Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 32:1 - സത്യവേദപുസ്തകം C.L. (BSI)

1 രൂബേൻഗോത്രക്കാർക്കും ഗാദ്ഗോത്രക്കാർക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവർ കണ്ടു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‍ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും വളരെയധികം ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്ക് അനുയോജ്യമായ സ്ഥലം എന്നു കണ്ടു

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 വളരെയധികം കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഉണ്ടായിരുന്ന രൂബേന്യരും ഗാദ്യരും യാസേർ, ഗിലെയാദ് എന്നീ ദേശങ്ങൾ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമെന്നു കണ്ടു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 32:1
30 Iomraidhean Croise  

ആടുമാടുകൾ, വെള്ളി, സ്വർണം ഇവകൊണ്ട് അബ്രാം വളരെ സമ്പന്നനായിരുന്നു.


അബ്രാമിനെ അനുഗമിച്ച ലോത്തിനും ആടുമാടുകളും കൂടാരങ്ങളുമുണ്ടായിരുന്നു.


ലേയാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. “സർവേശ്വരൻ എന്റെ കഷ്ടത കണ്ടു; ഇനിയും എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവനു ‘രൂബേൻ’ എന്നു പേരിട്ടു.


അവർ തുടർന്നു പറഞ്ഞു: “കനാൻദേശത്തു ക്ഷാമം അതിരൂക്ഷമായിരിക്കുകയാൽ ഞങ്ങളുടെ ആടുമാടുകൾക്കു മേച്ചിൽപ്പുറങ്ങൾപോലും ഇല്ല. അതുകൊണ്ട് കുറെക്കാലം പാർക്കുന്നതിനു ഞങ്ങൾ ഇവിടെ വന്നിരിക്കുകയാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഗോശെൻദേശത്തു പാർക്കാൻ അനുവദിച്ചാലും.”


അവർ യോർദ്ദാൻനദി കടന്നു ഗാദ്ദേശത്ത് താഴ്‌വരയുടെ നടുവിലുള്ള പട്ടണമായ അരോവേരിൽ ആരംഭിച്ചു


വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി.


മേൽപ്പറഞ്ഞ പ്രഭുക്കന്മാർ യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് ഗേദാറിനെ ആക്രമിച്ച് അവിടെ പാർത്തിരുന്ന മെയൂന്യരെ അവരുടെ കൂടാരങ്ങളോടൊപ്പം നിശ്ശേഷം നശിപ്പിച്ചു. ആട്ടിൻപറ്റങ്ങൾക്കു മേച്ചിൽസ്ഥലങ്ങൾ കണ്ടെത്തിയതിനാൽ അവിടെ അവർ വാസമുറപ്പിക്കുകയും ചെയ്തു.


ഇസ്രായേല്യരല്ലാത്ത ഒട്ടേറെ ആളുകളും ആടുമാടുകൾ അടങ്ങിയ മൃഗസഞ്ചയവും അവരോടൊപ്പം പോയി.


യെഹൂദാരാജാവിന്റെ കൊട്ടാരത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്നു: “നീ എനിക്കു മനോഹരമായ ഗിലെയാദുപോലെയും ലെബാനോന്റെ കൊടുമുടിപോലെയുമാകുന്നു; എങ്കിലും ഞാൻ നിന്നെ മരുഭൂമിയാക്കും; ജനവാസമില്ലാത്ത നഗരങ്ങൾപോലെ,


സിബ്മാ മുന്തിരിവള്ളിയേ, യാസേരിനെക്കുറിച്ചു കരയുന്നതിലുമധികം ഞാൻ നിന്നെക്കുറിച്ചു കരയുന്നു; നിന്റെ വള്ളികൾ കടൽകടന്നു യാസേർവരെ എത്തിയിരിക്കുന്നു. നിന്റെ വേനൽക്കാലഫലങ്ങളുടെയും നിന്റെ മുന്തിരിഫലങ്ങളുടെയുംമേൽ സംഹാരകൻ ചാടി വീണിരിക്കുന്നു.


ഞാൻ ഇസ്രായേലിന് അവന്റെ മേച്ചിൽസ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവൻ കർമ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവൻ മേഞ്ഞു തൃപ്തനാകും.


ഗിലെയാദിൽ ഔഷധമൊന്നും ഇല്ലേ? അവിടെ വൈദ്യന്മാർ ആരുമില്ലേ? എന്റെ ജനത്തിനു സൗഖ്യം ലഭിക്കാത്തതെന്ത്?


ഫലഭൂയിഷ്ഠമായ ദേശത്തിന്റെ നടുവിലുള്ള കാട്ടിൽ (മരുപ്രദേശത്ത്) തനിച്ചു കഴിയുന്ന അങ്ങയുടെ സ്വന്തജനമായ അജഗണത്തെ അവിടുന്നു മേയ്‍ക്കണമേ. പണ്ടെന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊള്ളട്ടെ.


യാസെർദേശം ഒറ്റുനോക്കാൻ മോശ ചാരന്മാരെ അയച്ചു; അവർ ഗ്രാമങ്ങൾ പിടിച്ചെടുത്തു; അമോര്യരെ ഓടിച്ചുകളഞ്ഞു.


അവർ മോശയോടും എലെയാസാർപുരോഹിതനോടും ജനനേതാക്കളോടും പറഞ്ഞു:


ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലെയാദിലെ പട്ടണങ്ങളിൽ പാർക്കട്ടെ.


“ഇസ്രായേൽജനസമൂഹത്തിനു മുമ്പിൽ സർവേശ്വരൻ കീഴടക്കിയ അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ എന്നീ പട്ടണങ്ങൾ ഉൾപ്പെടുന്ന പ്രദേശം ആടുമാടുകളെ വളർത്തുന്നതിനു യോജിച്ച സ്ഥലമാണ്. ഈയുള്ളവർക്ക് ധാരാളം ആടുമാടുകളുണ്ടല്ലോ.


അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ,


നാടിന്റെ ഏറ്റവും നല്ല ഭാഗം അവർ തിരഞ്ഞെടുത്തു; നേതാവിന്റെ ഓഹരി തങ്ങൾക്കായി അവർ വേർതിരിച്ചു. ജനനേതാക്കളോടൊത്ത് അവർ വന്നു സർവേശ്വരന്റെ നീതിയും വിധികളും അവർ ഇസ്രായേലിൽ നടപ്പാക്കി.


അവർക്കു നല്‌കിയ ദേശങ്ങൾ യസേർ, ഗിലെയാദിലെ പട്ടണങ്ങൾ, രബ്ബായുടെ കിഴക്ക് അരോവേർ വരെയുള്ള അമ്മോന്യരുടെ പകുതിദേശം,


ഇസ്രായേൽജനം പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനെ ഗിലെയാദിൽ രൂബേൻ, ഗാദ്ഗോത്രക്കാരുടെയും മനശ്ശെയുടെ പകുതി ഗോത്രക്കാരുടെയും അടുക്കൽ അയച്ചു.


രൂബേൻ, ഗാദ്ഗോത്രക്കാരും മനശ്ശെയുടെ പകുതിഗോത്രവും അവരുടെ വീടുകളിലേക്കു മടങ്ങി. മറ്റ് ഇസ്രായേല്യരെ കനാനിലുള്ള ശീലോവിൽ വിട്ടിട്ടാണ് അവർ തങ്ങളുടെ അവകാശഭൂമിയായ ഗിലെയാദിലേക്കു പോയത്. സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ അവർ ആ ദേശം കൈവശപ്പെടുത്തിയിരുന്നു.


മാംസദാഹം, കാമാസക്തമായ കണ്ണുകൾ, ജീവിതത്തിന്റെ അഹന്ത, ഇവയെല്ലാം ലോകത്തിനുള്ളവയത്രേ. ലോകത്തിനുള്ളത് പിതാവിൽനിന്നുള്ളതല്ല.


ആട്ടിൻപറ്റങ്ങൾക്കിടയിൽ നീ തങ്ങിയതെന്ത്? കുഴൽവിളികൾ കേൾക്കുന്നതിനോ? രൂബേൻഗോത്രജരിൽ വലിയ ചിന്താകുഴപ്പമുണ്ടായി.


Lean sinn:

Sanasan


Sanasan