Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 30:2 - സത്യവേദപുസ്തകം C.L. (BSI)

2 ഒരാൾ സർവേശ്വരനു നേർച്ച നേരുകയോ വർജ്ജനവ്രതം സ്വീകരിക്കുകയോ ചെയ്തതിനുശേഷം അവൻ പ്രതിജ്ഞ ലംഘിക്കരുത്; അതു നിറവേറ്റുകതന്നെ വേണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിനു ഭംഗം വരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെയൊക്കെയും നിവർത്തിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ‘ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം അനുഷ്ഠിക്കുവാൻ ശപഥം ചെയ്യുകയോ ചെയ്താൽ അവൻ വാക്കിന് ഭംഗം വരുത്താതെ തന്‍റെ വായിൽനിന്ന് പുറപ്പെട്ടതുപോലെ എല്ലാം അവൻ നിവർത്തിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥം ചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗംവരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 30:2
36 Iomraidhean Croise  

നീ അവിടുത്തോടു പ്രാർഥിക്കും; അവിടുന്നു നിന്റെ പ്രാർഥന കേൾക്കും. നിന്റെ നേർച്ചകൾ നീ നിറവേറ്റും.


അവിടുത്തെ ഭക്തജനം കാൺകെ ഞാൻ സർവേശ്വരനുള്ള എന്റെ നേർച്ചകൾ നിറവേറ്റും.


അവിടുത്തെ ഭക്തജനം കാൺകെ ഞാൻ സർവേശ്വരനുള്ള എന്റെ നേർച്ചകൾ നിറവേറ്റും.


അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും.


പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ.


അവിടുത്തെ ആരാധിക്കുന്നവരുടെ സമൂഹത്തിൽ, ഞാൻ അവിടുത്തെ വിശ്വസ്തതയെ പ്രകീർത്തിക്കും; അവിടുത്തെ ഭക്തന്മാർ കാൺകെ എന്റെ നേർച്ചകളെ ഞാൻ അർപ്പിക്കും.


സ്തോത്രം ആയിരിക്കട്ടെ നീ ദൈവത്തിന് അർപ്പിക്കുന്ന യാഗം. അത്യുന്നതനു നിന്റെ നേർച്ചകൾ അർപ്പിക്കുക.


എന്റെ സ്നേഹിതൻ തന്റെ സുഹൃത്തുക്കളുടെ നേരേ കൈ ഉയർത്തി. അവൻ ഉടമ്പടി ലംഘിച്ചു.


ദൈവമേ, ഞാൻ അങ്ങേക്കുള്ള നേർച്ചകൾ നിറവേറ്റും, ഞാൻ അവിടുത്തേക്കു സ്തോത്രയാഗം അർപ്പിക്കും.


നിങ്ങളുടെ ദൈവമായ സർവേശ്വരനു നേർച്ചകൾ നേരുകയും നിറവേറ്റുകയും ചെയ്യുവിൻ. എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങൾ കാഴ്ചകൾ കൊണ്ടുവരട്ടെ.


നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വ്യർഥമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ആരെയും ഞാൻ വെറുതെ വിടുകയില്ല.”


“ഇതു വിശുദ്ധം” എന്നു പറഞ്ഞു തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം അതിനെക്കുറിച്ചു പുനരാലോചിക്കുന്നതും കെണിയാണ്.


നന്മയോ തിന്മയോ ആകട്ടെ ആരെങ്കിലും ആലോചന കൂടാതെ ആണയിടുകയും പിന്നീടു മറന്നുപോകുകയും ചെയ്താൽ അത് ഓർമിക്കുമ്പോൾ അയാൾ കുറ്റക്കാരനായിത്തീരും.


ഇതാ സദ്‍വാർത്തകൊണ്ടുവരുന്നവന്റെ- സമാധാനം ആശംസിക്കുന്നവന്റെ പാദങ്ങൾ മലമുകളിൽ! യെഹൂദായേ, നിന്റെ ഉത്സവങ്ങൾ ആചരിക്കുക; നിന്റെ നേർച്ചകൾ കഴിക്കുക; ദുഷ്ടജനം ഇനി നിന്റെ ദേശം ആക്രമിക്കുകയില്ല; അവർ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.


“ജനത്തെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചാൽ ഞങ്ങൾ അവരുടെ പട്ടണങ്ങൾ നിശ്ശേഷം നശിപ്പിക്കും” എന്ന് ഇസ്രായേൽജനം സർവേശ്വരനോടു ശപഥം ചെയ്തു.


“ഭർത്തൃഭവനത്തിൽവച്ച് ഒരുവൾ ചെയ്യുന്ന നേർച്ചയും എടുക്കുന്ന വർജ്ജനവ്രതവും അവളുടെ ഭർത്താവ് അറിയുമ്പോൾ,


നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആട്ടിൻപറ്റത്തിനു തൊഴുത്തുകളും പണിതതിനുശേഷം നിങ്ങൾ വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിക്കണം.”


അന്ധരായ വഴികാട്ടികളേ! നിങ്ങൾക്കു ഹാ കഷ്ടം! ഒരുവൻ ദേവാലയത്തെ ചൊല്ലി സത്യംചെയ്താൽ അതു സാരമില്ലെന്നും പ്രത്യുത, അതിലുള്ള സ്വർണത്തെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ നിങ്ങൾ ബാധ്യസ്ഥരാണന്നുമല്ലേ നിങ്ങൾ പറയുന്നത്?


ഒരുവൻ യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താൽ സാരമില്ലെന്നും യാഗപീഠത്തിൽ അർപ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ അവനു ബാധ്യതയുണ്ടെന്നും നിങ്ങൾ പഠിപ്പിക്കുന്നു.


നേരം വെളുത്തപ്പോൾ യെഹൂദന്മാർ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങൾ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു.


അവർ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങൾ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സർവാത്മനാ ശപഥം ചെയ്തിരിക്കുകയാണ്.


എന്നാൽ അങ്ങ് അതിനു വഴങ്ങരുത്; അവരിൽ നാല്പതിൽപരം ആളുകൾ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവർ കാത്തിരിക്കുകയാണ്.


ഞാൻ കൊരിന്തിലേക്കു വരാതിരുന്നത് നിങ്ങളെപ്പറ്റിയുള്ള എന്റെ പരിഗണനകൊണ്ടാണ്;


അങ്ങനെ യിഫ്താഹ് ഗിലെയാദിലെ ജനപ്രമാണികളുടെ കൂടെ പോകുകയും ജനം അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വച്ചു യിഫ്താഹ് തന്റെ വ്യവസ്ഥയെല്ലാം ജനത്തോടു പറഞ്ഞു.


അതിനുശേഷം അവൾ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു. പ്രതിജ്ഞ ചെയ്തിരുന്നതുപോലെ അദ്ദേഹം അവളോടു പ്രവർത്തിച്ചു. അങ്ങനെ ഒരു കന്യകയായിത്തന്നെ അവൾ മരിച്ചു.


Lean sinn:

Sanasan


Sanasan