Biblia Todo Logo
Bìoball air-loidhne

- Sanasan -




വെളിപ്പാട് 2:2 - സത്യവേദപുസ്തകം C.L. (BSI)

2 നിങ്ങളുടെ പ്രവൃത്തിയും പ്രയത്നവും ക്ഷമാപൂർവമുള്ള സഹനവും, ദുഷ്ടജനത്തെ നിങ്ങൾക്കു വഹിക്കുവാൻ കഴിയുന്നില്ല എന്നതും എനിക്കറിയാം. അപ്പോസ്തോലന്മാരല്ലാതിരിക്കെ, അപ്പോസ്തോലന്മാരെന്നു ഭാവിക്കുന്നവരെ പരീക്ഷിച്ച് അവർ അസത്യവാദികൾ എന്നു നീ കണ്ടുപിടിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും,

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ഞാൻ നിന്‍റെ പ്രവൃത്തിയും കഠിനാദ്ധ്വാനവും സഹനവും കൊള്ളരുതാത്തവരെ നിനക്കു സഹിക്കുവാൻ കഴിയാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരിശോധിച്ച് കള്ളന്മാർ എന്നു കണ്ടെത്തിയതും അറിയുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു.

Faic an caibideil Dèan lethbhreac




വെളിപ്പാട് 2:2
21 Iomraidhean Croise  

സർവേശ്വരൻ സജ്ജനത്തെ നിരന്തരം വഴിനടത്തും. ദുർജനത്തിന്റെ പാതയോ നാശത്തിലേക്കു നയിക്കുന്നു.


‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമികളേ എന്നെ വിട്ടുപോകൂ!’ എന്നു ഞാൻ അവരോടു തീർത്തുപറയും.


ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു.


നിങ്ങളെ തകിടം മറിക്കാനും, ക്രിസ്തുവിന്റെ സുവിശേഷത്തെ മാറ്റിമറിക്കാനും ശ്രമിക്കുന്ന ചിലരുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്.


കൗശലത്താൽ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന വഞ്ചകരായ മനുഷ്യരുണ്ട്. അവരുടെ ഉപദേശമാകുന്ന കാറ്റിനാലും തിരമാലകളാലും ചിതറിക്കുകയും ഉലയ്‍ക്കുകയും ചെയ്യുവാൻ തക്കവണ്ണം നാം ഇനിമേൽ ശിശുക്കളാകരുത്.


സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക.


എന്നാൽ ദൈവം സ്ഥാപിച്ച അടിസ്ഥാനം ഇളകിപ്പോകാതെ ഉറച്ചുനില്‌ക്കുന്നു. ‘തനിക്കുള്ളവരെ കർത്താവ് അറിയുന്നു’ എന്നും ‘കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ’ എന്നും ആ അടിസ്ഥാനത്തിൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.


ദൈവം അന്യായം പ്രവർത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികൾക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല.


പ്രിയപ്പെട്ടവരേ, ആത്മാവുണ്ടെന്ന് അവകാശപ്പെടുന്ന എല്ലാവരെയും വിശ്വസിക്കരുത്. ആത്മാവ് ദൈവത്തിൽനിന്നുള്ളതാണോ എന്നു ശോധന ചെയ്യുക. എന്തെന്നാൽ അനേകം വ്യാജപ്രവാചകന്മാർ ലോകത്തിൽ ഇറങ്ങിയിട്ടുണ്ട്.


ഏതവസ്ഥയിൽനിന്നു നീ വീണിരിക്കുന്നു എന്നോർത്ത് അനുതപിച്ച് ആദ്യം നീ ചെയ്തുവന്ന പ്രവൃത്തികൾ ചെയ്യുക. അങ്ങനെ ചെയ്യാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ വിളക്ക് തൽസ്ഥാനത്തുനിന്നു നീക്കുകയും ചെയ്യും. അങ്ങനെ വരാതിരിക്കുവാൻ നീ അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക.


എങ്കിലും നിങ്ങളെക്കുറിച്ചുള്ള ഒരു മേന്മ പറയാനുണ്ട്. നിങ്ങൾ നിക്കൊലാവ്യരുടെ പ്രവൃത്തികളെ വെറുക്കുന്നു. ഞാനും അവയെ വെറുക്കുന്നു.


നിങ്ങളുടെ ക്ലേശഭാരവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നിങ്ങൾ സമ്പന്നരാകുന്നു. വാസ്തവത്തിൽ യെഹൂദന്മാരല്ലാതിരിക്കെ യെഹൂദന്മാരാണെന്നു പറയുന്നവരുണ്ട്. സാത്താന്റെ ആലയങ്ങളായ അക്കൂട്ടരുടെ ദൂഷണവും ഞാൻ അറിയുന്നു.


സർദ്ദീസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളുമുള്ളവൻ അരുൾച്ചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു; സചേതനൻ എന്നു നിനക്കു പേരുണ്ട്. പക്ഷേ നീ അചേതനനാണ്.


നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു. നീ ശീതവാനും ഉഷ്ണവാനും അല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ നന്നായിരുന്നു.


നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു. ഇതാ നിന്റെ മുമ്പിൽ ആർക്കും അടയ്‍ക്കുവാൻ കഴിയാത്തവിധം തുറന്നിരിക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിനക്കു പരിമിതമായ ശക്തിയേ ഉള്ളൂ. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചിട്ടുമില്ല.


Lean sinn:

Sanasan


Sanasan