Biblia Todo Logo
Bìoball air-loidhne

- Sanasan -




വെളിപ്പാട് 10:3 - സത്യവേദപുസ്തകം C.L. (BSI)

3 മാലാഖ സിംഹം ഗർജിക്കുന്നതുപോലെ അട്ടഹസിച്ചു. ആ ഗർജനത്തോടൊപ്പം ഏഴ് ഇടി മുഴങ്ങി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴ് ഇടിയും നാദം മുഴക്കി.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 പിന്നെ അവൻ സിംഹത്തിന്‍റെ ഗർജ്ജനം പോലെ അത്യുച്ചത്തിൽ ആർത്തു പറഞ്ഞു; ആർത്തപ്പോൾ ഏഴു ഇടികളും നാദം മുഴക്കി.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ഇടങ്കാൽ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴു ഇടിയും നാദം മുഴക്കി.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.

Faic an caibideil Dèan lethbhreac




വെളിപ്പാട് 10:3
16 Iomraidhean Croise  

സർവേശ്വരന്റെ ശബ്ദം സമുദ്രങ്ങളുടെ മീതെ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവമായ സർവേശ്വരൻ പെരുവെള്ളത്തിൻ മീതെ ഇടി മുഴക്കുന്നു.


രാജാവിന്റെ ഉഗ്രകോപം സിംഹഗർജനം പോലെയാണ്; എന്നാൽ അദ്ദേഹത്തിന്റെ പ്രസാദം പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെ ആകുന്നു.


സർവേശ്വരൻ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: സിംഹമോ, സിംഹക്കുട്ടിയോ ഇരകണ്ടു മുരളുമ്പോൾ ഇടയന്മാരുടെ സംഘത്തെ അതിനെതിരെ വിളിച്ചുകൂട്ടിയാൽ അവരുടെ കൂക്കു വിളികേട്ട് അതു പേടിക്കുകയില്ല. ഒച്ചപ്പാടു കേട്ടു വിരളുകയുമില്ല. അതുപോലെ സർവശക്തനായ സർവേശ്വരൻ യുദ്ധം ചെയ്യാൻ സീയോൻഗിരിയിലിറങ്ങിവരും.


സർവേശ്വരൻ വീരയോദ്ധാവിനെപ്പോലെ മുന്നേറുന്നു. പോരാളിയെപ്പോലെ തന്റെ രോഷം ജ്വലിപ്പിക്കുന്നു. അവിടുന്നു പോരിനു വിളിച്ച് അട്ടഹസിക്കുന്നു. ശത്രുക്കളുടെ നേരെ തന്റെ ശക്തി പ്രകടിപ്പിക്കുന്നു.


അവരുടെ ഗർജനം സിംഹത്തിൻറേതുപോലെ; യുവസിംഹം കണക്കെ അവർ ഗർജിക്കുന്നു. അവർ മുരളുകയും ഇരയെ പിടിച്ചു വലിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. ആർക്കും അതിനെ രക്ഷിക്കാൻ സാധ്യമല്ല.


അതുകൊണ്ട് നീ ഈ വചനം അവർക്കെതിരായി പ്രവചിക്കണം; ഉന്നതങ്ങളിൽനിന്നു സർവേശ്വരൻ ഗർജിക്കുന്നു; തന്റെ വിശുദ്ധനിവാസത്തിൽനിന്നു ശബ്ദം ഉയർത്തുന്നു; തന്റെ ആട്ടിൻപറ്റത്തിന്റെ നേരേ ഉച്ചത്തിൽ ഗർജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ സകല ഭൂവാസികൾക്കുമെതിരേ അവിടുന്നു ശബ്ദമുയർത്തുന്നു.


കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ അങ്കണംവരെ കേൾക്കാമായിരുന്നു. അതു സർവശക്തനായ ദൈവം അരുളിച്ചെയ്യുമ്പോഴുള്ള സ്വരംപോലെയായിരുന്നു.


അവർ സർവേശ്വരനെ അനുഗമിക്കും. അവിടുന്നു സിംഹത്തെപ്പോലെ ഗർജിക്കും; അതേ, അവിടുന്നു ഗർജിക്കും; അപ്പോൾ അവിടുത്തെ പുത്രന്മാർ ഭയഭക്തിയോടെ വിറപൂണ്ടു പടിഞ്ഞാറുനിന്ന് ഓടിവരും.


സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കുന്നു; യെരൂശലേമിൽനിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്‍ക്കുന്നു; എന്നാൽ തന്റെ ജനത്തിനു സർവേശ്വരൻ രക്ഷാസങ്കേതമത്രേ; ഇസ്രായേൽജനത്തിന് അവിടുന്നു ശക്തിദുർഗമാകുന്നു.


ആമോസ് പറഞ്ഞു: “സർവേശ്വരൻ സീയോനിൽനിന്നു ഗർജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമിൽനിന്നു മുഴങ്ങും; മേച്ചിൽസ്ഥലങ്ങൾ ഉണങ്ങും. കർമ്മേലിന്റെ കൊടുമുടി വാടിക്കരിയും.”


സിംഹം ഗർജിച്ചാൽ ആർ ഭയപ്പെടാതിരിക്കും? സർവേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോൾ പ്രവാചകൻ മൗനം പാലിക്കുമോ?


വെള്ളച്ചാട്ടത്തിന്റെ ഗർജനംപോലെയും ഗംഭീരമായ ഇടിമുഴക്കംപോലെയും സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. ഞാൻ കേട്ടത് വൈണികരുടെ വീണകളിൽനിന്നു പുറപ്പെടുന്ന ശബ്ദംപോലെ ആയിരുന്നു.


അദ്ഭുതകരമായ മറ്റൊരു വലിയ അടയാളം ഞാൻ സ്വർഗത്തിൽ ദർശിച്ചു. അവസാനത്തെ ഏഴു മഹാമാരികളോടുകൂടിയ ഏഴു മാലാഖമാർ പ്രത്യക്ഷരായി. ഇതോടുകൂടി ദൈവത്തിന്റെ രോഷം സമാപിച്ചു.


അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ഉഗ്രരോഷം നിറഞ്ഞ ഏഴു പൊൻകലശം ആ ഏഴു മാലാഖമാർക്കു നല്‌കി.


സിംഹാസനത്തിൽ നിന്നു മിന്നൽപ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ. അവ ദൈവത്തിന്റെ ഏഴ് ആത്മാക്കളാകുന്നു.


മാലാഖ ബലിപീഠത്തിലെ തീക്കനൽ ധൂപകലശത്തിൽ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. ഉടനെ ഇടിമുഴക്കവും ഉച്ചത്തിലുള്ള ശബ്ദങ്ങളും മിന്നൽപ്പിണരുകളും ഭൂകമ്പവും ഉണ്ടായി.


Lean sinn:

Sanasan


Sanasan