Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 5:3 - സത്യവേദപുസ്തകം C.L. (BSI)

3 സ്‍ത്രീപുരുഷഭേദമെന്യേ അവരെ പാളയത്തിൽനിന്നു പുറത്താക്കണം. അല്ലെങ്കിൽ ഞാൻ വസിക്കുന്ന അവരുടെ പാളയങ്ങൾ അശുദ്ധമാകാനിടയാകും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുത്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്ന് പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യത്തിൽ വസിക്കുന്നതിനാൽ അവർ അവരുടെ പാളയം അശുദ്ധമാക്കരുത്.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 സ്ത്രീപുരുഷഭേദമെന്യേ അവരെ പുറത്താക്കുക; അവരുടെ ഇടയിൽ ഞാൻ വസിക്കുന്ന പാളയം അവർ അശുദ്ധമാക്കാതിരിക്കാൻ പാളയത്തിൽനിന്ന് അവരെ പുറത്താക്കുക.”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 5:3
23 Iomraidhean Croise  

ഓരോ നിരയിലും പതിനഞ്ചു തൂണുകൾ വീതം ആയിരുന്നു. അങ്ങനെ നാല്പത്തഞ്ചു തൂണുകളിൽ തുലാങ്ങൾ ഉറപ്പിച്ച് ദേവദാരുപ്പലകകൊണ്ട് തട്ടുണ്ടാക്കി;


അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു കയറി ബന്ദികളെ അവിടുന്നു കൂടെ കൊണ്ടുപോയി. അവിടുന്നു മനുഷ്യരിൽനിന്ന്, അങ്ങയോടു മത്സരിച്ചവരിൽ നിന്നുപോലും കാഴ്ചകൾ സ്വീകരിച്ചു. ദൈവമായ സർവേശ്വരൻ അവിടെ വസിക്കും,


അവരുടെ ഇടയിൽ എനിക്കു പാർക്കാൻ ഒരു വിശുദ്ധമന്ദിരവും ഉണ്ടാക്കട്ടെ.


ഞാൻ അവരുടെ ദൈവമായി ഇസ്രായേൽജനങ്ങളുടെ ഇടയിൽ പാർക്കും.


സീയോൻനിവാസികളേ, നിങ്ങൾ ഉച്ചത്തിൽ ആർത്തുഘോഷിക്കുവിൻ, ഇസ്രായേലിന്റെ പരിശുദ്ധൻ മഹത്ത്വമുള്ളവൻ, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു.


അവൻ വസ്ത്രം അലക്കി തല മുണ്ഡനം ചെയ്തിട്ട് വെള്ളത്തിൽ കുളിക്കുമ്പോൾ ശുദ്ധനായിത്തീരും. പിന്നെ അവനു പാളയത്തിൽ പ്രവേശിക്കാം. എന്നാൽ ഏഴു ദിവസം കൂടാരത്തിൽ പ്രവേശിച്ചുകൂടാ.


ഇസ്രായേൽജനത്തിന്റെ ഇടയിലുള്ള എന്റെ വിശുദ്ധനിവാസം അശുദ്ധമാക്കി ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കാൻ നിങ്ങൾ അവരെ അശുദ്ധിയിൽനിന്ന് അകറ്റി നിർത്തണം.


അവർ മോശയ്‍ക്കും അഹരോനും എതിരായി ഒരുമിച്ചുകൂടി പറഞ്ഞു: “നിങ്ങൾ നിലവിട്ടു പ്രവർത്തിക്കുന്നു; ഈ സമൂഹത്തിലുള്ളവരെല്ലാം വിശുദ്ധരാണ്; സർവേശ്വരൻ അവരുടെ ഇടയിലുണ്ട്; അങ്ങനെയെങ്കിൽ സർവേശ്വരന്റെ ജനത്തെക്കാൾ ഉയർന്നവരെന്നു നിങ്ങൾ ഭാവിക്കുന്നതെന്ത്?”


അശുദ്ധിയുള്ള മനുഷ്യൻ സ്പർശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അവയെ സ്പർശിക്കുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കും.”


ഞാൻ വസിക്കുന്നതും നിങ്ങൾ പാർക്കുന്നതുമായ ദേശം നിങ്ങൾ അശുദ്ധമാക്കരുത്. സർവേശ്വരനായ ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽ ആവസിക്കുന്നുവല്ലോ.


അവിടുന്നു മോശയോടു കല്പിച്ചതുപോലെ ഇസ്രായേൽജനം പ്രവർത്തിച്ചു. അവരെ തങ്ങളുടെ പാളയത്തിൽനിന്നു പുറത്താക്കി.”


നിങ്ങളെ സംരക്ഷിക്കാനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏല്പിച്ചുതരാനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടൊത്തു പാളയത്തിൽ ഉണ്ട്. അതുകൊണ്ടു പാളയം ശുദ്ധമായിരിക്കണം. നിങ്ങളുടെ ഇടയിലെ അശുദ്ധിമൂലം സർവേശ്വരൻ നിങ്ങളെ വിട്ടുപോകാൻ ഇടയാകരുത്.


ഉടമസ്ഥനിൽനിന്ന് ഓടി രക്ഷപെട്ടു നിങ്ങളെ അഭയംപ്രാപിക്കുന്ന അടിമയെ മടക്കി അയയ്‍ക്കരുത്.


സഹോദരരേ, അലസമായി ജീവിക്കുകയും ഞങ്ങൾ നല്‌കിയ പ്രബോധനങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന ഏതൊരു സഹോദരനിൽനിന്നും അകന്നുകൊള്ളണമെന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു.


സഭയിൽ ഭിന്നതയുണ്ടാക്കുന്നവന് ഒന്നോ രണ്ടോ വട്ടം താക്കീതു നല്‌കുക. ഫലമില്ലെന്നു കണ്ടാൽ അയാളെ ഒഴിച്ചുനിറുത്തുക.


കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ളവർ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികൾ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതിൽ പ്രവേശിക്കുകയില്ല.


അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവർ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും.


Lean sinn:

Sanasan


Sanasan