Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 30:3 - സത്യവേദപുസ്തകം C.L. (BSI)

3 “പിതൃഭവനത്തിൽ പാർക്കുന്ന ഒരു യുവതി സർവേശ്വരനു നേർച്ച നേരുകയോ, വർജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്ത വിവരം

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ച നേർന്ന്

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 ”ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്‍റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കുകയും

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവെക്കു ഒരു നേർച്ചനേർന്നു ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കയും

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 “തന്റെ പിതാവിന്റെ ഭവനത്തിൽത്തന്നെ താമസിക്കുന്ന ഒരു യുവതി യഹോവയ്ക്ക് ഒരു നേർച്ചനേരുകയും ഒരു വ്രതം നിശ്ചയിക്കുകയും

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 30:3
10 Iomraidhean Croise  

ബാബിലോൺരാജാവിനോടു വിശ്വസ്തനായിരുന്നുകൊള്ളാമെന്നു ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തിരുന്നെങ്കിലും സിദെക്കീയാ നെബുഖദ്നേസർ രാജാവിനോടു മത്സരിച്ചു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനിലേക്കു തിരിയാതെ ദുശ്ശാഠ്യമായി വർത്തിക്കുകയും തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.


സ്തോത്രം ആയിരിക്കട്ടെ നീ ദൈവത്തിന് അർപ്പിക്കുന്ന യാഗം. അത്യുന്നതനു നിന്റെ നേർച്ചകൾ അർപ്പിക്കുക.


“ഇസ്രായേൽജനത്തോടു പറയുക. ആരെങ്കിലും ഒരു വ്യക്തിയെ പ്രത്യേക വഴിപാടായി സർവേശ്വരനു സമർപ്പിക്കുകയാണെങ്കിൽ അവന്റെ വില കണക്കാക്കേണ്ടത് ഇങ്ങനെയാണ്.


ഒരാൾ സർവേശ്വരനു നേർച്ച നേരുകയോ വർജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്തതിനുശേഷം അവൻ പ്രതിജ്ഞ ലംഘിക്കരുത്; അതു നിറവേറ്റുകതന്നെ വേണം.


പിതാവ് അറിഞ്ഞിട്ട് മൗനം ദീക്ഷിച്ചാൽ അവൾ ചെയ്ത എല്ലാ നേർച്ചകളും വർജ്ജനവ്രതവും നിലനില്‌ക്കും.


“ഇസ്രായേൽജനത്തോടു പറയുക, സർവേശ്വരനു സ്വയം അർപ്പിച്ചുകൊണ്ടു നാസീർവ്രതം ദീക്ഷിക്കുന്ന സ്‍ത്രീയും പുരുഷനും വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും വർജിക്കണം. ഇവയിൽ നിന്നെടുക്കുന്ന വിനാഗിരിയോ മുന്തിരിയിൽ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയമോ കുടിക്കരുത്.


ദൈവജനങ്ങളുടെ സഭകളിലെല്ലാം എന്നപോലെ നിങ്ങളുടെ സഭായോഗങ്ങളിലും സ്‍ത്രീകൾ മൗനമായിരിക്കട്ടെ. പ്രസംഗിക്കുവാൻ അവർക്ക് അനുവാദമില്ല. യെഹൂദനിയമം അനുശാസിക്കുന്നതുപോലെ അവർ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം.


ജനനേതാക്കന്മാർ, തങ്ങളുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തിരുന്നതുകൊണ്ട് ഇസ്രായേല്യർ അവരെ സംഹരിച്ചില്ല. എന്നാൽ ഇസ്രായേൽജനം നേതാക്കന്മാർക്കെതിരെ പിറുപിറുത്തു.


അവളെ കണ്ട മാത്രയിൽ അദ്ദേഹം വസ്ത്രം പിച്ചിച്ചീന്തി, “എന്റെ മകളേ, നീ എന്റെ ഹൃദയം തകർത്തു; ഞാൻ ദുഃഖിക്കാൻ നീ ഇടവരുത്തിയല്ലോ. സർവേശ്വരനോടു ഞാൻ പ്രതിജ്ഞ ചെയ്തുപോയി; അതിൽനിന്നു പിന്മാറുക സാധ്യമല്ല.”


ഹന്നാ ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവശക്തനായ സർവേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓർക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാൽ അവന്റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.”


Lean sinn:

Sanasan


Sanasan