Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 24:5 - സത്യവേദപുസ്തകം C.L. (BSI)

5 യാക്കോബേ, നിന്റെ കൂടാരങ്ങൾ; ഇസ്രായേലേ, നിന്റെ പാളയങ്ങൾ എത്ര മനോഹരം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യാക്കോബേ, നിന്‍റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്‍റെ നിവാസങ്ങൾ എത്ര മനോഹരം!

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 “യാക്കോബേ, നിന്റെ കൂടാരങ്ങൾ, ഇസ്രായേലേ, നിന്റെ നിവാസങ്ങൾ, എത്ര മനോഹരം!

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 24:5
13 Iomraidhean Croise  

അവർ അപ്പവും വെള്ളവും കൊണ്ടുവന്ന് ഇസ്രായേലിനെ സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കു വിളിച്ചു. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി മാറ്റി.”


അവിടുത്തെ ആലയത്തിലേക്കു വരാൻ ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുന്നു. ജീവിക്കുന്ന ദൈവത്തെ ഞാൻ സന്തോഷത്തോടെ, സർവാത്മനാ പാടിപ്പുകഴ്ത്തുന്നു.


ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന തിരുസാന്നിധ്യകൂടാരത്തിന്റെ പണിക്കുവേണ്ടി ചെലവായ സാധനങ്ങളുടെ കണക്ക് മോശയുടെ കല്പനപ്രകാരം അഹരോന്റെ പുത്രനായ ഈഥാമാരുടെ നേതൃത്വത്തിൽ ലേവ്യർ തിട്ടപ്പെടുത്തി.


എന്റെ പ്രിയേ, നീ സർവാംഗസുന്ദരി; നീ അവികലമോഹിനി.


എന്റെ പ്രിയേ, നീ തിർസാ നഗരിപോലെ സുന്ദരി; യെരൂശലേംപോലെ മനോഹരി, പതാകകൾ വഹിച്ചുകൊണ്ടു വരുന്ന സൈന്യംപോലെ നീ ഭയദായിനി.


ഇസ്രായേല്യർ സകലരും ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം.


ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ ആരായാലും, അവൻ സർവശക്തനായ സർവേശ്വരന്റെ മുമ്പിൽ സാക്ഷ്യം പറയുന്നവനോ ഉത്തരം പറയുന്നവനോ വഴിപാടർപ്പിക്കുന്നവനോ ആയാൽപോലും അവനെ യാക്കോബിന്റെ കൂടാരത്തിൽനിന്ന് അവിടുന്നു ഛേദിച്ചുകളയട്ടെ.


അങ്ങനെ സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതെല്ലാം അവർ ചെയ്തു; അവർ ഓരോരുത്തരും അവരവരുടെ കൊടിക്കീഴിൽ പാളയമടിക്കുകയും, പിതൃഭവനങ്ങളുടെയും കുടുംബങ്ങളുടെയും ക്രമമനുസരിച്ചു പുറപ്പെടുകയും ചെയ്തു.


ബിലെയാം തല ഉയർത്തി നോക്കിയപ്പോൾ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുന്ന ഇസ്രായേൽജനതയെ കണ്ടു. ദൈവിക ചൈതന്യം അയാളുടെമേൽ വന്നു.


ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ; സർവശക്തന്റെ ദർശനം ലഭിച്ചവൻ; തുറന്ന കണ്ണുകളോടെ ഏകാഗ്രചിത്തനായിരിക്കുന്നവൻ പറയുന്നു:


താഴ്‌വരകൾപോലെ, നദീതീരത്തെ തോട്ടങ്ങൾപോലെ അവ പരന്നുകിടക്കുന്നു. സർവേശ്വരൻ നട്ട ഔഷധച്ചെടികൾപോലെ; നീർച്ചാലിനരികെയുള്ള ദേവദാരുപോലെതന്നെ.


ഇസ്രായേലേ, നിങ്ങൾ എത്ര അനുഗൃഹീതർ! നിങ്ങൾക്കു തുല്യരായി ആരുണ്ട്? നിങ്ങൾ സർവേശ്വരനാൽ രക്ഷിക്കപ്പെട്ട ജനം; അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു. ശത്രുക്കൾ നിങ്ങളുടെ കാരുണ്യം യാചിക്കും; നിങ്ങൾ അവരെ ചവുട്ടിമെതിക്കും.


ബിലെയാം പറഞ്ഞതു ഞാൻ ശ്രദ്ധിച്ചില്ല. അവൻ നിങ്ങളെ അനുഗ്രഹിച്ചു; അങ്ങനെ ഞാൻ നിങ്ങളെ ബാലാക്കിന്റെ കൈയിൽനിന്നു വിടുവിച്ചു.


Lean sinn:

Sanasan


Sanasan