Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 15:9 - സത്യവേദപുസ്തകം C.L. (BSI)

9 അതോടുകൂടി ധാന്യവഴിപാടായി മൂന്നിടങ്ങഴി മാവ് അര ഹീൻ എണ്ണ ചേർത്ത് അർപ്പിക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 കിടാവിനോടുകൂടെ അര ഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായിട്ട് അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 അതിനോടുകൂടി അര ഹീൻ എണ്ണചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായി അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 അര ഹീൻ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം കാളക്കിടാവിനോടൊപ്പം കൊണ്ടുവരണം.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 15:9
18 Iomraidhean Croise  

ഒർന്നാൻ ദാവീദിനോടു പറഞ്ഞു: “അതെടുത്തു കൊള്ളുക; യജമാനനായ രാജാവേ, അങ്ങയുടെ ഹിതംപോലെ പ്രവർത്തിച്ചാലും; ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളും ഭോജനയാഗത്തിനു കോതമ്പും ഞാൻ നല്‌കുന്നു. ഇതാ, ഇവയെല്ലാം ഞാൻ തരുന്നു.”


ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷകൾക്കും എല്ലാ ജോലികൾക്കുംവേണ്ടി വർഷംതോറും മൂന്നിലൊന്നു ശേക്കെൽ നല്‌കാമെന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.


അയാൾ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, തെക്കുവശത്തും വടക്കുവശത്തും ഉള്ള മണ്ഡപങ്ങൾ വിശുദ്ധങ്ങളാണ്. ഇവിടെ വച്ചാണ് സർവേശ്വരന്റെ സന്നിധാനത്തിൽ ചെല്ലുന്ന പുരോഹിതന്മാർ വിശുദ്ധബലി വസ്തുക്കൾ ഭക്ഷിക്കുന്നത്. അവിടെയാണ് അവർ ധാന്യബലിക്കും പാപപരിഹാരബലിക്കും അകൃത്യബലിക്കും ഉള്ള വിശുദ്ധദ്രവ്യങ്ങൾ സൂക്ഷിക്കുന്നത്.


വിശേഷദിവസങ്ങളിലും ഉത്സവദിവസങ്ങളിലും ധാന്യയാഗത്തിന് കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം അവരവരുടെ കഴിവനുസരിച്ചു ധാന്യവും അതോടൊപ്പം ഒരു ഏഫായ്‍ക്ക് ഒരു ഹീൻ എന്ന കണക്കിന് എണ്ണയും നല്‌കണം.


അങ്ങനെ നിരന്തരഹോമയാഗത്തിനുവേണ്ടി ആട്ടിൻ കുട്ടിയും ധാന്യവഴിപാടും എണ്ണയും പ്രഭാതം തോറും നല്‌കണം.


ധാന്യയാഗമായി മുട്ടാടിനോടൊപ്പം ഒരു ഏഫാ ധാന്യവും കുഞ്ഞാടിനോടൊപ്പം തന്റെ പ്രാപ്തിക്കൊത്തവിധം ധാന്യവും ഓരോ ഏഫാ ധാന്യത്തിനും ഓരോ ഹീൻ എന്ന കണക്കിന് എണ്ണയും നല്‌കണം.


ധാന്യയാഗമായി കാളക്കുട്ടിയോടും മുട്ടാടിനോടും ഒപ്പം ഓരോ ഏഫാ ധാന്യവും കുഞ്ഞാടുകളോടൊപ്പം തന്റെ കഴിവനുസരിച്ചു ധാന്യവും ഓരോ ഏഫായ്‍ക്കും ഒരു ഹീൻ എന്ന കണക്കിന് എണ്ണയും നല്‌കണം.


ദേവാലയത്തിൽ ധാന്യയാഗവും പാനീയയാഗവും തീർത്തും ഇല്ലാതായിരിക്കുന്നു. സർവേശ്വരന്റെ ശുശ്രൂഷകരായ പുരോഹിതർ വിലപിക്കുന്നു.


നിങ്ങളുടെ ദൈവമായ സർവേശ്വരൻ തീരുമാനം മാറ്റി ധാന്യയാഗവും പാനീയയാഗവും അർപ്പിക്കാൻ നിങ്ങൾക്കു കഴിയത്തക്കവിധം സമൃദ്ധമായ വിളവു നല്‌കി നിങ്ങളെ അനുഗ്രഹിക്കുകയില്ലെന്ന് ആരുകണ്ടു?


എട്ടാം ദിവസം അവൻ കുറ്റമറ്റ രണ്ട് ആണാട്ടിൻകുട്ടികളെയും ഒരു വയസ്സുപ്രായമുള്ള കുറ്റമറ്റ ഒരു പെണ്ണാട്ടിൻകുട്ടിയെയും ധാന്യയാഗത്തിനുള്ള എണ്ണ ചേർത്ത മൂന്ന് ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം.


ധാന്യയാഗം സംബന്ധിച്ച നിയമം ഇതാണ്:


ഹോമയാഗം, ധാന്യയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം, പൗരോഹിത്യാഭിഷേകത്തിനുള്ള യാഗം, സമാധാനയാഗം എന്നിവയുടെ നിയമം ഇതാണ്.


കൂടാതെ അര ഹീൻ വീഞ്ഞും പാനീയയാഗമായി അർപ്പിക്കേണ്ടതാണ്. അവയുടെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും.


ഒരു കാളക്കുട്ടിയെ ഹോമയാഗമായോ ഒരു നേർച്ച പൂർത്തീകരിക്കുന്നതിനുള്ള യാഗമായോ സമാധാനയാഗമായോ സർവേശ്വരന് അർപ്പിക്കുന്നെങ്കിൽ


ഓരോ കാളയ്‍ക്കും മൂന്ന് ഇടങ്ങഴിയും, ഓരോ ആണാടിനും രണ്ട് ഇടങ്ങഴിയും,


പാനീയയാഗമായി ഒരു കാളയ്‍ക്ക് അര ഹീനും, ആണാടിന് ഹീനിന്റെ മൂന്നിലൊന്നും, ആട്ടിൻകുട്ടിക്കു കാൽ ഹീനും എന്ന തോതിൽ വീഞ്ഞ് അർപ്പിക്കണം; വർഷംതോറും ഓരോ മാസവും അർപ്പിക്കേണ്ടവയെ സംബന്ധിച്ച നിയമം ഇതാണ്.


ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പ്രതിദിനം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അർപ്പിക്കേണ്ടത്; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും.


അവന്റെ മുലകുടി മാറിയപ്പോൾ, മൂന്നു വയസ്സു പ്രായമുള്ള ഒരു കാളക്കുട്ടിയും ഒരു ഏഫാ മാവും ഒരു തോൽസഞ്ചി നിറച്ചു വീഞ്ഞുമായി, അവൾ ശമൂവേലിനെ ശീലോവിൽ സർവേശ്വരന്റെ ആലയത്തിലേക്ക് കൊണ്ടുപോയി. ശമൂവേൽ അപ്പോൾ ബാലനായിരുന്നു.


Lean sinn:

Sanasan


Sanasan