിരിക്കുകയാൽ ജാഗരൂകരായിരിക്കുക.


അപ്പോൾ ആ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു.


പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാൾ പ്രവർത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി.


നീ യോർദ്ദാൻ കടക്കുകയില്ല. യോശുവയ്‍ക്കു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക; അവന് ഉറപ്പും ധൈര്യവും പകരുക. അവൻ ഈ ജനത്തെ അക്കരയ്‍ക്കു നയിച്ച് നീ കാണാൻ പോകുന്ന ദേശം അവർക്ക് അവകാശമായി കൊടുക്കും.


എല്ലാറ്റിന്റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ സമചിത്തരും ജാഗരൂകരുമായി പ്രാർഥനയിൽ മുഴുകുക.


നിങ്ങൾ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു.


“ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു! ഉണർന്നിരുന്നു തന്റെ വസ്ത്രം ശരിയായി സൂക്ഷിക്കുന്നവൻ അനുഗൃഹീതൻ! അങ്ങനെ ചെയ്യുന്നവന് നഗ്നനായി നടക്കുവാനും മറ്റുള്ളവരുടെ മുമ്പിൽ ലജ്ജിതനാകുവാനും ഇടയാകുന്നില്ല.”


എന്നാൽ നിന്നെപ്പറ്റി എനിക്ക് ഒരു കാര്യം പറയുവാനുണ്ട്: ആദ്യമുണ്ടായിരുന്ന സ്നേഹം നീ വിട്ടുകളഞ്ഞു.


സർദ്ദീസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളുമുള്ളവൻ അരുൾച്ചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു; സചേതനൻ എന്നു നിനക്കു പേരുണ്ട്. പക്ഷേ നീ അചേതനനാണ്.


അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓർത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാൻ വരുന്നതെന്നു നീ അറിയുകയില്ല.


Lean sinn:

Sanasan


Sanasan