Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 19:3 - സത്യവേദപുസ്തകം C.L. (BSI)

3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാറിനെ ഏല്പിക്കണം. അവൻ അതിനെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് അവന്റെ മുമ്പിൽവച്ച് അതിനെ കൊല്ലണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിനു പുറത്തു കൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കയും വേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്‍റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിന് പുറത്തുകൊണ്ടുപോകുകയും ഒരുവൻ അതിനെ അവന്‍റെ മുമ്പിൽവച്ച് അറുക്കുകയും വേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവെച്ചു അറുക്കയും വേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 അതിനെ പുരോഹിതനായ എലെയാസറിനു നൽകുക; പാളയത്തിനുപുറത്തു കൊണ്ടുപോയി, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അതിനെ കൊല്ലണം.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 19:3
11 Iomraidhean Croise  

വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം.


“ദൈവനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയിൽ കൈ വച്ചശേഷം ജനം അവനെ കല്ലെറിയട്ടെ.


എന്നാൽ കാളയുടെ തോലും, മാംസം മുഴുവനും, തലയും, കാലുകളും, കുടലും, ചാണകവും


അങ്ങനെ കാളക്കുട്ടിയെ മുഴുവനായി പാളയത്തിനു പുറത്തു ചാരം ഇടാനായി വേർതിരിച്ചിട്ടുള്ള വെടിപ്പുള്ള സ്ഥലത്ത് കൊണ്ടുചെന്നു കത്തിക്കൊണ്ടിരിക്കുന്ന വിറകിൽവച്ചു ദഹിപ്പിക്കണം.


അതിനുശേഷം പുരോഹിതൻ കാളക്കുട്ടിയെ പാളയത്തിനു പുറത്തുകൊണ്ടുപോയി, തന്റെ പാപത്തിനുവേണ്ടി, ആദ്യത്തെ കാളക്കുട്ടിയെ ദഹിപ്പിച്ചതുപോലെ ഇതിനെയും ദഹിപ്പിക്കണം. ഇതാകുന്നു സമൂഹത്തിന്റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യാഗം.


സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ ജനം അവനെ പാളയത്തിന്റെ പുറത്തു കൊണ്ടുവന്നു കല്ലെറിഞ്ഞു കൊന്നു.


പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരാൾ അതിന്റെ ചാരം ശേഖരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്‍ക്കണം. ഇസ്രായേൽജനത്തിന്റെ പാപപരിഹാരാർഥം ശുദ്ധീകരണജലം തയ്യാറാക്കാൻ അതു സൂക്ഷിച്ചു വയ്‍ക്കുക.


ഇവരിൽ നാദാബും അബീഹൂവും സീനായ്മരുഭൂമിയിൽവച്ചു സർവേശ്വരന്റെ സന്നിധിയിൽ അവിശുദ്ധമായ അഗ്നി അർപ്പിച്ചതിനാൽ അവിടെവച്ചു മരിച്ചു. അവർക്കു മക്കളില്ലായിരുന്നു. എലെയാസാരും ഈഥാമാരും മാത്രമാണ് പിതാവായ അഹരോന്റെ ജീവകാലമത്രയും പുരോഹിത ശുശ്രൂഷ നിർവഹിച്ചത്.


“കുഷ്ഠരോഗികളെയും ഏതെങ്കിലും സ്രവം ഉള്ളവരെയും ശവത്തെ സ്പർശിച്ച് അശുദ്ധരായവരെയും പാളയത്തിൽനിന്നു പുറത്താക്കാൻ ഇസ്രായേൽജനത്തോടു കല്പിക്കുക.


Lean sinn:

Sanasan


Sanasan