Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 21:2 - സത്യവേദപുസ്തകം C.L. (BSI)

2 “ജനത്തെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചാൽ ഞങ്ങൾ അവരുടെ പട്ടണങ്ങൾ നിശ്ശേഷം നശിപ്പിക്കും” എന്ന് ഇസ്രായേൽജനം സർവേശ്വരനോടു ശപഥം ചെയ്തു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കൈയിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ചനേർന്നു: “ഈ ജനത്തെ അവിടുന്ന് എന്‍റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും” എന്നു യഹോവയോട് ശപഥം ചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 അപ്പോൾ ഇസ്രായേൽ, “അവിടന്ന് ഈ ജനത്തെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ചുതരുമെങ്കിൽ ഞങ്ങൾ അവരുടെ പട്ടണങ്ങളെ ഉന്മൂലനംചെയ്യും” എന്ന് യഹോവയോട് ശപഥംചെയ്തു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 21:2
15 Iomraidhean Croise  

യാക്കോബ് ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ദൈവം എന്റെ കൂടെ ഇരിക്കുകയും ഞാൻ പോകുന്ന വഴിയിൽ എന്നെ സംരക്ഷിക്കുകയും എനിക്കുവേണ്ട ആഹാരവും വസ്ത്രവും നല്‌കുകയും


അവിടുത്തെ ഭക്തജനം കാൺകെ ഞാൻ സർവേശ്വരനുള്ള എന്റെ നേർച്ചകൾ നിറവേറ്റും.


അദ്ദേഹം സർവേശ്വരനോടു ശപഥം ചെയ്തതും യാക്കോബിന്റെ സർവശക്തനായ ദൈവത്തോടു നേർച്ച നേർന്നതും സ്മരിക്കണമേ.


കർത്താവിനെ സ്നേഹിക്കാത്തവൻ ആരുതന്നെ ആയാലും അവൻ ശപിക്കപ്പെട്ടവൻ! മാറാനാഥാ-ഞങ്ങളുടെ കർത്താവേ, വന്നാലും!


ആ പട്ടണത്തിലുള്ള സകല മനുഷ്യരെയും വാളിനിരയാക്കണം. അവിടെയുള്ള കന്നുകാലികളടക്കം സകല ജീവികളെയും വധിക്കണം.


അതിലെ വസ്തുവകകളെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് പട്ടണത്തോടൊപ്പം നിങ്ങളുടെ ദൈവമായ സർവേശ്വരനു പൂർണഹോമയാഗമായി അവയെല്ലാം നിശ്ശേഷം ദഹിപ്പിക്കണം. അത് എന്നും പാഴ്ക്കൂനയായി കിടക്കണം; അത് വീണ്ടും പണിയപ്പെടരുത്.


എന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്തെ പട്ടണങ്ങൾ അധീനമാക്കുമ്പോൾ അവിടെയുള്ളവരെ നിശ്ശേഷം നശിപ്പിക്കണം.


നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കുകയും നിങ്ങൾ അവരോട് ഏറ്റുമുട്ടുകയും ചെയ്യുമ്പോൾ നിങ്ങൾ അവരെ നിശ്ശേഷം സംഹരിക്കണം; അവരോടു കരുണ കാണിക്കുകയോ അവരുമായി ഉടമ്പടി ചെയ്യുകയോ അരുത്.


സർവേശ്വരനുള്ള ഒരു വഴിപാട് എന്നവിധം പട്ടണവും അതിലുള്ള സർവസ്വവും നശിപ്പിക്കണം. എന്നാൽ വേശ്യയായ രാഹാബ് നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളും കുടുംബാംഗങ്ങളും ജീവനോടെയിരിക്കട്ടെ.


അന്ന് യോശുവ ഇപ്രകാരം ശപഥം ചെയ്തു പറഞ്ഞു: “യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്നവൻ സർവേശ്വരന്റെ മുമ്പിൽ ശപിക്കപ്പെട്ടവനായിരിക്കും. “അതിന് അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകനും അതിന്റെ വാതിൽ ഉറപ്പിക്കുമ്പോൾ അവന്റെ ഇളയമകനും നഷ്ടപ്പെടും.”


യിഫ്താഹ് ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേൽ എനിക്കു വിജയം നല്‌കുകയും


ഹന്നാ ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവശക്തനായ സർവേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓർക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാൽ അവന്റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.”


Lean sinn:

Sanasan


Sanasan