Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 18:1 - സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരൻ അഹരോനോട് അരുളിച്ചെയ്തു:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്‍റെ പുത്രന്മാരും നിന്‍റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും, നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 പിന്നീട് യഹോവ അഹരോനോട് അരുളിച്ചെയ്തു: “വിശുദ്ധമന്ദിരത്തിന് എതിരേയുള്ള അതിക്രമങ്ങൾക്കു നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും ഉത്തരവാദികളായിരിക്കും. പൗരോഹിത്യം സംബന്ധിച്ചുള്ള അകൃത്യങ്ങൾക്കു നീയും നിന്റെ പുത്രന്മാരുംമാത്രം ഉത്തരവാദികളായിരിക്കും.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 18:1
22 Iomraidhean Croise  

അത് അഹരോൻ നെറ്റിയിൽ ധരിക്കണം. അങ്ങനെ ഇസ്രായേൽജനം അർപ്പിക്കുന്ന വഴിപാടുകളിൽ സംഭവിച്ചേക്കാവുന്ന കുറവുകൾ അഹരോൻ ഏറ്റെടുക്കണം; ആ വിശുദ്ധ വഴിപാടുകൾ സർവേശ്വരനു സ്വീകാര്യമാകാൻ ആ ലിഖിതം അഹരോന്റെ നെറ്റിയിൽ എപ്പോഴും ഉണ്ടായിരിക്കണം.


തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവൻ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസൻ തന്റെ ജ്ഞാനംകൊണ്ട് അനേകരെ നീതീകരിക്കും. അവരുടെ അകൃത്യങ്ങൾ വഹിക്കും.


നാമെല്ലാവരും ആടുകളെപ്പോലെ വഴിതെറ്റിപ്പോയി. ഓരോരുത്തരും അവരവരുടെ വഴിക്കു പോയി. നമ്മുടെ അകൃത്യങ്ങളും സർവേശ്വരൻ അവന്റെമേൽ ചുമത്തി.


നീ ഇടത്തുവശം ചരിഞ്ഞുകിടക്കുക; ഇസ്രായേൽജനത്തിന്റെ അകൃത്യം നിന്റെമേൽ ഞാൻ ചുമത്തും. അങ്ങനെ കിടക്കുന്ന നാളുകളോളം അവരുടെ അകൃത്യഭാരം നീ ചുമക്കണം.


മോശ ചോദിച്ചു: “എന്തുകൊണ്ടു നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും സമൂഹത്തിന്റെ പാപം വഹിക്കാനും സർവേശ്വരന്റെ സന്നിധിയിൽ അവർക്കുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനുംവേണ്ടി നിങ്ങൾക്കു തന്നിരുന്നതാണല്ലോ.


അങ്ങനെ അവർ അർപ്പിച്ച വിശുദ്ധവസ്തുക്കൾ ഭക്ഷിക്കുന്നതിലൂടെ അവരെ അപരാധികളാക്കരുത്. അവരെ ശുദ്ധീകരിക്കുന്ന സർവേശ്വരൻ ഞാനാകുന്നു”.


അവർ എന്റെ കല്പനകൾ പാലിക്കണം; അവ ലംഘിച്ചു നിന്ദിച്ചാൽ അതു മാരകപാപമായിരിക്കും. അവരെ ശുദ്ധീകരിക്കുന്ന ഞാനാകുന്നു സർവേശ്വരൻ.


ഒറ്റുനോക്കാൻ പോയ ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിനു നാല്പതു വർഷം നിങ്ങളുടെ അകൃത്യത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കും; അങ്ങനെ നിങ്ങളോടുള്ള എന്റെ അതൃപ്തി നിങ്ങൾ അറിയും. സർവേശ്വരനായ ഞാൻ പറയുന്നു:


അവിടുന്നു നിന്നെയും ലേവിപുത്രന്മാരായ നിന്റെ സഹോദരന്മാരെയുമെല്ലാം തന്റെ അടുക്കലേക്ക് അടുപ്പിച്ചു. നിങ്ങൾ പൗരോഹിത്യംകൂടി ആഗ്രഹിക്കുകയാണോ?


സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു. ഞങ്ങളെല്ലാവരും നശിക്കണമോ?”


ലേവിഗോത്രത്തിന്റെ വടിയിൽ അഹരോന്റെ പേരാണു കൊത്തിവയ്‍ക്കേണ്ടത്.


വടികളെല്ലാം മോശ തിരുസാന്നിധ്യകൂടാരത്തിൽ സർവേശ്വരന്റെ മുമ്പിൽ വച്ചു.


“ഇവ കൂടാതെ, ഇസ്രായേൽജനം നല്‌കുന്ന കാഴ്ചകളും നീരാജനത്തിന് എനിക്ക് അർപ്പിക്കുന്ന വഴിപാടുകളും നിങ്ങൾക്കുള്ളവയാണ്; അവ നിനക്കും നിന്റെ മക്കൾക്കും ശാശ്വതാവകാശമായി നല്‌കിയിരിക്കുന്നു; നിന്റെ ഭവനത്തിൽ ആചാരപരമായി ശുദ്ധിയുള്ള എല്ലാവർക്കും അവ ഭക്ഷിക്കാം.


“പുരോഹിതനായ അഹരോന്റെ ശുശ്രൂഷകരായി ലേവിഗോത്രത്തിൽപ്പെട്ട എല്ലാവരെയും നിയോഗിക്കുക.


അപ്പോൾ സർവേശ്വരന്റെ ഉടമ്പടിയുടെ പെട്ടകം ചുമക്കുന്നതിനും ഇപ്പോൾ നടന്നു വരുന്നതുപോലെ സർവേശ്വരസന്നിധിയിൽ ശുശ്രൂഷ ചെയ്യുന്നതിനും അവിടുത്തെ നാമത്തിൽ ജനത്തെ ആശീർവദിക്കുന്നതിനുമായി ലേവിഗോത്രക്കാരെ സർവേശ്വരൻ വേർതിരിച്ചു.


നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് അവർക്കു കീഴ്പ്പെട്ടിരിക്കണം. അവർ ദൈവത്തിന്റെ മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നു. അവർ സന്തോഷപൂർവം അതു ചെയ്യുവാൻ ഇടയാക്കുക. സങ്കടത്തോടുകൂടിയാണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് അതു പ്രയോജനശൂന്യമായിരിക്കും.


നമ്മുടെ ബലഹീനതയിൽ സഹതപിക്കുവാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്.


നാം പാപത്തിനു മരിച്ച് നീതിക്കുവേണ്ടി ജീവിക്കുന്നതിനായി നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവിടുന്ന് കുരിശിലേറി. അവിടുത്തെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു.


മീഖാ ലേവ്യനെ തന്റെ പുരോഹിതനായി അവരോധിച്ചു. അങ്ങനെ ആ യുവാവ് മീഖായുടെ വീട്ടിൽ പാർത്തു.


Lean sinn:

Sanasan


Sanasan