Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 21:4 - സത്യവേദപുസ്തകം C.L. (BSI)

4 ഇസ്രായേൽജനം എദോം ചുറ്റിപ്പോകാൻ ഹോർപർവതത്തിൽനിന്നു ചെങ്കടൽവഴിയായി യാത്ര തിരിച്ചു. വഴിയിൽവച്ചു ജനം അക്ഷമരായി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവതത്തിങ്കൽനിന്ന് ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സ് ക്ഷീണിച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 പിന്നെ അവർ ഏദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർ പർവ്വതത്തിൽനിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്‍റെ മനസ്സ് ക്ഷീണിച്ച്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കല്നിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 ഏദോം ചുറ്റിപ്പോകേണ്ടതിനായി അവർ ഹോർ പർവതത്തിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. എന്നാൽ വഴിമധ്യേ ജനം അക്ഷമരായി.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 21:4
14 Iomraidhean Croise  

“നാം ഏതുവഴി നീങ്ങണം” യെഹോശാഫാത്ത് ചോദിച്ചു; “എദോംമരുഭൂമിയിലൂടെ പോകാം” യെഹോരാം പറഞ്ഞു.


ഞാൻ സർവേശ്വരൻ ആകുന്നു.” മോശ ഇപ്രകാരം ഇസ്രായേൽജനങ്ങളോടു പറഞ്ഞെങ്കിലും അവർ അതു ശ്രദ്ധിച്ചില്ല; അടിമത്തത്തിന്റെ ക്രൂരാനുഭവങ്ങൾ അവരുടെ മനസ്സിനെ അത്രമാത്രം തകർത്തിരുന്നു.


അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ ചെങ്കടലിലേക്കുള്ള വഴിയേ തിരിഞ്ഞ് നാളെ മരുഭൂമിയിലേക്കു പുറപ്പെടുക.”


സർവേശ്വരൻ കല്പിച്ചതുപോലെ മോശ ചെയ്തു. സമൂഹം മുഴുവനും കാൺകെ അവർ പർവതത്തിലേക്കു കയറിപ്പോയി.


സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്‌കിയ ദേശത്തേക്ക് അവർ പ്രവേശിക്കാതിരിക്കത്തക്കവിധം അവരെ നിങ്ങൾ എന്തിനു നിരുത്സാഹപ്പെടുത്തുന്നു?


എസ്കോൽതാഴ്‌വരയിൽ ചെന്ന് ആ ദേശം കണ്ടതിനുശേഷം സർവേശ്വരൻ തങ്ങൾക്കു നല്‌കിയ ദേശത്തേക്കു പോകാതിരിക്കാൻ ഇസ്രായേൽജനത്തെ അവർ നിരുത്സാഹപ്പെടുത്തി.


ഹോർപർവതംമുതൽ മോവാബു സമതലംവരെയുള്ള യാത്രയ്‍ക്കിടയിൽ ഇസ്രായേൽജനം സല്മോനയിലും,


ക്രിസ്തുവിന്റെ അനുയായികളായിത്തീർന്നവരെ ധൈര്യപ്പെടുത്തി. വിശ്വാസത്തിൽ ഉറച്ചു നില്‌ക്കണമെന്നും “അനേകം കഷ്ടതകളിൽകൂടി നാം ദൈവരാജ്യത്തിൽ പ്രവേശിക്കണം” എന്നും അവരെ ഉദ്ബോധിപ്പിച്ചു.


എന്നാൽ നിങ്ങൾ ചെങ്കടൽ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിഞ്ഞു നടന്നുകൊൾക.


അതിനുശേഷം സർവേശ്വരൻ കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു യാത്ര തിരിച്ചു; വളരെ നാളുകൾ സേയീർമലയ്‍ക്കു ചുറ്റും നടന്നു.


തുടർന്ന് അവർ മരുഭൂമിയിൽ കൂടി സഞ്ചരിച്ചു; എദോമും മോവാബും ചുറ്റി കിഴക്കുള്ള അർന്നോൻനദിയുടെ അക്കരെ പാളയമടിച്ചു. അർന്നോൻ മോവാബിന്റെ അതിരായിരുന്നതുകൊണ്ട് അവർ അർന്നോൻനദി കടന്നില്ല.


Lean sinn:

Sanasan


Sanasan