Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 17:8 - സത്യവേദപുസ്തകം C.L. (BSI)

8 അടുത്ത ദിവസം മോശ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചപ്പോൾ ലേവിഗോത്രത്തിനുവേണ്ടി വച്ച അഹരോന്റെ വടി മുളപൊട്ടി തളിർത്തു പുഷ്പിച്ചു ബദാം കായ്കളുമായി കാണപ്പെട്ടു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 പിറ്റന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാംഫലം കായിച്ചിരുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിർത്തിരിക്കുന്നത് കണ്ടു; അത് തളിർത്ത് പൂത്ത് ബദാം ഫലം കായിച്ചിരുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 അടുത്തദിവസം മോശ ഉടമ്പടിയുടെ കൂടാരത്തിൽ കടന്ന് ലേവിഗൃഹത്തെ പ്രതിനിധാനം ചെയ്യുന്ന അഹരോന്റെ വടി നോക്കി; അതു മുളയ്ക്കുകമാത്രമല്ല, തളിർത്ത്, പൂത്ത്, ബദാംഫലം കായ്ച്ചിരിക്കുന്നതായി കണ്ടു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 17:8
13 Iomraidhean Croise  

അതിനു മൂന്നു ശാഖകൾ; അതു തളിർത്തു പൂത്തു മുന്തിരിക്കുലകൾ പഴുത്തു;


സർവേശ്വരൻ നിന്റെ ബലമുള്ള ചെങ്കോൽ സീയോനിൽനിന്നു നീട്ടും.


യുവാക്കൾക്കിടയിൽ എന്റെ പ്രിയൻ കാട്ടുമരങ്ങൾക്കിടയിലെ മാതളനാരകം ആകുന്നു. അതിന്റെ തണലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു. അതിന്റെ പഴം എനിക്കു മധുരക്കനിയായി.


അന്നു സർവേശ്വരൻ വളർത്തിയ ശാഖ മനോഹരവും മഹിമയുറ്റതും ആയിരിക്കും. ദേശം നല്‌കുന്ന ഫലം ഇസ്രായേലിൽ ശേഷിക്കുന്നവരുടെ അഭിമാനവും മഹത്ത്വവും ആയിരിക്കും.


സർവേശ്വരനായ ഞാൻ ഉയർന്ന മരങ്ങളെ താഴ്ത്തുകയും താഴ്ന്നവയെ ഉയർത്തുകയും ചെയ്യും. പച്ചമരത്തെ ഉണക്കുകയും ഉണങ്ങിയവയെ തളിരണിയിക്കുകയും ചെയ്യും. സർവേശ്വരനായ കർത്താവാണ് ഇതെല്ലാം ചെയ്യുന്നതെന്ന് വയലിലെ വൃക്ഷങ്ങൾ അപ്പോളറിയും. സർവേശ്വരനായ ഞാനാണ് ഇതു പറയുന്നത്. ഞാൻ അതു നിറവേറ്റും.”


എന്നാൽ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു. കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു. അതിന്റെ കായ്കൾ കൊഴിഞ്ഞു. അതിന്റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു.


അതിന്റെ തണ്ടിൽനിന്നു തീ പടർന്ന് ചില്ലകളും കായ്കളും ദഹിപ്പിച്ചു; അതിൽ ഭരണാധിപനു ചെങ്കോൽ നിർമിക്കാനുതകുന്ന കമ്പുകളൊന്നും ശേഷിച്ചില്ല. ഇത് ഒരു വിലാപമാണ്. ഇതൊരു വിലാപഗാനമായി തീർന്നിരിക്കുന്നു.


കോരഹിനോടും കൂട്ടരോടും പറഞ്ഞു: “അവിടുത്തേക്കുള്ളവൻ ആരെന്നും വിശുദ്ധൻ ആരെന്നും സർവേശ്വരൻ നാളെ രാവിലെ കാണിച്ചുതരും; അവിടുന്നു തിരഞ്ഞെടുക്കുന്നവരെ തന്റെ അടുത്തു ചെല്ലാൻ അവിടുന്ന് അനുവദിക്കും.


ഞാൻ തിരഞ്ഞെടുക്കുന്ന ആളിന്റെ വടി തളിർക്കും; അങ്ങനെ നിങ്ങൾക്ക് എതിരെയുള്ള ഇസ്രായേൽജനത്തിന്റെ പിറുപിറുപ്പ് ഞാൻ അവസാനിപ്പിക്കും.”


മോശ വടികളെല്ലാം സർവേശ്വരസന്നിധിയിൽനിന്ന് എടുത്ത് ഇസ്രായേൽജനത്തിന്റെ അടുക്കൽ കൊണ്ടുവന്നു; ഗോത്രനേതാക്കന്മാർ തങ്ങളുടെ വടികൾ നോക്കി എടുത്തു.


അവിടെ ധൂപാർച്ചനയ്‍ക്കുള്ള സ്വർണനിർമിതമായ പീഠവും, പൊന്നുപൊതിഞ്ഞ നിയമപ്പെട്ടിയും, അതിനുള്ളിൽ മന്ന നിറച്ച പൊൻപാത്രവും, അഹരോന്റെ തളിർത്ത വടിയും, നിയമം ആലേഖനം ചെയ്തിട്ടുള്ള കല്പലകകളും ഉണ്ടായിരുന്നു.


Lean sinn:

Sanasan


Sanasan