Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 22:1 - സത്യവേദപുസ്തകം C.L. (BSI)

1 ഇസ്രായേൽജനം യാത്ര തുടർന്നു യോർദ്ദാനക്കരെ മോവാബുസമഭൂമിയിൽ ചെന്നു യെരീഹോവിനെതിരേ പാളയമടിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ട് യെരീഹോവിന്റെ സമീപത്തു യോർദ്ദാനക്കരെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യിസ്രായേൽ മക്കൾ യാത്ര പുറപ്പെട്ടു യെരീഹോവിന്‍റെ സമീപത്ത് യോർദ്ദാനക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 ഈ സംഭവത്തിനുശേഷം ഇസ്രായേൽമക്കൾ മോവാബ് സമതലങ്ങളിലേക്കു യാത്രചെയ്ത് യെരീഹോവിന് അക്കരെ യോർദാൻ നദീതീരത്തു പാളയമടിച്ചു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 22:1
14 Iomraidhean Croise  

മോവാബിലും അമ്മോനിലും എദോമിലും മറ്റു സ്ഥലങ്ങളിലും പാർത്തിരുന്ന യെഹൂദന്മാർ ബാബിലോണിലെ രാജാവ് കുറെപ്പേരെ യെഹൂദ്യയിൽ അവശേഷിപ്പിച്ചിട്ടുണ്ടെന്നും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായെ അവിടുത്തെ അധിപതിയായി നിയമിച്ചിട്ടുണ്ടെന്നും കേട്ടു.


അവിടെനിന്നു നഹലീയേലിലേക്കും നഹലീയേലിൽനിന്നു ബാമോത്തിലേക്കും ബാമോത്തിൽനിന്നു മരുഭൂമിക്ക് അഭിമുഖമായി നില്‌ക്കുന്ന പിസ്ഗാമലയുടെ സമീപം മോവാബു പ്രദേശത്തുള്ള താഴ്‌വരകളിലേക്കും അവർ പോയി.


മോശയും എലെയാസാർപുരോഹിതനും കൂടി ജനത്തെ യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനടുത്തുള്ള മോവാബ് സമഭൂമിയിൽ വിളിച്ചുകൂട്ടി.


തടവുകാരോടൊപ്പം കൊള്ളവസ്തുക്കളും അവർ യെരീഹോവിന്റെ എതിർവശത്തു യോർദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയമടിച്ചിരുന്ന മോശയുടെയും എലെയാസാർ പുരോഹിതന്റെയും ഇസ്രായേൽജനസമൂഹം മുഴുവന്റെയും മുമ്പാകെ കൊണ്ടുവന്നു.


യോർദ്ദാനക്കരെയും അതിനപ്പുറവുമുള്ള സ്ഥലങ്ങൾ മറ്റ് ഇസ്രായേൽജനത്തോടൊപ്പം ഞങ്ങൾ അവകാശമാക്കുകയില്ല; യോർദ്ദാനിക്കരെ കിഴക്കുവശത്തുള്ള സ്ഥലം ഞങ്ങൾക്ക് അവകാശമായി ലഭിച്ചിട്ടുണ്ടല്ലോ.”


യെരീഹോവിന് എതിർവശം യോർദ്ദാനു സമീപമുള്ള മോവാബുസമഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


യെരീഹോവിന് എതിർവശം യോർദ്ദാനു സമീപത്തുള്ള മോവാബ്സമഭൂമിയിൽ വച്ചു സർവേശ്വരൻ മോശയിൽകൂടി ഇസ്രായേൽജനത്തിനു നല്‌കിയ ചട്ടങ്ങളും നിയമങ്ങളും ഇവയായിരുന്നു.


യോർദ്ദാൻനദിക്ക് അക്കരെ മോവാബുദേശത്തുവച്ച് മോശ ധർമശാസ്ത്രം വിശദീകരിച്ചു.


“അങ്ങനെ ആ രണ്ട് അമോര്യരാജാക്കന്മാരിൽനിന്നു യോർദ്ദാൻനദിക്കു കിഴക്ക് അർന്നോൻതാഴ്‌വരമുതൽ ഹെർമ്മോൻപർവതംവരെയുള്ള പ്രദേശം അന്നു നാം കൈവശപ്പെടുത്തി.


മോശ മോവാബ്സമഭൂമിയിൽനിന്ന് യെരീഹോവിന് എതിരെയുള്ള നെബോപർവതത്തിലെ പിസ്ഗാ ശിഖരത്തിൽ കയറി; ദാൻപട്ടണം വരെയുള്ള ഗിലെയാദുദേശവും


ഇസ്രായേൽജനം മോവാബ്സമഭൂമിയിൽ മുപ്പതു ദിവസം മോശയുടെ മരണത്തിൽ വിലപിച്ചു. മോശയ്‍ക്കുവേണ്ടിയുള്ള വിലാപകാലം പൂർത്തിയായി.


അങ്ങനെ അതിവിദൂരത്തിൽ സാരെഥാനു സമീപമുള്ള ആദാംനഗരത്തിനരികിൽവരെ ജലനിരപ്പ് ഉയർന്നു. അരാബായിലെ കടലിലേക്ക്-ചാവ് കടലിലേക്ക് ഒഴുകിയിരുന്ന ജലം വാർന്നുപോയി. ജനം യെരീഹോവിനെ ലക്ഷ്യമാക്കി മറുകര കടന്നു.


Lean sinn:

Sanasan


Sanasan