Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 9:5 - സത്യവേദപുസ്തകം C.L. (BSI)

5 സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയിൽവച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവർ പെസഹ ആചരിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അങ്ങനെ അവർ ഒന്നാം മാസം പതിനാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ച് പെസഹ ആചരിച്ചു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയിൽവെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 9:5
18 Iomraidhean Croise  

ദൈവം കല്പിച്ചതുപോലെയെല്ലാം നോഹ ചെയ്തു.


ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു.


സർവേശ്വരൻ മോശയോടും അഹരോനോടും കല്പിച്ചതെല്ലാം ഇസ്രായേൽജനം അനുഷ്ഠിച്ചു.


ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്റെ നിർമ്മാണം പൂർത്തിയായി. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേൽജനം എല്ലാ കാര്യങ്ങളും ചെയ്തുതീർത്തു.


സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേൽജനം ചെയ്തു.


ജനം അങ്ങനെതന്നെ ചെയ്തു; സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ പ്രവർത്തിച്ചു.


സർവേശ്വരൻ മോശയോടു കല്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽജനത്തെ അറിയിച്ചു.


സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ മോശയും അഹരോനും ഇസ്രായേൽജനവും ലേവ്യരെ സർവേശ്വരനുവേണ്ടി വേർതിരിച്ചു.


അരുളപ്പാടിൻപ്രകാരം ഇസ്രായേൽജനത്തോടു പെസഹ ആചരിക്കാൻ മോശ പറഞ്ഞു.


ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാരാണ്.


“അതുകൊണ്ട്, അല്ലയോ അഗ്രിപ്പാരാജാവേ, ആ സ്വർഗീയദർശനത്തെ ഞാൻ അനുസരിക്കുക മാത്രമാണു ചെയ്തത്.


സർവേശ്വരൻ ഇസ്രായേൽജനത്തോടു പറയാൻ തന്നോടു കല്പിച്ച വചനങ്ങൾ ഈജിപ്തിൽനിന്നു യാത്രതിരിച്ചതിന്റെ നാല്പതാം വർഷം പതിനൊന്നാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു.


ഇതാ, എന്റെ ദൈവമായ സർവേശ്വരൻ എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാൻ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്ത് പാർക്കുമ്പോൾ നിങ്ങൾ അവയെല്ലാം പാലിക്കണം.


വിശ്വാസംമൂലം അബ്രഹാം ദൈവത്തെ അനുസരിച്ചു; തനിക്ക് അവകാശമായി ലഭിക്കുവാനിരുന്ന ദേശത്തേക്കു പോകുവാൻ ദൈവം വിളിച്ചപ്പോൾ, താൻ എങ്ങോട്ടാണു പോകുന്നതെന്ന് അറിയാതെ അദ്ദേഹം പുറപ്പെട്ടു.


മോശ ദൈവത്തിന്റെ ഭവനത്തിൽ എല്ലാ കാര്യങ്ങളിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ഭാവിയിൽ ദൈവത്തിനു പറയുവാനുള്ള കാര്യങ്ങളെപ്പറ്റി മോശ സംസാരിക്കുകയും ചെയ്തു.


ഇസ്രായേൽജനം യെരീഹോ സമതലത്തിലെ ഗില്ഗാലിൽ പാളയമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവിടെവച്ച് പെസഹ ആചരിച്ചു.


Lean sinn:

Sanasan


Sanasan