സംഖ്യാപുസ്തകം 16:9 - സത്യവേദപുസ്തകം C.L. (BSI)9 തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പിൽ നില്‌ക്കുന്നതിനുമായി ഇസ്രായേലിന്റെ മുഴുവൻ സമൂഹത്തിൽനിന്നുമായി സർവേശ്വരൻ നിങ്ങളെ വേർതിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? Faic an caibideilസത്യവേദപുസ്തകം OV Bible (BSI)9 യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്‍വാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിനു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേർതിരിച്ചതു നിങ്ങൾക്കു പോരായോ? Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുവാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്ക്കുവാനും യിസ്രായേലിന്‍റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന് യിസ്രായേൽസഭയിൽനിന്ന് നിങ്ങളെ വേറുതിരിച്ചത് നിങ്ങൾക്ക് പോരായോ? Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‌വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ? Faic an caibideilസമകാലിക മലയാളവിവർത്തനം9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ? Faic an caibideil |
അന്നു ശുശ്രൂഷ ചെയ്തിരുന്ന പുരോഹിതന്മാരിലും ലേവ്യരിലും യെഹൂദാജനങ്ങൾ വളരെ സംപ്രീതരായിരുന്നു. അതുകൊണ്ട്, പുരോഹിതന്മാർക്കും ലേവ്യർക്കുംവേണ്ടി നിയമപ്രകാരം വേർതിരിക്കപ്പെട്ടിരുന്ന ഓഹരികൾ-അഥവാ സംഭാവനകളും ആദ്യഫലങ്ങളും ദശാംശങ്ങളും പട്ടണങ്ങളോടു ചേർന്നു നിലങ്ങളിൽനിന്ന് ശേഖരിച്ച് അവയ്‍ക്കുവേണ്ടിയുള്ള സംഭരണഗൃഹങ്ങളിൽ സൂക്ഷിക്കാൻ ആളുകളെ നിയമിച്ചു.