Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 3:8 - സത്യവേദപുസ്തകം C.L. (BSI)

8 കൂടാരത്തിലെ ഉപകരണങ്ങളുടെ ചുമതല അവർക്കായിരിക്കും. കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം അവർ ഇസ്രായേൽജനത്തിനു വേണ്ടിയുള്ള ശുശ്രൂഷകൾ നിർവഹിക്കുകയും വേണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അവർ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളും എല്ലാ യിസ്രായേൽ മക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ച വേല ചെയ്യേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അവർ സമാഗമനകൂടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 സമാഗമകൂടാരത്തിലെ സകല ഉപകരണങ്ങളുടെയും സൂക്ഷിപ്പ് അവർക്കായിരിക്കണം. അവർ കൂടാരത്തിലെ വേലകൾ ചെയ്തുകൊണ്ട് ഇസ്രായേല്യരുടെ കടമകൾ നിർവഹിക്കണം.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 3:8
13 Iomraidhean Croise  

ദാവീദിന്റെ അന്ത്യകല്പനയനുസരിച്ച് ഇരുപതും അതിൽ കൂടുതലും വയസ്സുള്ള ലേവ്യരുടെ ജനസംഖ്യ എടുത്തിരുന്നു. എന്നാൽ സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷകളിൽ അഹരോന്റെ പുത്രന്മാരെ സഹായിക്കുക അവരുടെ ചുമതലയാണ്.


എന്റെ മക്കളേ, നിങ്ങൾ ഇനി ഉപേക്ഷ കാണിക്കരുത്; അവിടുത്തെ സന്നിധിയിൽ നില്‌ക്കാനും ശുശ്രൂഷ ചെയ്യാനും അവിടുത്തേക്കു ധൂപം അർപ്പിക്കാനും സർവേശ്വരൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണല്ലോ?”


പോകുവിൻ, പോകുവിൻ, ബാബിലോണിൽനിന്നു പോകുവിൻ. അശുദ്ധമായതൊന്നും സ്പർശിക്കരുത്. സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങൾ വഹിക്കുന്നവരേ, നിങ്ങൾ ബാബിലോണിൽനിന്നു പുറത്തു പോകുവിൻ. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ.


തിരുസാന്നിധ്യകൂടാരം അഴിച്ചിറക്കിയപ്പോൾ ഗേർശോന്റെയും മെരാരിയുടെയും പുത്രന്മാർ അതു ചുമന്നുകൊണ്ടു മുമ്പോട്ടു നീങ്ങി.


പിന്നീട് വിശുദ്ധവസ്തുക്കൾ ചുമന്നുകൊണ്ടു കെഹാത്യർ മുമ്പോട്ടു നീങ്ങി; അവർ എത്തുന്നതിനു മുമ്പ് തിരുസാന്നിധ്യകൂടാരം സ്ഥാപിക്കപ്പെട്ടു.


അവർ അഹരോനും സർവജനത്തിനുംവേണ്ടി തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ ശുശ്രൂഷ ചെയ്യുകയും, കൂടാരസംബന്ധമായ ഇതര ജോലികൾ നിറവേറ്റുകയും ചെയ്യട്ടെ.


അഹരോനും പുത്രന്മാർക്കുംവേണ്ടി ലേവ്യരെ നിയോഗിക്കണം. ഇസ്രായേൽജനത്തിൽനിന്ന് അഹരോനുവേണ്ടി പൂർണമായി നല്‌കപ്പെട്ടവരാണിവർ.


എന്നാൽ ഇസ്രായേൽജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാർ, കന്നുകാലി, കഴുത, ആട് എന്നിവയിൽനിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യർക്കു കൊടുക്കണം.”


അഹരോനും പുത്രന്മാരുംകൂടി തിരുസാന്നിധ്യകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ഇങ്ങനെ അഴിച്ചെടുത്തു പൊതിഞ്ഞശേഷം പാളയത്തിലുള്ളവർ യാത്ര പുറപ്പെടുമ്പോൾ കെഹാത്യകുലക്കാർ അവ ചുമക്കുന്നതിനു മുമ്പോട്ടു വരണം. അവർ വിശുദ്ധവസ്തുക്കളെ സ്പർശിക്കാൻ പാടില്ല; സ്പർശിച്ചാൽ അവർ മരിക്കും. കെഹാത്യകുലക്കാർ വഹിക്കേണ്ട തിരുസാന്നിധ്യകൂടാരത്തിലെ സാധനങ്ങൾ ഇവയെല്ലാമാണ്.


ഗേർശോന്യകുലക്കാർ തിരുസാന്നിധ്യകൂടാരത്തിൽ ചെയ്യേണ്ട ജോലികൾ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ മേൽനോട്ടത്തിൽ ആയിരിക്കണം.


പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ മേൽനോട്ടത്തിൽ മെരാരികുടുംബത്തിലുള്ളവർ തിരുസാന്നിധ്യകൂടാരത്തിന്റെ ശുശ്രൂഷയിൽ ചെയ്യേണ്ട ജോലികൾ ഇവയാണ്.


Lean sinn:

Sanasan


Sanasan