Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 24:2 - സത്യവേദപുസ്തകം C.L. (BSI)

2 ബിലെയാം തല ഉയർത്തി നോക്കിയപ്പോൾ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുന്ന ഇസ്രായേൽജനതയെ കണ്ടു. ദൈവിക ചൈതന്യം അയാളുടെമേൽ വന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ വന്നു;

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു;

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 ഗോത്രംഗോത്രമായി ഇസ്രായേൽ പാളയമടിച്ചു പാർക്കുന്നത് ബിലെയാം നോക്കിക്കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു,

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 24:2
17 Iomraidhean Croise  

ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ പുത്രനായ അസര്യായിൽ വന്നു.


ഉഷശ്ശോഭ ചൊരിയുന്ന ഇവൾ ആർ? ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവൾ ആർ? സൂര്യതേജസ്സു വിതറുന്ന ഇവൾ ആർ? പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവൾ ആർ?


എന്റെ പ്രിയേ, നീ തിർസാ നഗരിപോലെ സുന്ദരി; യെരൂശലേംപോലെ മനോഹരി, പതാകകൾ വഹിച്ചുകൊണ്ടു വരുന്ന സൈന്യംപോലെ നീ ഭയദായിനി.


യാക്കോബേ, നിന്റെ കൂടാരങ്ങൾ; ഇസ്രായേലേ, നിന്റെ പാളയങ്ങൾ എത്ര മനോഹരം.


യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത്.


രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക.


‘കർത്താവേ, കർത്താവേ അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ധാരാളം അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ?’ എന്ന് ആ ദിവസം പലരും എന്നോടു ചോദിക്കും.


എങ്കിലും ദുഷ്ടാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിൽ ആണ് സന്തോഷിക്കേണ്ടത്.”


കർത്താവിന്റെ ദിവസത്തിൽ ആത്മാവിൽ വിലയം പ്രാപിച്ചിരിക്കുമ്പോൾ കാഹളനാദം പോലെയുള്ള ഒരു ഗംഭീരസ്വരം പിറകിൽ കേട്ടു. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്ന, പെർഗ്ഗമൊസ്, തുയത്തൈര, സർദ്ദീസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക” എന്നു പറയുന്നതാണ് കേട്ടത്.


സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ആവസിച്ചു; അയാൾ ഇസ്രായേലിന്റെ അധിപനായിത്തീർന്നു. മെസൊപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനോടുള്ള യുദ്ധത്തിൽ സർവേശ്വരൻ ഒത്നീയേലിനു വിജയം നല്‌കി.


അവർ ഗിബെയായിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവരുടെ നേരെ വരുന്നതു കണ്ടു. അപ്പോൾ ദൈവത്തിന്റെ ആത്മാവു ശക്തമായി ശൗലിന്റെമേൽ ആവസിച്ചു. അയാളും അവരോടൊത്തു പ്രവചിച്ചു.


അവനെ പിടിക്കാൻ ശൗൽ ദൂതന്മാരെ അയച്ചു; ഒരു സംഘം പ്രവാചകന്മാർ പ്രവചിക്കുന്നതും ശമൂവേൽ അവരുടെ നേതാവായിരിക്കുന്നതും ശൗലിന്റെ ഭൃത്യന്മാർ കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവരുടെമേൽ വന്നു; അവരും പ്രവചിച്ചു.


അങ്ങനെ അദ്ദേഹം രാമായിലെ നയ്യോത്തിലേക്കു പോയി. ദൈവത്തിന്റെ ആത്മാവ് ശൗലിന്റെമേലും വന്നു; നയ്യോത്തിൽ എത്തുന്നതുവരെ അദ്ദേഹവും പ്രവചിച്ചു.


Lean sinn:

Sanasan


Sanasan