Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 15:4 - സത്യവേദപുസ്തകം C.L. (BSI)

4 ഈ വഴിപാട് അർപ്പിക്കുന്നതോടൊപ്പം ഒരു ഇടങ്ങഴി നേരിയ മാവു കാൽ ഹീൻ എണ്ണ ചേർത്ത് ധാന്യയാഗമായി അർപ്പിക്കേണ്ടതാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 യഹോവയ്ക്കു വഴിപാടു കഴിക്കുന്നവൻ കാൽ ഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യഹോവയ്ക്ക് വഴിപാട് കഴിക്കുന്നവൻ കാൽ ഹീൻ എണ്ണചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യഹോവെക്കു വഴിപാടുകഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 വഴിപാട് കൊണ്ടുവരുന്നയാൾ കാൽ ഹീൻ ഒലിവെണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം യഹോവയ്ക്കു കൊണ്ടുവരണം.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 15:4
21 Iomraidhean Croise  

“ഈ ദ്രവ്യംകൊണ്ട് ശ്രദ്ധാപൂർവം കാളകൾ, മുട്ടാടുകൾ, കുഞ്ഞാടുകൾ എന്നിവയും ധാന്യയാഗത്തിനും പാനീയയാഗത്തിനും വേണ്ട വസ്തുക്കളും വാങ്ങി യെരൂശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കണം.


ഒന്നാമത്തെ ആട്ടിൻകുട്ടിയോടൊപ്പം ആട്ടിയെടുത്ത കാൽ ഹീൻ ഒലിവെണ്ണയിൽ കുഴച്ച ഒരിടങ്ങഴി കോതമ്പുമാവും പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും അർപ്പിക്കണം.


ഇസ്രായേല്യർ സർവേശ്വരന്റെ ആലയത്തിലേക്ക് ശുചിയായ പാത്രത്തിൽ ധാന്യവഴിപാടുകൊണ്ടുവരുന്നതുപോലെ അവർ സർവേശ്വരന് വഴിപാടായി സർവ ജനതകളുടെ ഇടയിൽനിന്നു നിങ്ങളുടെ എല്ലാ സഹോദരന്മാരെയും, കുതിരകൾ, രഥങ്ങൾ, പല്ലക്കുകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ എന്നിവയുടെ പുറത്തു കയറ്റി, എന്റെ വിശുദ്ധപർവതമായ യെരൂശലേമിലേക്കു കൊണ്ടുവരും എന്നു സർവേശ്വരൻ അരുളിചെയ്യുന്നു.


അതിന്റെ ധാന്യയാഗമായി പ്രഭാതംതോറും ഏഫായുടെ ആറിലൊന്ന് മാവും അതു കുഴയ്‍ക്കാൻ മൂന്നിലൊന്ന് ഹീൻ എണ്ണയും നല്‌കണം. ഇവയാണ് നിരന്തരഹോമയാഗത്തിനുള്ള വ്യവസ്ഥകൾ.


കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവനും യാഗപീഠത്തിൽവച്ചു ദഹിപ്പിക്കണം. സർവേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമാണ് അത്.


എട്ടാം ദിവസം അവൻ കുറ്റമറ്റ രണ്ട് ആണാട്ടിൻകുട്ടികളെയും ഒരു വയസ്സുപ്രായമുള്ള കുറ്റമറ്റ ഒരു പെണ്ണാട്ടിൻകുട്ടിയെയും ധാന്യയാഗത്തിനുള്ള എണ്ണ ചേർത്ത മൂന്ന് ഇടങ്ങഴി നേരിയ മാവും നാഴി എണ്ണയും കൊണ്ടുവരണം.


ആരെങ്കിലും സർവേശ്വരനു ധാന്യയാഗം അർപ്പിക്കുന്നെങ്കിൽ യാഗവസ്തു നേരിയ മാവായിരിക്കണം. അതിൽ എണ്ണയും കുന്തുരുക്കവും ചേർക്കണം.


അതിൽ എണ്ണ പകർന്നു മേലെ കുന്തുരുക്കം വിതറണം. അതാണു ധാന്യയാഗം.


അതോടൊപ്പം രണ്ടിടങ്ങഴി നേരിയ മാവ് എണ്ണ ചേർത്ത് ധാന്യയാഗമായി അർപ്പിക്കണം. ആ ദഹനയാഗത്തിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. പാനീയയാഗമായി നാഴി വീഞ്ഞും അർപ്പിക്കണം.


ആട്ടിൻകുട്ടിയെയാണ് അർപ്പിക്കുന്നതെങ്കിൽ അതിനെ സർവേശ്വരന്റെ സന്നിധിയിൽ സമർപ്പിക്കണം.


ധാന്യയാഗം സംബന്ധിച്ച നിയമം ഇതാണ്:


കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ജനതകൾക്കിടയിൽ എന്റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്റെ നാമത്തിൽ സുഗന്ധധൂപവും നിർമ്മലവഴിപാടും അർപ്പിച്ചുവരുന്നു. കാരണം, എന്റെ നാമം ജനതകൾക്കിടയിൽ ഉന്നതമാണ്. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.


ഓരോ കാളയ്‍ക്കും മൂന്ന് ഇടങ്ങഴിയും, ഓരോ ആണാടിനും രണ്ട് ഇടങ്ങഴിയും,


അവയിൽ ഒന്നിനെ രാവിലെയും മറ്റതിനെ സന്ധ്യക്കുമാണ് അർപ്പിക്കേണ്ടത്.


ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പ്രതിദിനം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അർപ്പിക്കേണ്ടത്; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും.


പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ വിജാതീയർ വിശുദ്ധീകരിക്കപ്പെട്ട്, ദൈവത്തിനു സ്വീകാര്യമായ വഴിപാടായിത്തീരുന്നതിന്, ദൈവത്തിൽനിന്നുള്ള സുവിശേഷം ഘോഷിക്കുന്നതിൽ ആ കൃപമൂലം ഞാൻ ഒരു പുരോഹിതനായി വർത്തിക്കുന്നു.


നന്മ ചെയ്യുന്നതിലും, നിങ്ങൾക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിൽ ദൈവം പ്രസാദിക്കുന്നു.


ഒലിവുമരം പറഞ്ഞു: ‘ദേവന്മാരെയും മനുഷ്യരെയും പൂജിക്കാൻ ഉപയോഗിക്കുന്ന എന്റെ എണ്ണയെ വേണ്ടെന്നുവച്ച് ഞാൻ നിങ്ങളുടെ രാജാവായി വാഴണമോ”?


Lean sinn:

Sanasan


Sanasan