Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 23:1 - സത്യവേദപുസ്തകം C.L. (BSI)

1 ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠങ്ങൾ പണിയുക; ഏഴു കാളകളെയും ഏഴ് ആണാടിനെയും കൊണ്ടുവരിക.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 അനന്തരം ബിലെയാം ബാലാക്കിനോട്: “ഇവിടെ ഏഴു യാഗപീഠം പണിത്, ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കിനിർത്തുക” എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത്, ഏഴു കാള, ഏഴ് ആട്ടുകൊറ്റൻ എന്നിവ എനിക്കായി ഒരുക്കുക.”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 23:1
19 Iomraidhean Croise  

ഞങ്ങളുടെ ദൈവമായ സർവേശ്വരനിലാണ് ഞങ്ങൾ ആശ്രയിക്കുന്നതെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? യെരൂശലേമിലെ ഈ യാഗപീഠത്തിൽ മാത്രമേ ആരാധിക്കാവൂ എന്ന് യെഹൂദായോടും യെരൂശലേമിനോടും പറഞ്ഞുകൊണ്ട് സർവേശ്വരന്റെ പൂജാഗിരികളും യാഗപീഠങ്ങളും അല്ലേ ഹിസ്ക്കീയാ നശിപ്പിച്ചത്.


നിയമപെട്ടകം ചുമന്നുകൊണ്ടുവരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാൽ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും അവർ യാഗം അർപ്പിച്ചു.


അവർ രാജകുടുംബത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്‍ക്കുംവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കുന്നതിന് ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഏഴു ചെമ്മരിയാടുകളെയും ഏഴ് ആൺകോലാടുകളെയും കൊണ്ടുവന്നു. അവയെ സർവേശ്വരന്റെ യാഗപീഠത്തിൽ അർപ്പിക്കാൻ രാജാവ് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കല്പിച്ചു.


അതുകൊണ്ടു നിങ്ങൾ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്കുവേണ്ടി ഹോമയാഗം അർപ്പിക്കുക. ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു യോഗ്യമായതു സംസാരിച്ചില്ലെങ്കിലും നിങ്ങളുടെ ആ ഭോഷത്തത്തിന് ഞാൻ നിങ്ങളെ ശിക്ഷിക്കുകയില്ല.


മണ്ണുകൊണ്ട് ഒരു യാഗപീഠമുണ്ടാക്കി അതിന്മേൽ നിങ്ങളുടെ ആടുമാടുകളെ ഹോമയാഗമായും സമാധാനയാഗമായും അർപ്പിക്കുക; എന്റെ നാമം അനുസരിക്കപ്പെടുന്നിടത്തൊക്കെയും ഞാൻ വന്ന് നിങ്ങളെ അനുഗ്രഹിക്കും.


ദുഷ്ടന്മാരുടെ യാഗം സർവേശ്വരൻ വെറുക്കുന്നു; സത്യസന്ധരുടെ പ്രാർഥനയിൽ അവിടുന്നു പ്രസാദിക്കുന്നു.


അവർ കൂട്ടമായി നിന്റെ അടുക്കൽ വരും; എന്റെ ജനമെന്നപോലെ നിന്റെ അടുക്കൽ വന്നിരുന്നു നീ പറയുന്നത് അവർ കേൾക്കുമെങ്കിലും അതുപോലെ പ്രവർത്തിക്കുകയില്ല. തങ്ങളുടെ അധരങ്ങൾകൊണ്ട് അവർ അതിയായ സ്നേഹം പ്രകടിപ്പിക്കുന്നു; എന്നാൽ അവരുടെ ഹൃദയം സ്വാർഥലാഭത്തിലൂന്നിയിരിക്കുന്നു.


ഉത്സവത്തിന്റെ ഏഴു ദിവസവും കുറ്റമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും സർവേശ്വരന് ഹോമയാഗമായി അർപ്പിക്കുകയും വേണം. പാപപരിഹാരബലിക്കായി ഓരോ ആൺകോലാടിനെയും ഈ ഏഴു ദിവസവും അർപ്പിക്കേണ്ടതാണ്.


ബാലാക്ക് അടുത്ത ദിവസം പ്രഭാതത്തിൽ ബാമോത്തു-ബാലിലേക്കു ബിലെയാമിനെ കൂട്ടിക്കൊണ്ടു പോയി; ഇസ്രായേൽപാളയത്തിന്റെ ഇങ്ങേ അറ്റം അദ്ദേഹം അവിടെ നിന്നു കണ്ടു.


ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗവേദിയിലും ഓരോ കാളയെയും ഓരോ ആടിനെയും ബിലെയാമും ബാലാക്കുംകൂടി അർപ്പിച്ചു.


“ഇവിടെ എനിക്കുവേണ്ടി ഏഴു യാഗപീഠം നിർമ്മിക്കുക. ഏഴു കാളകളെയും ഏഴ് ആണാടുകളെയും കൊണ്ടുവരിക” എന്നു ബിലെയാം പറഞ്ഞു.


ബാലാക്ക് അപ്രകാരം ചെയ്തു; ഓരോ കാളയെയും ഓരോ ആണാടിനെയും ഓരോ യാഗപീഠത്തിലും അർപ്പിച്ചു.


ഏഴാം ദിവസം കുറ്റമറ്റ ഏഴു കാളകളെയും, രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം.


“കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതിൽ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാൻ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല.


അവർക്ക് ഹാ കഷ്ടം! എന്തെന്നാൽ അവർ കയീന്റെ മാർഗത്തിൽ നടക്കുന്നു. പ്രതിഫലത്തിനുവേണ്ടി ബിലെയാമിന്റെ തെറ്റിനു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു; കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയും ചെയ്യുന്നു.


ശമൂവേൽ ചോദിച്ചു: “സർവേശ്വരന്റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അർപ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാർപ്പണത്തെക്കാൾ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം.


Lean sinn:

Sanasan


Sanasan