Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 17:2 - സത്യവേദപുസ്തകം C.L. (BSI)

2 “ഒരു ഗോത്രത്തിന്റെ നേതാവിൽനിന്ന് ഓരോ വടി വീതം എല്ലാ ഗോത്രത്തിൽനിന്നുമായി പന്ത്രണ്ടു വടി നിന്നെ ഏല്പിക്കാൻ ജനത്തോടു പറയുക. ഓരോ നേതാവിന്റെയും പേര് അവനവന്റെ വടിയിൽ എഴുതണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 യിസ്രായേൽമക്കളോടു സംസാരിച്ച് അവരുടെ പക്കൽനിന്നു ഗോത്രംഗോത്രമായി സകല ഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “യിസ്രായേൽ മക്കളോട് സംസാരിച്ച്, ഓരോ ഗോത്രത്തിൽനിന്നുള്ള ഗോത്രപ്രഭുക്കന്മാരിൽ ഓരോരുത്തനിൽ നിന്ന് ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്‍റെ വടിയിൽ അവനവന്‍റെ പേരെഴുതുക.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യിസ്രായേൽമക്കളോടു സംസാരിച്ചു അവരുടെ പക്കൽനിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “ഇസ്രായേല്യരോടു സംസാരിച്ച്, അവരുടെ ഓരോ പിതൃഭവനത്തലവന്മാരിൽനിന്നും ഓരോ വടിവീതം പന്ത്രണ്ടു വടികൾ വാങ്ങുക. ഓരോ പുരുഷന്റെയും പേര് അദ്ദേഹത്തിന്റെ വടിയിൽ എഴുതുക.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 17:2
18 Iomraidhean Croise  

യെഹൂദായിൽനിന്നു ചെങ്കോലും, അവന്റെ പാദങ്ങൾക്കിടയിൽനിന്നു രാജ ദണ്ഡും അതിന്റെ അവകാശി വരുന്നതുവരെ മാറുകയില്ല.


പുരോഹിതരെ പിതൃഭവനക്രമമനുസരിച്ചാണ് പട്ടികയിൽ ചേർത്തത്. ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരുമായ ലേവ്യരെ തങ്ങളുടെ ഉദ്യോഗമനുസരിച്ചും ഗണങ്ങളായി തിരിച്ചുമാണു ചേർത്തത്.


സർവേശ്വരൻ നിന്റെ ബലമുള്ള ചെങ്കോൽ സീയോനിൽനിന്നു നീട്ടും.


നീതിമാന്മാർ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനു, ദൈവം അവർക്കു നല്‌കിയ ദേശത്തു, ദുഷ്ടന്മാരുടെ ആധിപത്യം എന്നേക്കും നിലനില്‌ക്കയില്ല.


അതുകൊണ്ട് തിരുസാന്നിധ്യകൂടാരവും സാക്ഷ്യപെട്ടകവും


അടയാളങ്ങൾക്കുള്ള വടി കൈയിൽ എടുത്തുകൊള്ളുക.


അപ്പോൾ അവിടുന്നു ചോദിച്ചു: “നിന്റെ കൈയിലിരിക്കുന്നതെന്താണ്?” അദ്ദേഹം പറഞ്ഞു: “ഒരു വടി.”


അതിന്റെ തണ്ടിൽനിന്നു തീ പടർന്ന് ചില്ലകളും കായ്കളും ദഹിപ്പിച്ചു; അതിൽ ഭരണാധിപനു ചെങ്കോൽ നിർമിക്കാനുതകുന്ന കമ്പുകളൊന്നും ശേഷിച്ചില്ല. ഇത് ഒരു വിലാപമാണ്. ഇതൊരു വിലാപഗാനമായി തീർന്നിരിക്കുന്നു.


സംഹാരം നടത്താൻ അതിനു മൂർച്ച കൂട്ടിയിരിക്കുന്നു. ഇടിമിന്നൽപോലെ തിളങ്ങുംവിധം അതു മിനുക്കിയിരിക്കുന്നു. അപ്പോൾ നാം ഉല്ലസിക്കുകയോ? എന്റെ ജനം എല്ലാ മുന്നറിയിപ്പുകളും ശിക്ഷയും അവഗണിക്കും.


ഇതൊരു പരീക്ഷണമാണ്. അവർ മനംതിരിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും? സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”


ഫലഭൂയിഷ്ഠമായ ദേശത്തിന്റെ നടുവിലുള്ള കാട്ടിൽ (മരുപ്രദേശത്ത്) തനിച്ചു കഴിയുന്ന അങ്ങയുടെ സ്വന്തജനമായ അജഗണത്തെ അവിടുന്നു മേയ്‍ക്കണമേ. പണ്ടെന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊള്ളട്ടെ.


സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


ലേവിഗോത്രത്തിന്റെ വടിയിൽ അഹരോന്റെ പേരാണു കൊത്തിവയ്‍ക്കേണ്ടത്.


മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ ഉപകരണങ്ങളും, യാഗപീഠവും അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.


Lean sinn:

Sanasan


Sanasan