Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 20:2 - സത്യവേദപുസ്തകം C.L. (BSI)

2 ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവർ മോശയ്‍ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 ജനത്തിനു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 എന്നാൽ ജനത്തിന് കുടിക്കുവാൻ അവിടെ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 20:2
14 Iomraidhean Croise  

മെരീബാജലാശയത്തിനടുത്തുവച്ചും അവർ ദൈവത്തെ പ്രകോപിപ്പിച്ചു, അവരുടെ പ്രവൃത്തികൾമൂലം മോശയ്‍ക്കും ദോഷമുണ്ടായി.


ഇന്നു വൈകുന്നേരം അവർക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തിൽ അവർ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോൾ ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരനെന്ന് നിങ്ങൾ അറിയും.”


മരുഭൂമിയിൽവച്ച് ഇസ്രായേൽജനം മോശയ്‍ക്കും അഹരോനുമെതിരെ പിറുപിറുത്തു.


പ്രഭാതത്തിൽ നിങ്ങൾ സർവേശ്വരന്റെ മഹത്ത്വം ദർശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങൾ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കാൻ ഞങ്ങൾ ആരാണ്?


അവർ മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങൾ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.


ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവർ നമുക്ക് ഇരയാകും. അവർക്ക് ഇനി രക്ഷയില്ല; സർവേശ്വരൻ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.”


മോശയ്‍ക്കും അഹരോനും എതിരായി സഭ മുഴുവനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ കോരഹ് കൂട്ടിവരുത്തി. അപ്പോൾ അവിടുത്തെ തേജസ്സ് സഭ മുഴുവനും പ്രത്യക്ഷമായി.


അവർ മോശയ്‍ക്കും അഹരോനും എതിരായി ഒരുമിച്ചുകൂടി പറഞ്ഞു: “നിങ്ങൾ നിലവിട്ടു പ്രവർത്തിക്കുന്നു; ഈ സമൂഹത്തിലുള്ളവരെല്ലാം വിശുദ്ധരാണ്; സർവേശ്വരൻ അവരുടെ ഇടയിലുണ്ട്; അങ്ങനെയെങ്കിൽ സർവേശ്വരന്റെ ജനത്തെക്കാൾ ഉയർന്നവരെന്നു നിങ്ങൾ ഭാവിക്കുന്നതെന്ത്?”


അവർ മോശയ്‍ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ അടുക്കലേക്കു നീങ്ങി. അപ്പോൾ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സർവേശ്വരന്റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവർ കണ്ടു.


അവർ ദൈവത്തിനും മോശയ്‍ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയിൽവച്ചു മരിക്കാൻ ഞങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങൾക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങൾക്കു മടുത്തു.”


Lean sinn:

Sanasan


Sanasan