Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 3:10 - സത്യവേദപുസ്തകം C.L. (BSI)

10 പൗരോഹിത്യശുശ്രൂഷയ്‍ക്കുവേണ്ടി പൂർണമായി അഹരോനെയും പുത്രന്മാരെയും നിയോഗിക്കുക. അവർ അത് അനുഷ്ഠിക്കട്ടെ. മറ്റാരെങ്കിലും അതിനു ശ്രമിച്ചാൽ അവനെ വധിക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും നിയമിക്കുക; മറ്റാരെങ്കിലും വിശുദ്ധസ്ഥലത്തെ സമീപിച്ചാൽ അവർ മരണശിക്ഷ അനുഭവിക്കണം.”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 3:10
25 Iomraidhean Croise  

ഉടൻ സർവേശ്വരന്റെ കോപം ഉസ്സായുടെ നേരെ ജ്വലിച്ചു. പെട്ടകത്തിനു നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം അവിടെവച്ച് അയാളെ കൊന്നുകളഞ്ഞു. അയാൾ ദൈവത്തിന്റെ പെട്ടകത്തിനരികെ മരിച്ചുവീണു.


കൂടാതെ ഗിരിശൃംഗങ്ങളിൽ പൂജാഗിരികൾ നിർമ്മിക്കുകയും ലേവ്യരല്ലാത്തവരിൽനിന്നും പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തു.


ശലോമോൻ യെരൂശലേമിൽ സർവേശ്വരന്റെ ആലയം പണിയുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ മുറപ്രകാരം ഇവർ സംഗീതശുശ്രൂഷ ചെയ്തുപോന്നു.


ഞാൻ പറഞ്ഞു: “എന്നെപ്പോലെ ഒരാൾ പേടിച്ച് ഓടുകയോ? എന്നെപ്പോലെ ഒരാൾ ജീവരക്ഷയ്‍ക്കു ദേവാലയത്തിൽ പോയി ഒളിക്കുകയോ? ഞാൻ പോകയില്ല.”


അവരെ അരപ്പട്ടയും തൊപ്പിയും ധരിപ്പിക്കുക; ശാശ്വതനിയമമനുസരിച്ചു പൗരോഹിത്യം അവരുടേതായിരിക്കും. അങ്ങനെ അഹരോനെയും പുത്രന്മാരെയും പുരോഹിതന്മാരായി അവരോധിക്കണം.


നിങ്ങൾ എന്റെ ആലയത്തിലെ വിശുദ്ധവസ്തുക്കൾ സൂക്ഷിക്കാതെ വിജാതീയരെ അവയുടെ സൂക്ഷിപ്പുകാരാക്കി.


അന്യർ ആരും വിശുദ്ധവസ്തുക്കൾ ഭക്ഷിച്ചുകൂടാ. പുരോഹിതന്റെ കൂടെ വന്നു പാർക്കുന്നവനോ വേലക്കാരനോ അവ ഭക്ഷിക്കരുത്.


തിരുസാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ അത് അഴിച്ചെടുക്കുന്നതും കൂടാരമടിക്കേണ്ടിവരുമ്പോൾ അതു സ്ഥാപിക്കുന്നതും അവർതന്നെ ആയിരിക്കണം; മറ്റാരെങ്കിലും അതിനു ശ്രമിച്ചാൽ അവനെ വധിക്കണം.


അവിടുന്നു നിന്നെയും ലേവിപുത്രന്മാരായ നിന്റെ സഹോദരന്മാരെയുമെല്ലാം തന്റെ അടുക്കലേക്ക് അടുപ്പിച്ചു. നിങ്ങൾ പൗരോഹിത്യംകൂടി ആഗ്രഹിക്കുകയാണോ?


സർവേശ്വരനിൽനിന്ന് അഗ്നി പുറപ്പെട്ടു ധൂപാർപ്പണം നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചുകളഞ്ഞു.


അഹരോന്റെ വംശപരമ്പരയിൽ പെടാത്തവനും പുരോഹിതനല്ലാത്തവനും സർവേശ്വരസന്നിധിയിൽ പ്രവേശിച്ചു ധൂപാർപ്പണം നടത്തിയാൽ കോരഹിനും അവന്റെ കൂട്ടർക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്റെ പ്രതീകമായി അവ ഇസ്രായേൽജനത്തിന്റെ മുമ്പിൽ ഇരിക്കട്ടെ.” സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ എലെയാസാർ ചെയ്തു.


അങ്ങനെ സഹായിക്കുകയും തിരുസാന്നിധ്യകൂടാരം സംബന്ധിച്ചുള്ള ജോലികൾ നിർവഹിക്കുകയും വേണം; എന്നാൽ തിരുസാന്നിധ്യകൂടാരത്തിലുള്ള ഉപകരണങ്ങളെയോ യാഗപീഠത്തെയോ അവർ സമീപിക്കരുത്. സമീപിച്ചാൽ അവരും നിങ്ങളും മരിക്കും.


അതുകൊണ്ടു നീയും പുത്രന്മാരും പൗരോഹിത്യധർമം അനുസരിച്ചു യാഗപീഠത്തിലും തിരശ്ശീലയ്‍ക്കകത്തും ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾതന്നെ ചെയ്യുക; പൗരോഹിത്യം നിങ്ങൾക്കു ദാനമായി നല്‌കിയിരിക്കുന്നു. മറ്റാരെങ്കിലും അതിനു മുതിർന്നാൽ അവനെ കൊന്നുകളയണം.”


സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


മോശയും അഹരോനും അഹരോന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേൽജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകൾ ചെയ്യുന്നതിനുള്ള ചുമതല അവർക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാൽ അവനെ വധിക്കണം.


സേവനത്തിനുള്ള വരമാണെങ്കിൽ സേവനം ചെയ്യുകയും പഠിപ്പിക്കുവാനുള്ള വരമാണെങ്കിൽ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുവാനുള്ള വരമാണെങ്കിൽ പ്രബോധിപ്പിക്കുകയും വേണം.


അതുകൊണ്ട് വിജാതീയരായ നിങ്ങൾ ഇനിമേൽ അന്യരോ വിദേശിയരോ അല്ല; നിങ്ങൾ ഇപ്പോൾ ദൈവജനത്തിന്റെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളുമാകുന്നു.


പുരോഹിതന്മാരായി എക്കാലവും സർവേശ്വരന്റെ മുമ്പിൽ നില്‌ക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും നിങ്ങളുടെ സകല ഗോത്രങ്ങളിൽനിന്നുമായി അവിടുന്നു തിരഞ്ഞെടുത്തതു ലേവ്യരെ ആണല്ലോ.


അവിടുന്നു ഭൂമിയിലായിരുന്നെങ്കിൽ ഒരിക്കലും ഒരു പുരോഹിതൻ ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ ഇവിടെയുണ്ടല്ലോ.


മീഖായ്‍ക്ക് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു; അയാൾ ഒരു ഏഫോദും കുലദേവവിഗ്രഹങ്ങളും നിർമ്മിച്ചു; പുത്രന്മാരിൽ ഒരാളെ പുരോഹിതനായി അവരോധിച്ചു.


സർവേശ്വരന്റെ പെട്ടകം ഇറക്കിവച്ച വലിയകല്ല് ഈ സംഭവത്തിനു സാക്ഷിയായി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലിൽ ഇന്നും കാണാം. സർവേശ്വരന്റെ പെട്ടകത്തിലേക്ക് എത്തിനോക്കിയ എഴുപതു പേരെ അവിടുന്നു സംഹരിച്ചു. സർവേശ്വരൻ അവരുടെ ഇടയിൽ ഈ വലിയ സംഹാരം നടത്തിയതുകൊണ്ടു ജനം വിലപിച്ചു.


Lean sinn:

Sanasan


Sanasan