Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 24:7 - സത്യവേദപുസ്തകം C.L. (BSI)

7 വെള്ളം അവരുടെ തൊട്ടികളിൽനിന്നു കവിഞ്ഞൊഴുകുന്നു; ജലസമൃദ്ധിയുള്ള നിലങ്ങളിൽ അവർ വിത്തു നടുന്നു; അവരുടെ രാജാവ് ആഗാഗിലും വലിയവൻ; അവന്റെ രാജ്യം മഹത്ത്വമണിയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിനു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതംതന്നെ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 അവന്‍റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; അവന്‍റെ വിത്തിന് വെള്ളം ധാരാളം; അവന്‍റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; അവന്‍റെ രാജത്വം ഉന്നതം തന്നെ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നേ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

7 അവരുടെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകും; അവരുടെ വിത്തിനു ജലസമൃദ്ധി ലഭിക്കും. “അവരുടെ രാജാവ് ആഗാഗിലും ശ്രേഷ്ഠനായിരിക്കും, അവരുടെ രാജ്യം ഉന്നതമാകും.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 24:7
29 Iomraidhean Croise  

ഇസ്രായേലിന്റെ രാജാവായി സർവേശ്വരൻ തന്നെ സ്ഥിരപ്പെടുത്തിയിരിക്കുകയാണെന്നും സ്വജനമായ ഇസ്രായേല്യർ നിമിത്തം തന്റെ രാജത്വം ഉന്നതി പ്രാപിച്ചു എന്നും ദാവീദു മനസ്സിലാക്കി.


തന്നെ ഇസ്രായേലിന്റെ രാജാവായി സർവേശ്വരൻ സ്ഥിരപ്പെടുത്തിയിരിക്കുന്നു എന്നും സ്വന്തം ജനമായ ഇസ്രായേലിനുവേണ്ടി അവിടുന്നു തന്റെ രാജത്വം ഉയർത്തിയിരിക്കുകയാണെന്നും ദാവീദ് മനസ്സിലാക്കി.


അതിനുശേഷം കലശങ്ങൾ കൈയിലുള്ള ഏഴു മാലാഖമാരിൽ ഒരാൾ വന്ന് എന്നോട് ഇപ്രകാരം പറഞ്ഞു: “വരിക, പെരുവെള്ളത്തിന്മേലിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.


അനവധി ജലാശയങ്ങളും ധാരാളം നിക്ഷേപങ്ങളുമുള്ള ബാബിലോണേ, നിന്റെ അന്ത്യം അടുത്തിരിക്കുന്നു; നിന്റെ ജീവപാശം അറ്റുപോയിരിക്കുന്നു.


അവിടുത്തെ തുടയിലും മേലങ്കിയിലും രാജാധിരാജനും കർത്താധികർത്താവും ആയവൻ എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു.


പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “വേശ്യയുടെ ഇരിപ്പിടമായി നീ കണ്ട ജലസഞ്ചയം വിവിധ വർഗങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിവിധ ഭാഷക്കാരുടെയും സമൂഹമാണ്.


അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോൾ സ്വർഗത്തിൽ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സർവേശ്വരന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം.


നഥാനിയേൽ യേശുവിനോട്: “ഗുരോ, അങ്ങു ദൈവത്തിന്റെ പുത്രൻ; അങ്ങ് ഇസ്രായേലിന്റെ രാജാവുതന്നെ” എന്നു പറഞ്ഞു.


ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് അനശ്വരമായിരിക്കും. അതു വേറൊരു ജനതയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയുമില്ല. ഈ രാജ്യങ്ങളെയെല്ലാം അതു പൂർണമായി നശിപ്പിക്കുകയും അത് എന്നേക്കും നിലനില്‌ക്കുകയും ചെയ്യും.


ഇസ്രായേൽ എന്നു പേരു വിളിക്കപ്പെട്ടവരും യെഹൂദായുടെ കടിപ്രദേശത്തു നിന്ന് ഉദ്ഭവിച്ചവരും സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും ഇസ്രായേലിന്റെ ദൈവത്തെ ഏറ്റുപറയുന്നവരുമായ യാക്കോബുഗൃഹമേ, ഇതു കേൾക്കുക.


അവന്റെ ആധിപത്യവും സമാധാനവും നിസ്സീമമായിരിക്കും. ദാവീദിന്റെ സിംഹാസനത്തിലിരുന്നു നീതിയോടും ന്യായത്തോടും അവൻ എന്നേക്കും ഭരിക്കും. സർവശക്തനായ സർവേശ്വരൻ ഇതു നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു.


അവസാന നാളുകളിൽ സർവേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെയുംകാൾ ഉയർന്നുനില്‌ക്കും. സർവജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.


ആരാധകരുടെ മഹാസഭയിൽ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ. ഇസ്രായേലിന്റെ സന്തതികളേ, സർവേശ്വരനെ വാഴ്ത്തുവിൻ!


ജനത്തിന്റെ പ്രക്ഷോഭത്തിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു. അവിടുന്ന് എന്നെ ജനതകളുടെ അധിപതിയാക്കി; എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.


നദിക്ക് അക്കരെയുള്ള നാടെല്ലാം അടക്കി ഭരിച്ച് കപ്പവും ചുങ്കവും നികുതിയും ഈടാക്കിയിരുന്ന പ്രബലരായ രാജാക്കന്മാർ യെരൂശലേമിൽ വാണിരുന്നു.


യൂഫ്രട്ടീസ്നദിമുതൽ ഫെലിസ്ത്യദേശം ഉൾപ്പെടെ ഈജിപ്തിന്റെ അതിരുവരെയുള്ള പ്രദേശങ്ങൾ ശലോമോന്റെ ഭരണത്തിൻ കീഴിലായിരുന്നു. അവിടെയുള്ളവർ കപ്പം കൊടുത്തു ശലോമോന്റെ ജീവിതകാലം മുഴുവൻ അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു;


അമാലേക്കിനെ നോക്കി ബിലെയാം പ്രവചിച്ചു: ‘അമാലേക്ക് ജനതകളിൽ ഒന്നാമൻ, എന്നാൽ ഒടുവിൽ അവൻ നശിപ്പിക്കപ്പെടും.’


ഞാൻ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരിൽ അത്യുന്നതനുമാക്കും.


ശലോമോൻ തന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷിക്തനായിരിക്കുന്നു എന്ന വാർത്ത ദാവീദിന്റെ ആജീവനാന്തസുഹൃത്തും സോരിലെ രാജാവുമായ ഹീരാം കേട്ടപ്പോൾ തന്റെ ഭൃത്യന്മാരെ ശലോമോന്റെ അടുക്കൽ അയച്ചു.


ഇവയെല്ലാം കഴിഞ്ഞശേഷം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനും ഹമ്മെദാഥായുടെ പുത്രനും ആയ ഹാമാന് സ്ഥാനക്കയറ്റവും ഉന്നതപദവിയും നല്‌കി; അങ്ങനെ സകല പ്രഭുക്കന്മാരെക്കാളും ഉയർന്ന സ്ഥാനം അയാൾക്കു ലഭിച്ചു.


എല്ലാ രാജാക്കന്മാരും അദ്ദേഹത്തെ നമിക്കട്ടെ. എല്ലാ ജനതകളും അദ്ദേഹത്തെ സേവിക്കട്ടെ.


മഹാസംഹാരദിവസം ഗോപുരങ്ങൾ നിലംപതിക്കും; ഉന്നതഗിരികളിൽനിന്നും കുന്നുകളിൽനിന്നും അരുവികളും നീർച്ചാലുകളും പൊട്ടിപ്പുറപ്പെടും;


Lean sinn:

Sanasan


Sanasan