Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 10:12 - സത്യവേദപുസ്തകം C.L. (BSI)

12 അപ്പോൾ ഇസ്രായേൽജനം സീനായ്മരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു. പാരാൻമരുഭൂമിയിൽ എത്തിയപ്പോൾ മേഘം അവിടെ നിന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു; മേഘം പാരാൻമരുഭൂമിയിൽ വന്നു നിന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അപ്പോൾ യിസ്രായേൽ മക്കൾ സീനായിമരുഭൂമിയിൽനിന്ന് യാത്ര പുറപ്പെട്ടു; മേഘം പാരൻമരുഭൂമിയിൽ വന്നുനിന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 അങ്ങനെ ഇസ്രായേല്യർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു; മേഘം പാരാൻ മരുഭൂമിയിൽ നിൽക്കുന്നതുവരെ അവർ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 10:12
22 Iomraidhean Croise  

സേയീർമലയിലെ ഹൊര്യരെയും തോല്പിച്ച് മരുഭൂമിയുടെ അതിർത്തിയിലുള്ള എൽ-പാരാൻവരെ ഓടിച്ചു.


പാരാൻമരുഭൂമിയിലായിരുന്നു അവൻ പാർത്തിരുന്നത്. അവന്റെ അമ്മ ഒരു ഈജിപ്തുകാരി യുവതിയെ അവനു ഭാര്യയായി തിരഞ്ഞെടുത്തു നൽകി.


അവർ മിദ്യാനിൽനിന്നു പാരാനിലെത്തി; അവിടെനിന്ന് ഏതാനും ആളുകളെക്കൂട്ടി ഈജിപ്തിൽ ഫറവോയുടെ അടുക്കൽ ചെന്നു. ഫറവോ അയാൾക്ക് ഒരു ഭവനവും കുറച്ചു സ്ഥലവും ആഹാരത്തിനുള്ള വകയും കൊടുത്തു.


അവർ സുക്കോത്തിൽനിന്നു പുറപ്പെട്ട് മരുഭൂമിയുടെ അതിർത്തിയിലുള്ള ഏഥാമിൽ പാളയമടിച്ചു.


ദൈവം തേമാനിൽനിന്നു വന്നു; പരിശുദ്ധനായ ദൈവം പാറാൻ ഗിരിയിൽനിന്നു വന്നു. അവിടുത്തെ തേജസ്സ് ആകാശം മൂടി. അവിടുത്തെക്കുറിച്ചുള്ള സ്തുതിയാൽ ഭൂമി നിറഞ്ഞു.


ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷം രണ്ടാം മാസം ഒന്നാം ദിവസം സീനായ്മരുഭൂമിയിൽ തിരുസാന്നിധ്യകൂടാരത്തിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


അവർ സീനായ്മലയിൽനിന്നു പുറപ്പെട്ട് മൂന്നു ദിവസം യാത്ര ചെയ്തു. പാളയമടിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചുകൊണ്ട് ഉടമ്പടിപ്പെട്ടകം അവർക്കു മുമ്പായി നീങ്ങിക്കൊണ്ടിരുന്നു.


അതിനു ശേഷം അവർ ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻ മരുഭൂമിയിലെത്തി പാളയമടിച്ചു.


അവർ പാരാൻമരുഭൂമിയിലുള്ള കാദേശിൽവച്ച് മോശയെയും അഹരോനെയും ഇസ്രായേൽസമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവർ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു.


അവിടുന്നു കല്പിച്ചതുപോലെ പാരാൻമരുഭൂമിയിൽനിന്ന് അവരെ മോശ അയച്ചു. അവരെല്ലാവരും ഇസ്രായേൽജനത്തിന്റെ തലവന്മാരായിരുന്നു.


അങ്ങനെ സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതെല്ലാം അവർ ചെയ്തു; അവർ ഓരോരുത്തരും അവരവരുടെ കൊടിക്കീഴിൽ പാളയമടിക്കുകയും, പിതൃഭവനങ്ങളുടെയും കുടുംബങ്ങളുടെയും ക്രമമനുസരിച്ചു പുറപ്പെടുകയും ചെയ്തു.


ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷം ഒന്നാം മാസം സീനായ്മരുഭൂമിയിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു:


മേഘം തിരുസാന്നിധ്യകൂടാരത്തിൽനിന്ന് ഉയരുമ്പോൾ അവർ യാത്ര ആരംഭിക്കും; മേഘം താഴുമ്പോൾ ഇസ്രായേൽജനം പാളയമടിക്കും.


സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയിൽവച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവർ പെസഹ ആചരിച്ചു.


യോർദ്ദാൻനദിക്ക് അക്കരെ മരുഭൂമിയിൽ സൂഫിന് എതിർവശത്ത് പാരാൻ, തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നിവയുടെ മധ്യേ സ്ഥിതിചെയ്യുന്ന അരാബായിൽവച്ച് മോശ ഇസ്രായേൽജനത്തോട് ഇങ്ങനെ പറഞ്ഞു:


നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോടു കല്പിച്ചിരുന്നതുപോലെ നാം സീനായിൽനിന്നു പുറപ്പെട്ട്, നിങ്ങൾ കണ്ട ഭയാനകമായ മഹാമരുഭൂമി കടന്ന് അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ കാദേശ്-ബർന്നേയയിൽ എത്തി.


ഇനി നിങ്ങൾ ഇവിടം വിട്ട് കനാൻദേശത്തേക്കും, ലെബാനോൻ പർവതങ്ങൾക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്റെ അയൽപ്രദേശമായ അരാബാ, മലനാട്, താഴ്‌വരകൾ, നെഗെബ്, കടൽത്തീരം എന്നിവിടങ്ങളിലേക്കും തന്നെ.


സർവേശ്വരൻ സീനായ് മലയിൽനിന്നു വന്നു; നമുക്കുവേണ്ടി സേയീരിൽനിന്ന് ഉദിച്ചു; പാരാൻമലയിൽനിന്നു പ്രകാശിച്ചു; ബഹുസഹസ്രം വിശുദ്ധരോടൊത്തു വന്നു; വലതുകൈയിൽ അഗ്നി ജ്വലിച്ചിരുന്നു.


ശമൂവേൽ മരിച്ചു; ഇസ്രായേല്യർ ഒരുമിച്ചുകൂടി അദ്ദേഹത്തെ ഓർത്തു വിലപിച്ചു. രാമായിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ ശമൂവേലിനെ സംസ്കരിച്ചു.


Lean sinn:

Sanasan


Sanasan