Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 1:54 - സത്യവേദപുസ്തകം C.L. (BSI)

54 ജനം അങ്ങനെതന്നെ ചെയ്തു; സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ പ്രവർത്തിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

54 എന്ന് യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതുപോലെതന്നെ അവർ ചെയ്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

54 എന്നു യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അതുപോലെ തന്നെ അവർ ചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

54 എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതുപോലെ തന്നേ അവർ ചെയ്തു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

54 യഹോവ മോശയോടു കൽപ്പിച്ചതുപോലെയെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരംതന്നെ അവർ ചെയ്തു.

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 1:54
17 Iomraidhean Croise  

മോശയോടും അഹരോനോടും സർവേശ്വരൻ കല്പിച്ചതുപോലെ ചെയ്തു.


ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്റെ നിർമ്മാണം പൂർത്തിയായി. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേൽജനം എല്ലാ കാര്യങ്ങളും ചെയ്തുതീർത്തു.


അവർ ചെയ്തതെല്ലാം മോശ പരിശോധിച്ചു. സർവേശ്വരൻ കല്പിച്ചിരുന്നതുപോലെതന്നെ അവർ എല്ലാം ചെയ്തിരുന്നതുകൊണ്ടു മോശ അവരെ അനുഗ്രഹിച്ചു.


സർവേശ്വരൻ കല്പിച്ചതുപോലെ മോശ സകലതും ചെയ്തു.


കൂടാരത്തിനുള്ളിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തെ സമീപിക്കുമ്പോഴും സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ അങ്ങനെ ചെയ്യുമായിരുന്നു.


സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സീനായ്മരുഭൂമിയിൽവച്ച് അവരുടെ ജനസംഖ്യ എടുത്തു.


മറ്റാരെങ്കിലും തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുകയും തൽഫലമായി ജനത്തിന്റെമേൽ എന്റെ കോപം ജ്വലിക്കുകയും ചെയ്യാതിരിക്കാൻ ലേവ്യർ തിരുസാന്നിധ്യകൂടാരത്തിനു ചുറ്റും പാളയമടിച്ച് അതു കാത്തുസൂക്ഷിക്കണം.”


സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു:


അങ്ങനെ സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതെല്ലാം അവർ ചെയ്തു; അവർ ഓരോരുത്തരും അവരവരുടെ കൊടിക്കീഴിൽ പാളയമടിക്കുകയും, പിതൃഭവനങ്ങളുടെയും കുടുംബങ്ങളുടെയും ക്രമമനുസരിച്ചു പുറപ്പെടുകയും ചെയ്തു.


സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതൃസഹോദര പുത്രന്മാരുടെ ഭാര്യമാരായി.


സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ മോശയും അഹരോനും ഇസ്രായേൽജനവും ലേവ്യരെ സർവേശ്വരനുവേണ്ടി വേർതിരിച്ചു.


മേഘം രണ്ടു ദിവസമോ ഒരു മാസമോ ഒരു വർഷമോ അതിൽ കൂടുതലോ കാലം കൂടാരത്തിനു മുകളിൽ നിന്നാലും അവർ യാത്ര പുറപ്പെടാതെ പാളയത്തിൽത്തന്നെ വസിക്കും. എന്നാൽ മേഘം ഉയരുമ്പോൾ അവർ യാത്ര പുറപ്പെടും.


സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയിൽവച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവർ പെസഹ ആചരിച്ചു.


ഞാൻ നിങ്ങളോടു കല്പിക്കുന്നവയെല്ലാം പാലിക്കുന്നതിൽ ജാഗ്രത പുലർത്തണം; ഒന്നും കൂട്ടുകയോ കുറയ്‍ക്കുകയോ ചെയ്യരുത്.


ശമൂവേൽ ചോദിച്ചു: “സർവേശ്വരന്റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അർപ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാർപ്പണത്തെക്കാൾ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം.


Lean sinn:

Sanasan


Sanasan