Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 6:3 - സത്യവേദപുസ്തകം C.L. (BSI)

3 മുന്തിരിങ്ങ പഴുത്തതായാലും ഉണങ്ങിയതായാലും തിന്നരുത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 വീഞ്ഞും മദ്യവും വർജിച്ചിരിക്കേണം; വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുത്; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുത്; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുത്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം: വീഞ്ഞിൻ്റെയോ മദ്യത്തിൻ്റെയോ കാടി കുടിക്കരുത്; മുന്തിരിപ്പഴത്തിൻ്റെ യാതൊരു രസവും കുടിക്കരുത്; പഴുത്തതോ ഉണങ്ങിയതോ ആയ മുന്തിരിങ്ങ തിന്നുകയുമരുത്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 6:3
15 Iomraidhean Croise  

“വീഞ്ഞോ, മദ്യമോ കുടിച്ചുകൊണ്ടു നീയും നിന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കരുത്. പ്രവേശിച്ചാൽ നിങ്ങൾ മരിക്കും. ഇതു തലമുറയായി നിങ്ങൾ പാലിക്കേണ്ട നിയമമാണ്.


ഇസ്രായേൽജനമേ, പറയൂ, ഞാൻ നിങ്ങളിൽനിന്നു പ്രവാചകരെയും നാസീർവ്രതസ്ഥരെയും ഉയർത്തിയില്ലേ?


എന്നിട്ടും നിങ്ങൾ അവരോട് എന്തു ചെയ്തു? നാസീർവ്രതസ്ഥരെ നിങ്ങൾ മത്തരാക്കിയില്ലേ? പ്രവാചകന്മാരെ നിങ്ങൾ വിലക്കിയില്ലേ?


നാസീർവ്രതം അനുഷ്ഠിക്കുന്ന കാലമത്രയും മുന്തിരിയിൽനിന്നുള്ളതൊന്നും, കുരുവോ തൊലിയോപോലും തിന്നരുത്.


എന്തുകൊണ്ടെന്നാൽ കർത്താവിന്റെ ദൃഷ്‍ടിയിൽ അവൻ ശ്രേഷ്ഠനായിരിക്കും. അവൻ വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗർഭത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവുകൊണ്ടു നിറയും.


“നിങ്ങൾ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓർത്തുകൊള്ളുക.


വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്.


എല്ലാവിധ ദോഷവും പരിത്യജിക്കുക.


വെള്ളം മാത്രമേ കുടിക്കൂ എന്നു വയ്‍ക്കാതെ കൂടെക്കൂടെയുണ്ടാകാറുള്ള നിന്റെ അസുഖങ്ങളും ഉദരരോഗങ്ങളും നിമിത്തം അല്പം വീഞ്ഞു കുടിച്ചുകൊള്ളുക.


ഭക്ഷണപാനീയങ്ങൾ, വിവിധ ശുദ്ധീകരണ പ്രക്രിയകൾ മുതലായവയോടു മാത്രമേ അവയ്‍ക്കു ബന്ധമുള്ളൂ. ദൈവം നൂതനമായ വ്യവസ്ഥിതി ഏർപ്പെടുത്തുന്നതുവരെ, അനുഷ്ഠിക്കേണ്ട ബാഹ്യാചാരങ്ങൾ മാത്രമാണവ.


മുന്തിരിവള്ളിയിൽനിന്നു ലഭിക്കുന്നതൊന്നും അവൾ ഭക്ഷിക്കരുത്. വീഞ്ഞോ മറ്റു പാനീയമോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാൻ കല്പിച്ചതെല്ലാം അവൾ പാലിക്കണം.”


അതുകൊണ്ടു നീ ശ്രദ്ധിക്കുക; വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്.


Lean sinn:

Sanasan


Sanasan