Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 18:9 - സത്യവേദപുസ്തകം C.L. (BSI)

9 വിശുദ്ധവസ്തുക്കളിൽ, അഗ്നിയിൽ ദഹിപ്പിച്ചുകളയാത്തവ നിനക്കുള്ളവയാണ്. ധാന്യവഴിപാടുകൾ, പാപപരിഹാരയാഗങ്ങൾ, പ്രായശ്ചിത്തയാഗങ്ങൾ എന്നിവ നിനക്കും പുത്രന്മാർക്കും അതിവിശുദ്ധമായിരിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാ വഴിപാടും സകല ഭോജനയാഗവും സകല പാപയാഗവും സകല അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇത് നിനക്കുള്ളതായിരിക്കേണം; അവർ എനിക്ക് അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും, ഭോജനയാഗവും, പാപയാഗവും, അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്‍റെ പുത്രന്മാർക്കും ആയിരിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്കു അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 തീയിൽ ദഹിപ്പിക്കാത്ത അതിവിശുദ്ധയാഗങ്ങളുടെ ഭാഗം നിനക്കായിരിക്കണം. ഭോജനയാഗമോ പാപശുദ്ധീകരണയാഗമോ അകൃത്യയാഗമോ ആകട്ടെ, അതിവിശുദ്ധയാഗാർപ്പണമായി അവർ എനിക്കു കൊണ്ടുവരുന്ന സകലകാഴ്ചകളിൽനിന്നും, ആ ഭാഗം നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കും.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 18:9
24 Iomraidhean Croise  

അക്കാലത്തു സിറിയാരാജാവായ ഹസായേൽ ഗത്ത് ആക്രമിച്ചു കീഴടക്കി; യെരൂശലേം ആക്രമിക്കുന്നതിനും അയാൾ തീരുമാനിച്ചു.


ധർമശാസ്ത്രത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ആദ്യപുത്രന്മാരെയും മൃഗങ്ങളിൽ കന്നുകാലികളുടെയും ആട്ടിൻപറ്റങ്ങളുടെയും കടിഞ്ഞൂലുകളെയും ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങൾ കൊണ്ടുവന്നുകൊള്ളാം.


അയാൾ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, തെക്കുവശത്തും വടക്കുവശത്തും ഉള്ള മണ്ഡപങ്ങൾ വിശുദ്ധങ്ങളാണ്. ഇവിടെ വച്ചാണ് സർവേശ്വരന്റെ സന്നിധാനത്തിൽ ചെല്ലുന്ന പുരോഹിതന്മാർ വിശുദ്ധബലി വസ്തുക്കൾ ഭക്ഷിക്കുന്നത്. അവിടെയാണ് അവർ ധാന്യബലിക്കും പാപപരിഹാരബലിക്കും അകൃത്യബലിക്കും ഉള്ള വിശുദ്ധദ്രവ്യങ്ങൾ സൂക്ഷിക്കുന്നത്.


അവർ ഭോജനയാഗം, പാപപരിഹാരയാഗം, അകൃത്യയാഗം ഇവകൊണ്ട് ഉപജീവനം കഴിക്കണം. ഇസ്രായേലിലെ അർപ്പിതവസ്തുക്കളെല്ലാം അവർക്കുള്ളതായിരിക്കണം.


മോശ ചോദിച്ചു: “എന്തുകൊണ്ടു നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും സമൂഹത്തിന്റെ പാപം വഹിക്കാനും സർവേശ്വരന്റെ സന്നിധിയിൽ അവർക്കുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനുംവേണ്ടി നിങ്ങൾക്കു തന്നിരുന്നതാണല്ലോ.


പാപപരിഹാരയാഗത്തിനും ഹോമയാഗത്തിനുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധസ്ഥലത്തു വച്ചുതന്നെ അയാൾ ആട്ടിൻകുട്ടിയെ കൊല്ലണം. പാപപരിഹാരയാഗവസ്തുപോലെ പ്രായശ്ചിത്തയാഗവസ്തുവും പുരോഹിതനുള്ളതാണ്. അത് അതിവിശുദ്ധമാകുന്നു.


ധാന്യവഴിപാടിൽ ശേഷിച്ചത് അഹരോന്യപുരോഹിതന്മാർക്കുള്ളതാണ്. സർവേശ്വരനു സമർപ്പിച്ച ദഹനയാഗത്തിന്റെ അംശമായതുകൊണ്ട് അത് അതിവിശുദ്ധമാകുന്നു.


എന്നാൽ പുരോഹിതൻ വിലയ്‍ക്കു വാങ്ങുകയോ അവന്റെ ഭവനത്തിൽ ജനിച്ചതോ ആയ അടിമയ്‍ക്ക് അവ ഭക്ഷിക്കാം.


സന്ധ്യയാകുമ്പോൾ അവൻ ശുദ്ധനായിരിക്കും. പിന്നീട് അവനു വിശുദ്ധഭോജനം കഴിക്കാം. അത് അവന്റെ ആഹാരമാണല്ലോ.


ഭരണാധികാരി സർവേശ്വരൻ വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്തു കുറ്റക്കാരനായിത്തീർന്നാൽ,


ജനത്തിൽ ആരെങ്കിലും ദൈവം വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്ത് കുറ്റക്കാരനായാൽ


കാണുകയോ കേൾക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ന്യായാധിപന്റെ മുമ്പിൽ സാക്ഷിയായി തെളിവു നല്‌കാൻ വിസമ്മതിക്കുന്നവൻ ശിക്ഷാർഹനാണ്.


അവൻ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയെയോ, ഒരു പെൺകോലാട്ടിൻകുട്ടിയെയോ പാപപരിഹാരയാഗമായി സർവേശ്വരന് അർപ്പിക്കണം. അങ്ങനെ അവന്റെ കുറ്റത്തിനു പുരോഹിതൻ പരിഹാരം ചെയ്യണം.


പുളിമാവു ചേർത്ത് അതു ചുടരുത്. എനിക്ക് അർപ്പിച്ച ഹോമയാഗത്തിൽനിന്ന് അവരുടെ ഓഹരിയായി ഞാൻ അതു കൊടുത്തിരിക്കുന്നു. അതു പാപപരിഹാരയാഗംപോലെയും പ്രായശ്ചിത്തയാഗംപോലെയും അതിവിശുദ്ധമാണ്.


സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


പാപപരിഹാരത്തിനുള്ള മൃഗത്തിന്റെ രക്തം തിരുസാന്നിധ്യകൂടാരത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അതിന്റെ മാംസം തിന്നരുത്. അതു മുഴുവൻ ദഹിപ്പിക്കണം.


അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്.


ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തിൽപ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.


പ്രായശ്ചിത്തയാഗത്തിന്റെയും പാപപരിഹാരയാഗത്തിന്റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്.


നിങ്ങൾ ഒരു വിശുദ്ധസ്ഥലത്തുവച്ച് അവ ഭക്ഷിക്കണം. പുരുഷന്മാർക്കെല്ലാം അവ ഭക്ഷിക്കാം. അവയെ വിശുദ്ധമായി കരുതണം.


ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിനും മറ്റ് ഇസ്രായേല്യഗോത്രങ്ങൾക്കുള്ളതുപോലെ സ്വന്തമായി ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്; സർവേശ്വരന് അർപ്പിക്കുന്ന യാഗങ്ങൾകൊണ്ടും അവിടുത്തേക്കുള്ള വഴിപാടുകൾകൊണ്ടും അവർ ജീവിക്കണം.


Lean sinn:

Sanasan


Sanasan