Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 24:8 - സത്യവേദപുസ്തകം C.L. (BSI)

8 ഈജിപ്തിൽനിന്നു ദൈവം അവരെ കൊണ്ടുവരുന്നു. കാട്ടുപോത്തിന്റെ കരുത്തവർക്കുണ്ട്. ശത്രുജനതകളെ അവർ സംഹരിക്കുന്നു; അവരുടെ എല്ലുകളെ തകർക്കുന്നു; അവരുടെ അസ്ത്രങ്ങൾ ശത്രുക്കളിൽ തുളഞ്ഞുകയറുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ദൈവം അവനെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 “ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു. കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്. ശത്രുരാജ്യങ്ങളെ അവർ വിഴുങ്ങുന്നു. അവരുടെ അസ്ഥികളെ തകർക്കുന്നു; തങ്ങളുടെ അസ്ത്രങ്ങൾകൊണ്ട് അവരെ തുളയ്ക്കുന്നു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 24:8
18 Iomraidhean Croise  

ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകർക്കും, മൺകുടംപോലെ അവരെ നീ ഉടയ്‍ക്കും,


അവിടുന്ന് അവരെ തുരത്തും; അവരുടെ മുഖത്തിനു നേരേ അസ്ത്രം എയ്യും.


അങ്ങയുടെ കൂരമ്പുകൾ ശത്രുഹൃദയങ്ങൾ പിളർക്കട്ടെ. ജനതകൾ അങ്ങയുടെ കാല്‌ക്കൽ വീഴുന്നു.


അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും അവിടുത്തെ ചെങ്കോൽ നീതിയുടെ ചെങ്കോലാകുന്നു.


എന്നാൽ നിങ്ങൾ അവന്റെ വാക്ക് സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്താൽ നിങ്ങളുടെ എതിരാളികൾക്ക് ഞാൻ എതിരാളിയും നിങ്ങളുടെ ശത്രുക്കൾക്ക് ഞാൻ ശത്രുവുമായിരിക്കും.


പുലർച്ചവരെ സഹായത്തിനായി ഞാൻ കേണു; എന്നാൽ സിംഹത്തെപ്പോലെ അവിടുന്ന് എന്റെ അസ്ഥികൾ എല്ലാം തകർക്കുന്നു. എന്റെ ജീവിതം അന്ത്യത്തോടടുക്കുകയാണെന്ന് എനിക്കു തോന്നി.


സിംഹങ്ങൾ പിന്തുടർന്നു ചിതറിച്ച ആട്ടിൻപറ്റത്തെപ്പോലെയാണ് ഇസ്രായേൽ; ആദ്യം അസ്സീറിയാരാജാവ് അതിനെ ആക്രമിച്ചു; ഒടുവിൽ ബാബിലോണിലെ നെബുഖദ്നേസർരാജാവ് അതിന്റെ അസ്ഥികൾ കാർന്നു തിന്നുന്നു.


ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാൻ ഇളക്കിവിടും; അവർ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങൾ സമർഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല.


ദാനിയേലിന്റെമേൽ കുറ്റം ആരോപിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും സിംഹക്കുഴിയിലിടാൻ രാജാവ് കല്പിച്ചു. രാജകല്പനപ്രകാരം അവരെ കൊണ്ടുവന്നു സിംഹക്കുഴിയിൽ എറിഞ്ഞു. അവർ അടിയിൽ എത്തുന്നതിനു മുമ്പ് സിംഹങ്ങൾ അവരെ ആക്രമിച്ചു; അവരുടെ അസ്ഥികൾ തകർത്തു.


ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവർ നമുക്ക് ഇരയാകും. അവർക്ക് ഇനി രക്ഷയില്ല; സർവേശ്വരൻ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.”


അവർ ദൈവത്തിനും മോശയ്‍ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയിൽവച്ചു മരിക്കാൻ ഞങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങൾക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങൾക്കു മടുത്തു.”


ദൈവം അവരെ ഈജിപ്തിൽനിന്നു കൊണ്ടുവന്നു. കാട്ടുപോത്തിന്റെ കരുത്ത് അവർക്കുണ്ട്.


അതു സിംഹിയെപ്പോലെ ഉണരുന്നു, സിംഹത്തെപ്പോലെ എഴുന്നേല്‌ക്കുന്നു; ഇരയെ തിന്നാതെയും അതിന്റെ രക്തം കുടിക്കാതെയും അത് അടങ്ങുകയില്ല.


ഹേരോദാ അന്തരിക്കുന്നതുവരെ അവർ അവിടെ പാർത്തു. “ഈജിപ്തിൽനിന്ന് എന്റെ പുത്രനെ ഞാൻ വിളിച്ചു വരുത്തി” എന്നു പ്രവാചകൻ മുഖേന ദൈവം അരുളിച്ചെയ്തത് ഇങ്ങനെ സംഭവിച്ചു.


ഞാൻ അവരുടെമേൽ അനർഥങ്ങൾ കുന്നുകൂട്ടും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ അയയ്‍ക്കും.


എന്റെ അമ്പുകൾ രക്തം കുടിച്ചു ലഹരിപിടിക്കും. എന്റെ വാൾ മാംസം വിഴുങ്ങും; മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം, ശത്രുക്കളുടെ തലയിൽനിന്ന് ഒഴുകുന്ന രക്തം.


നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തേക്കു സർവേശ്വരൻ നിങ്ങളെ നയിക്കുമ്പോൾ അവിടുന്ന് നിങ്ങളെക്കാൾ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പിൽനിന്നു നിഷ്കാസനം ചെയ്യും.


നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോരുമ്പോൾ സർവേശ്വരൻ നിങ്ങൾക്കുവേണ്ടി ചെങ്കടൽ വറ്റിച്ചതും യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങൾ കേട്ടിട്ടുണ്ട്.


Lean sinn:

Sanasan


Sanasan