Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 8:12 - സത്യവേദപുസ്തകം C.L. (BSI)

12 പിന്നീടു ലേവ്യർ കാളകളുടെ തലയിൽ കൈകൾ വയ്‍ക്കുകയും തങ്ങളുടെ പാപപരിഹാരത്തിനായി ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കേണ്ടതുമാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവെക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 “ലേവ്യർ കാളകളുടെ തലമേൽ കൈവെച്ചശേഷം, ഒന്നിനെ യഹോവയ്ക്കു പാപശുദ്ധീകരണയാഗത്തിനായും മറ്റേതിനെ ലേവ്യർക്കു പ്രായശ്ചിത്തത്തിനുള്ള ഹോമയാഗത്തിനായും ഉപയോഗിക്കണം.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 8:12
25 Iomraidhean Croise  

“തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കാളക്കുട്ടിയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈവയ്‍ക്കണം.


അർപ്പിക്കുന്നവൻ അതിന്റെ തലയിൽ കൈ വയ്‍ക്കണം. അത് അവന്റെ പാപത്തിനു പരിഹാരമായി അംഗീകരിക്കപ്പെടും.


കൂടാതെ അവന്റെ കഴിവനുസരിച്ചു രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ, രണ്ടു ചെങ്ങാലികളെയോ കൂടി കൊണ്ടുവരണം. അവയിൽ ഒന്ന് പാപപരിഹാരയാഗത്തിനും മറ്റേത് ഹോമയാഗത്തിനുമുള്ളതാണ്.


അഹരോൻ കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം.


അഹരോൻ രണ്ടു കൈകളും അതിന്റെ തലയിൽ വച്ച് ഇസ്രായേൽജനത്തിന്റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്റെമേൽ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആൾവശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം.


അഹരോൻ തന്റെ പാപങ്ങൾക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം.


പിന്നീട് സഭയിലെ പ്രമാണിമാർ സർവേശ്വരന്റെ മുമ്പാകെ തങ്ങളുടെ കൈകൾ അതിന്റെ തലയിൽ വച്ചതിനുശേഷം അവിടെവച്ച് അതിനെ കൊല്ലണം.


പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടിയെ എന്നപോലെതന്നെ പുരോഹിതൻ ഈ കാളക്കുട്ടിയെ അർപ്പിച്ചു ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോൾ അവരുടെ കുറ്റം ക്ഷമിക്കപ്പെടും.


സമാധാനയാഗത്തിനുള്ള ആട്ടിൻകുട്ടിയുടെ മേദസ്സു മുഴുവൻ വേർതിരിച്ചു പുരോഹിതൻ അതു സർവേശ്വരനായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതൻ അനുഷ്ഠിക്കുന്ന പാപപരിഹാരയാഗത്താൽ അയാളുടെ പാപം ക്ഷമിക്കപ്പെടും.


തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ കാളക്കുട്ടിയെ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈ വച്ചതിനുശേഷം അവിടെവച്ചു തന്നെ അതിനെ കൊല്ലണം.


എന്നാൽ പാപപരിഹാരയാഗമായി ആട്ടിൻകുട്ടിയെ അർപ്പിക്കാൻ അവനു കഴിവില്ലെങ്കിൽ രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ഒന്ന് പാപപരിഹാരയാഗത്തിനായും മറ്റേത് ഹോമയാഗത്തിനായും സർവേശ്വരന് അർപ്പിച്ചാൽ മതി.


പിന്നീട് പാപപരിഹാരയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വച്ചു.


മോശ അതിനെ കൊന്നു രക്തമെടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്റെ നാലു വശത്തുമുള്ള കൊമ്പുകളിൽ പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു. ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ അതു ശുദ്ധീകരിച്ചു പാപപരിഹാരയാഗത്തിനു സജ്ജമാക്കി.


അതിനുശേഷം മോശ ഹോമയാഗത്തിനുള്ള മുട്ടാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വച്ചു.


നിങ്ങളുടെ പാപപരിഹാരത്തിനുവേണ്ടി ഇന്ന് അനുഷ്ഠിച്ചതുപോലെ ചെയ്യാൻ സർവേശ്വരൻ കല്പിച്ചിട്ടുണ്ട്.


പിന്നീട് മോശ അഹരോനോടു പറഞ്ഞു: “അവിടുന്നു കല്പിച്ചതുപോലെ യാഗപീഠത്തിന്റെ അടുത്തു വന്നു നിന്റെ പാപപരിഹാരയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും നിന്റെ ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക. അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ ജനങ്ങളുടെ വഴിപാട് അർപ്പിച്ച് അവർക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യുക”.


അയാൾ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ആണാട്ടിൻകുട്ടിയെ ഹോമയാഗമായും ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ പെണ്ണാട്ടിൻകുട്ടിയെ പാപപരിഹാരയാഗമായും, കുറ്റമറ്റ ഒരു ആണാടിനെ സമാധാനയാഗമായും സർവേശ്വരന് അർപ്പിക്കണം.


പുരോഹിതൻ ഇവയെല്ലാം സർവേശ്വരസന്നിധിയിൽ കൊണ്ടുവന്നതിനുശേഷം അയാൾക്കുവേണ്ടി പാപപരിഹാരയാഗവും ഹോമയാഗവും അർപ്പിക്കണം.


അഹരോന്റെയും പുത്രന്മാരുടെയും ശുശ്രൂഷയിൽ അവരെ സഹായിക്കാൻ ലേവ്യരെ നിയമിക്കുകയും അവരെ നീരാജനമായി സർവേശ്വരനു സമർപ്പിക്കുകയും വേണം.


അവർ ഒരു കാളക്കിടാവിനെയും, ധാന്യവഴിപാടായി അർപ്പിക്കേണ്ട എണ്ണ ചേർത്ത മാവും പാപപരിഹാരയാഗത്തിനായി മറ്റൊരു കാളക്കുട്ടിയെയും എടുക്കണം.


നിയമപ്രകാരം എല്ലാംതന്നെ രക്തംകൊണ്ട് ശുദ്ധീകരിക്കപ്പെടുന്നു. രക്തം അർപ്പിക്കാതെ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ലല്ലോ.


Lean sinn:

Sanasan


Sanasan