Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 8:2 - സത്യവേദപുസ്തകം C.L. (BSI)

2 “വിളക്കു കൊളുത്തുമ്പോൾ അതിലെ ഏഴു തിരികളും വിളക്കുതണ്ടിനു മുമ്പിൽ പ്രകാശം ലഭിക്കത്തക്കവിധം തെളിക്കണമെന്ന് അഹരോനോടു പറയുക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചം കൊടുക്കേണം എന്ന് അഹരോനോടു പറക.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “ദീപം കൊളുത്തുമ്പോൾ അവ ഏഴും നിലവിളക്കിൻ്റെ മുൻഭാഗത്തേക്ക് വെളിച്ചം കൊടുക്കേണം എന്നു അഹരോനോട് പറയുക.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’ ”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 8:2
19 Iomraidhean Croise  

അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്‍ക്കു പ്രകാശവുമാകുന്നു.


അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.


മുൻവശത്ത് പ്രകാശം ലഭിക്കത്തക്കവിധം അതിൽ ഏഴു ദീപങ്ങൾ പിടിപ്പിക്കണം.


അയാൾ വിളക്കുതണ്ടിന്റെ ഏഴു വിളക്കുകളും അതിന്റെ കരിന്തിരി നീക്കുന്ന കത്രികകളും കരിന്തിരി ഇടാനുള്ള തട്ടങ്ങളും തങ്കംകൊണ്ടുതന്നെ ഉണ്ടാക്കി.


തനി തങ്കംകൊണ്ടുനിർമ്മിച്ച വിളക്കുതണ്ട്, വിളക്കുകൾ, ഉപകരണങ്ങൾ,


സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അതിൽ വിളക്കുകൾ വയ്‍ക്കുകയും ചെയ്തു.


അതിനു നീ ഇപ്രകാരം മറുപടി പറയുക: “സർവേശ്വരന്റെ പ്രബോധനം ശ്രദ്ധിക്കുക! ആഭിചാരകർക്ക് ചെവി കൊടുക്കരുത്. അവരുടെ വാക്കുകൾ നിനക്ക് ഒരു നന്മയും കൈവരുത്തുകയില്ല.”


സർവേശ്വരന്റെ സന്നിധിയിൽ പൊൻതണ്ടിന്മേൽ അഹരോൻ നിരന്തരം ദീപം തെളിക്കണം.


സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അഹരോൻ വിളക്കിലെ ഏഴു തിരികളും കൊളുത്തി.


“നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു. മലയുടെ മുകളിൽ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാൻ സാധ്യമല്ല.


സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു.


കൂടുതൽ ഉറപ്പു നല്‌കുന്ന പ്രവാചകവചനവും നമുക്കുണ്ടല്ലോ. ക്രിസ്തു എന്ന പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുന്ന പുലർകാലംവരെ, ഇരുളടഞ്ഞ സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതേണ്ടതാണ്.


എന്നോടു സംസാരിക്കുന്നത് ആരാണെന്നറിയുവാൻ ഞാൻ തിരിഞ്ഞുനോക്കി.


എന്റെ വലംകൈയിൽ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു പൊൻവിളക്കുകളുടെയും മർമ്മം ഇതാണ്: ഏഴു നക്ഷത്രം ഏഴു സഭകളുടെ മാലാഖമാരാണ്; ഏഴു വിളക്കുകൾ ഏഴു സഭകളും.


സിംഹാസനത്തിൽ നിന്നു മിന്നൽപ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ. അവ ദൈവത്തിന്റെ ഏഴ് ആത്മാക്കളാകുന്നു.


Lean sinn:

Sanasan


Sanasan