Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 7:10 - സത്യവേദപുസ്തകം C.L. (BSI)

10 യാഗപീഠത്തിന്റെ അഭിഷേകദിവസം പ്രതിഷ്ഠയ്‍ക്കുള്ള തങ്ങളുടെ വഴിപാടുകൾ നേതാക്കന്മാർ കൊണ്ടുവന്നു യാഗപീഠത്തിന്റെ മുമ്പിൽ അർപ്പിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് യാഗപീഠത്തിന്‍റെ മുമ്പാകെ കൊണ്ടുവന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 യാഗപീഠം അഭിഷേകം ചെയ്തപ്പോൾ അതിന്റെ പ്രതിഷ്ഠയ്ക്കായി പ്രഭുക്കന്മാർ അവരുടെ വഴിപാടുകൾ കൊണ്ടുവന്ന് അവയെ യാഗപീഠത്തിനുമുമ്പിൽ കാഴ്ചവെച്ചു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 7:10
12 Iomraidhean Croise  

അദ്ദേഹം ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായി അർപ്പിച്ചു. ഇങ്ങനെ രാജാവും ഇസ്രായേൽജനവും ചേർന്നു ദേവാലയപ്രതിഷ്ഠ നടത്തി.


ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും ശലോമോൻരാജാവ് യാഗം അർപ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും ചേർന്നു ദേവാലയ പ്രതിഷ്ഠ നടത്തി.


യാഗപീഠ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവം ഏഴുദിവസം നീണ്ടുനിന്നു; എട്ടാം ദിവസം അവർ വിശുദ്ധസഭ കൂടി.


യെരൂശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത് ഇലത്താളം, വീണ, കിന്നരം എന്നീ വാദ്യോപകരണങ്ങളോടുകൂടി സന്തോഷപൂർവം സ്തോത്രഗാനങ്ങൾ അർപ്പിക്കുന്നതിന് ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു യെരൂശലേമിൽ വരുത്തി.


അന്ന് അവർ വലിയ യാഗങ്ങൾ അർപ്പിച്ച് ആഹ്ലാദിച്ചു; അതിനു ദൈവം അവർക്ക് ഇട നല്‌കി; സ്‍ത്രീകളും കുട്ടികളുമെല്ലാം സന്തോഷിച്ചു. യെരൂശലേമിലെ ആഹ്ലാദപ്രകടനങ്ങൾ വളരെ ദൂരെ കേൾക്കാമായിരുന്നു.


സർവേശ്വരാ, ഞാൻ അങ്ങയെ പ്രകീർത്തിക്കും; അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ; ശത്രു എന്നെ നിന്ദിക്കാൻ അവിടുന്ന് ഇടയാക്കിയില്ല.


മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ ഉപകരണങ്ങളും, യാഗപീഠവും അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.


അപ്പോൾ സർവേശ്വരൻ മോശയോടു കല്പിച്ചു: “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്‍ക്കു വേണ്ടിയുള്ള വഴിപാടുകൾ അവർ ഓരോരുത്തരായി ഓരോ ദിവസം അർപ്പിക്കണം.


യാഗപീഠം അഭിഷേകം ചെയ്ത് പ്രതിഷ്ഠിച്ച ദിവസം, ഇസ്രായേൽജനനേതാക്കന്മാർ അർപ്പിച്ച വഴിപാട് പന്ത്രണ്ടു വെള്ളിത്തളികകളും, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങളും, പന്ത്രണ്ടു സ്വർണക്കലശങ്ങളുമായിരുന്നു.


സമാധാനയാഗത്തിനായി ഇരുപത്തിനാലു കാളകൾ, അറുപത് ആണാടുകൾ, അറുപത് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ അറുപത് ആൺചെമ്മരിയാടുകൾ എന്നിവയെയും അവർ സമർപ്പിച്ചു. യാഗപീഠത്തിന്റെ അഭിഷേകത്തിനുശേഷം അതിന്റെ പ്രതിഷ്ഠയ്‍ക്കുവേണ്ടി അവർ സമർപ്പിച്ച വഴിപാട് ഇവയായിരുന്നു.


പിന്നീട് ജനനേതാക്കൾ അവരോടു പറയണം: “പുതിയതായി വീടു നിർമ്മിച്ചിട്ട് ഗൃഹപ്രവേശം നടത്താത്ത ആരെങ്കിലും നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അയാൾ തന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോകട്ടെ. അയാൾ യുദ്ധത്തിൽ മരിക്കുകയും മറ്റൊരാൾ ഗൃഹപ്രവേശം നടത്തുകയും ചെയ്യാൻ ഇടവരാതിരിക്കട്ടെ.


Lean sinn:

Sanasan


Sanasan