Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 4:12 - സത്യവേദപുസ്തകം C.L. (BSI)

12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകൾക്കുള്ള എല്ലാ ഉപകരണങ്ങളും നീലത്തുണിയിൽ പൊതിഞ്ഞശേഷം ആട്ടിൻതോലുകൊണ്ട് ആവരണം ചെയ്തു തണ്ടിന്മേൽ ഉറപ്പിക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വച്ചു കെട്ടുകയും വേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 “അവർ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം എടുത്ത്, ഒരു നീലത്തുണിയിൽ പൊതിഞ്ഞ്, തഹശുതുകൽകൊണ്ടു മൂടി, ചുമക്കാനുള്ള തണ്ടിന്മേൽ വെക്കണം.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 4:12
16 Iomraidhean Croise  

ഇവരിൽ ചിലർക്കു ദേവാലയശുശ്രൂഷയ്‍ക്കുള്ള ഉപകരണങ്ങളുടെ മേൽനോട്ടം കൂടി ഉണ്ടായിരുന്നു. അവ കൊണ്ടുപോകുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും എണ്ണി തിട്ടപ്പെടുത്തണമായിരുന്നു.


മറ്റു ചിലരെ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും വിശുദ്ധപാത്രങ്ങൾ, മാവ്, വീഞ്ഞ്, തൈലം, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെയും മേൽനോട്ടക്കാരായി നിയമിച്ചു.


കലങ്ങളും കോരികകളും തളികകളും ഹൂരാം നിർമ്മിച്ചു. അങ്ങനെ ദേവാലയത്തിനുവേണ്ടി ചെയ്തു കൊടുക്കാമെന്നു ശലോമോനോട് ഏറ്റിരുന്ന പണികളെല്ലാം ഹൂരാം പൂർത്തിയാക്കി.


കലങ്ങൾ, കോരികകൾ, മുൾക്കരണ്ടികൾ തുടങ്ങി ദേവാലയത്തിനാവശ്യമുള്ള എല്ലാ ഉപകരണങ്ങളും മിനുക്കിയ ഓടുകൊണ്ടു നിർമ്മിച്ച് ഹൂരാം-ആബി ശലോമോൻരാജാവിനു നല്‌കി.


അങ്ങനെ ശലോമോൻ ദേവാലയത്തിനുവേണ്ട സകല ഉപകരണങ്ങളും പണിയിച്ചു. സ്വർണയാഗപീഠം, കാഴ്ചയപ്പം വയ്‍ക്കുന്നതിനുള്ള മേശകൾ,


ദേവാലയത്തിന്റെ പുറംവാതിലുകളും അതിവിശുദ്ധസ്ഥലത്തേക്കുള്ള വാതിലുകളും സ്വർണംകൊണ്ടു പൊതിഞ്ഞു.


ഊറയ്‍ക്കിട്ട ആട്ടിൻതോൽ, മിനുത്ത തോൽ,


ഞാൻ കാണിച്ചു തരുന്ന മാതൃകയിൽ ആയിരിക്കണം വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും നിർമ്മിക്കേണ്ടത്.”


പുരോഹിതനായ അഹരോന്റെയും പുത്രന്മാരുടെയും പൗരോഹിത്യശുശ്രൂഷയ്‍ക്കുള്ള വിശിഷ്ട വസ്ത്രങ്ങൾ,


കൂടാരത്തിലെ ഉപകരണങ്ങളുടെ ചുമതല അവർക്കായിരിക്കും. കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം അവർ ഇസ്രായേൽജനത്തിനു വേണ്ടിയുള്ള ശുശ്രൂഷകൾ നിർവഹിക്കുകയും വേണം.


സ്വർണയാഗപീഠത്തിന്മേൽ നീലത്തുണി വിരിച്ച് ആട്ടിൻതോലുകൊണ്ടു പൊതിയുക. അതു വഹിക്കാനുള്ള തണ്ടുകൾ അതിൽ ഉറപ്പിക്കണം.


യാഗപീഠത്തിലെ ചാരം നീക്കിയശേഷം ചുവപ്പുശീല അതിന്റെ മീതെ വിരിക്കണം.


പിന്നീട് ആട്ടിൻതോലുകൊണ്ടു മൂടുകയും നീലനിറമുള്ള ശീല അതിന്റെമേൽ പൊതിയുകയും ചെയ്യണം. അതിനുശേഷം ഉടമ്പടിപ്പെട്ടകം വഹിക്കാനുള്ള തണ്ടുകൾ ഉറപ്പിക്കണം.


കാഴ്ചയപ്പം വയ്‍ക്കുന്ന മേശയും നീലനിറമുള്ള ശീലകൊണ്ടു മൂടണം. അതിന്റെ മീതെ തളികകളും സുഗന്ധദ്രവ്യ പാത്രങ്ങളും കലശങ്ങളും പാനീയയാഗത്തിനുള്ള ഭരണികളും വയ്‍ക്കണം; ദിനംതോറും അർപ്പിക്കുന്ന അപ്പവും എപ്പോഴും മേശമേൽ ഉണ്ടായിരിക്കണം.


വിളക്കുതണ്ടും, ദീപത്തട്ടുകളും, കരിന്തിരി മുറിക്കുന്ന കത്രികകളും, കരിത്തട്ടങ്ങളും, എണ്ണപ്പാത്രങ്ങളും ഒരു നീലത്തുണികൊണ്ടു മൂടി ആട്ടിൻതോൽവിരിയിൽ പൊതിഞ്ഞു തണ്ടിന്മേൽ വച്ചുകെട്ടണം.


Lean sinn:

Sanasan


Sanasan