Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 2:2 - സത്യവേദപുസ്തകം C.L. (BSI)

2 “ഓരോ ഇസ്രായേല്യനും അവരവരുടെ പിതൃഭവന ചിഹ്നമുള്ള കൊടിക്കീഴിൽ പാളയമടിക്കട്ടെ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്‍റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 2:2
23 Iomraidhean Croise  

അങ്ങയുടെ ശത്രുക്കൾ വിശുദ്ധമന്ദിരത്തിന്റെ നടുവിൽ നിന്നുകൊണ്ട് ഗർജിക്കുന്നു. അവിടെ അവർ വിജയക്കൊടി നാട്ടിയിരിക്കുന്നു.


നിങ്ങളുടെ ദൈവമായ സർവേശ്വരനു നേർച്ചകൾ നേരുകയും നിറവേറ്റുകയും ചെയ്യുവിൻ. എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങൾ കാഴ്ചകൾ കൊണ്ടുവരട്ടെ.


സീയോൻനിവാസികളേ, നിങ്ങൾ ഉച്ചത്തിൽ ആർത്തുഘോഷിക്കുവിൻ, ഇസ്രായേലിന്റെ പരിശുദ്ധൻ മഹത്ത്വമുള്ളവൻ, അവിടുന്നു നിങ്ങളുടെ മധ്യേ വാഴുന്നു.


ഭൂമിയിൽ നിവസിക്കുന്ന സമസ്ത ജനങ്ങളേ, പർവതങ്ങളിൽ കൊടിയുയർത്തുമ്പോൾ നോക്കുവിൻ; കാഹളം ധ്വനിക്കുമ്പോൾ ശ്രദ്ധിക്കുവിൻ.


മനുഷ്യപുത്രാ, ഇവിടെയാണ് എന്റെ സിംഹാസനം, ഞാൻ കാലൂന്നുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനത്തിന്റെ മധ്യത്തിൽ ഇവിടെ ഞാൻ എന്നേക്കും വസിക്കും. ഇസ്രായേൽജനമോ, അവരുടെ രാജാക്കന്മാരോ ഇനിമേൽ അന്യദേവാരാധനകൊണ്ടോ തങ്ങളുടെ രാജാക്കന്മാരുടെ മൃതശരീരങ്ങൾ ഇവിടെ സംസ്കരിച്ചോ എന്റെ വിശുദ്ധനാമത്തെ മലിനമാക്കുകയില്ല.


തന്റെ അജഗണമായ ജനത്തെ ദൈവമായ സർവേശ്വരൻ അന്നു രക്ഷിക്കും. കിരീടത്തിൽ ശോഭിക്കുന്ന രത്നങ്ങൾപോലെ അവിടുത്തെ ദേശത്ത് അവർ തിളങ്ങും.


ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്റെയും അതിന്റെ ഉപകരണങ്ങളുടെയും, അതിലുള്ള സകല വസ്തുക്കളുടെയും ചുമതല ഏല്പിക്കുക; തിരുസാന്നിധ്യകൂടാരവും അതിന്റെ സകല ഉപകരണങ്ങളും ചുമക്കേണ്ടത് അവരാണ്. തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്തുകൊണ്ട് അതിനു ചുറ്റും അവർ താവളമടിക്കട്ടെ.


യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവരാണ് ആദ്യം ഗണംഗണമായി പുറപ്പെട്ടത്; അവരുടെ നേതാവ് അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ആയിരുന്നു.


അവരുടെ പിറകെ രൂബേൻഗോത്രക്കാർ ഗണങ്ങളായി ശെദേയൂരിന്റെ പുത്രനായ എലീസൂരിന്റെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു.


അവരുടെ പിറകെ എഫ്രയീംഗോത്രക്കാർ ഗണംഗണമായി അമ്മീഹൂദിന്റെ പുത്രനായ എലീശാമായുടെ നേതൃത്വത്തിൽ യാത്ര പുറപ്പെട്ടു.


ദാൻഗോത്രക്കാരുടെ കൊടിക്കീഴിലുള്ളവരായിരുന്നു, ഗണംഗണമായി ഏറ്റവും ഒടുവിൽ പിൻനിരയിൽ പുറപ്പെട്ടത്. അവർ അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെരുടെ നേതൃത്വത്തിൽ മുമ്പോട്ടു നീങ്ങി.


സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു:


രൂബേൻ ഗോത്രപതാകയ്‍ക്കു കീഴുള്ളവർ ഗണം ഗണമായി കൂടാരത്തിന്റെ തെക്കു വശത്തു പാളയമടിക്കണം; രൂബേൻഗോത്രക്കാരുടെ നേതാവ് ശെദേയൂരിന്റെ പുത്രൻ എലീസൂർ.


യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണം ഗണമായി തിരുസാന്നിധ്യകൂടാരത്തിന്റെ കിഴക്കു വശത്തു പാളയമടിക്കട്ടെ. അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ആയിരിക്കണം അവരുടെ നേതാവ്.


ബിലെയാം തല ഉയർത്തി നോക്കിയപ്പോൾ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുന്ന ഇസ്രായേൽജനതയെ കണ്ടു. ദൈവിക ചൈതന്യം അയാളുടെമേൽ വന്നു.


സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിർത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.


ഭാഷാവരം വിലക്കുകയും വേണ്ടാ. എല്ലാ കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യേണ്ടതാണ്.


നിങ്ങൾ ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാൻ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേൾക്കുകയോ ചെയ്താലും, നിങ്ങൾ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കൾ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാൻ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്‍ക്കും ദൈവത്തിൽ നിന്നുള്ള അടയാളമാകുന്നു.


അവർ ശിരസ്സാകുന്ന ക്രിസ്തുവിനോട് ഗാഢബന്ധം പുലർത്താത്തവരാണ്. ക്രിസ്തുവിന്റെ നിയന്ത്രണത്തിൽ ശരീരം മുഴുവനും പരിപുഷ്ടമാക്കപ്പെടുകയും, സന്ധിബന്ധങ്ങളും സിരകളുംകൊണ്ട് കൂട്ടിയിണക്കപ്പെടുകയും ദൈവം ആഗ്രഹിക്കുന്ന പ്രകാരം വളരുകയും ചെയ്യുന്നു.


അവർ നിങ്ങൾക്കു മാർഗദർശികളായിരിക്കും. നിങ്ങൾ ആ വഴിയിൽക്കൂടി ഇതിനുമുൻപ് പോയിട്ടില്ലല്ലോ; എന്നാൽ പെട്ടകത്തിൽനിന്ന് ഏകദേശം രണ്ടായിരം മുഴം അകന്നേ നടക്കാവൂ; അതിനെ സമീപിക്കരുത്.”


Lean sinn:

Sanasan


Sanasan