Biblia Todo Logo
Bìoball air-loidhne

- Sanasan -




സംഖ്യാപുസ്തകം 1:53 - സത്യവേദപുസ്തകം C.L. (BSI)

53 മറ്റാരെങ്കിലും തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുകയും തൽഫലമായി ജനത്തിന്റെമേൽ എന്റെ കോപം ജ്വലിക്കുകയും ചെയ്യാതിരിക്കാൻ ലേവ്യർ തിരുസാന്നിധ്യകൂടാരത്തിനു ചുറ്റും പാളയമടിച്ച് അതു കാത്തുസൂക്ഷിക്കണം.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

53 എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യർ സാക്ഷ്യനിവാസത്തിനു ചുറ്റും പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

53 എന്നാൽ യിസ്രായേൽ മക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിൻ്റെ കാര്യം നോക്കേണം’

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

53 എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

53 ഇസ്രായേൽമക്കളുടെമേൽ ദൈവകോപം വരാതിരിക്കാൻ ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിനുചുറ്റും പാളയം അടിക്കണം; ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിന്റെ ചുമതല വഹിക്കുകയും വേണം.”

Faic an caibideil Dèan lethbhreac




സംഖ്യാപുസ്തകം 1:53
26 Iomraidhean Croise  

അവർ തിരുസാന്നിധ്യകൂടാരത്തിന്റെയും വിശുദ്ധസ്ഥലത്തിന്റെയും ചുമതല വഹിക്കുകയും സർവേശ്വരന്റെ ആലയത്തിലെ ശുശ്രൂഷയിൽ തങ്ങളുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരെ സഹായിക്കുകയും ചെയ്യേണ്ടിയിരുന്നു.


എന്നാൽ സർവേശ്വരൻ തന്നെയാണ് ഞങ്ങളുടെ ദൈവം; ഞങ്ങൾ അവിടുത്തെ ഉപേക്ഷിച്ചിട്ടില്ല. അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതിന് അഹരോന്റെ പുത്രന്മാർ പുരോഹിതന്മാരായി ഞങ്ങൾക്കുണ്ട്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്.


അവർ എന്നും രാവിലെയും വൈകുന്നേരവും ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധിയുള്ള മേശയിൽ കാഴ്ചയപ്പം വയ്‍ക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം സ്വർണവിളക്കുതണ്ടും വിളക്കുകളും വൃത്തിയാക്കി ദീപങ്ങൾ തെളിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനകൾ പാലിക്കുന്നു. എന്നാൽ നിങ്ങളാകട്ടെ അവിടുത്തെ ഉപേക്ഷിച്ചിരിക്കുന്നു.


അതുകൊണ്ട് സർവശക്തനായ സർവേശ്വരൻ പ്രവാചകരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും; കാരണം യെരൂശലേമിലെ പ്രവാചകരിൽനിന്നു ദേശം മുഴുവൻ അധർമം വ്യാപിച്ചിരിക്കുന്നു.”


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


മോശ അഹരോനോടും പുത്രന്മാരായ എലെയാസാർ, ഈഥാമാർ എന്നിവരോടും പറഞ്ഞു: “നിങ്ങൾ തലമുടി കോതാതെ വൃത്തികേടായി ഇടുകയോ, വസ്ത്രം വലിച്ചു കീറുകയോ അരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ മരിക്കും; സർവേശ്വരന്റെ കോപം സമൂഹം മുഴുവന്റെയുംമേൽ നിപതിക്കും. അവിടുന്നു ജ്വലിപ്പിച്ച ഈ അഗ്നി നിമിത്തം നിങ്ങളുടെ സഹോദരരായ ഇസ്രായേൽജനമൊക്കെയും വിലപിക്കട്ടെ.


ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്റെയും അതിന്റെ ഉപകരണങ്ങളുടെയും, അതിലുള്ള സകല വസ്തുക്കളുടെയും ചുമതല ഏല്പിക്കുക; തിരുസാന്നിധ്യകൂടാരവും അതിന്റെ സകല ഉപകരണങ്ങളും ചുമക്കേണ്ടത് അവരാണ്. തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്തുകൊണ്ട് അതിനു ചുറ്റും അവർ താവളമടിക്കട്ടെ.


ജനം അങ്ങനെതന്നെ ചെയ്തു; സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ പ്രവർത്തിച്ചു.


“യാഗപീഠത്തിലെ തീക്കനൽ നിറച്ച ധൂപകലശം നീ എടുത്ത് അതിൽ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്റെ മധ്യേ ചെന്ന് അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സർവേശ്വരനിൽനിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.”


തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പിൽ നില്‌ക്കുന്നതിനുമായി ഇസ്രായേലിന്റെ മുഴുവൻ സമൂഹത്തിൽനിന്നുമായി സർവേശ്വരൻ നിങ്ങളെ വേർതിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?


വടികളെല്ലാം മോശ തിരുസാന്നിധ്യകൂടാരത്തിൽ സർവേശ്വരന്റെ മുമ്പിൽ വച്ചു.


പാളയങ്ങളുടെ മധ്യത്തിലുള്ള ലേവ്യപാളയത്തോടൊപ്പം തിരുസാന്നിധ്യകൂടാരം പുറപ്പെടണം. പാളയമടിക്കുമ്പോൾ എന്നതുപോലെ അവർ യാത്ര ചെയ്യുമ്പോഴും തങ്ങളുടെ കൊടിക്കീഴിൽ ഇതേ ക്രമത്തിൽ നീങ്ങണം.


ഗേർശോന്യകുടുംബങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ പിറകിൽ പടിഞ്ഞാറു വശത്തു പാളയമടിക്കണം.


കെഹാത്യകുടുംബങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ തെക്കുവശത്തു പാളയമടിക്കണം.


അവരുടെ പിതൃഭവനത്തലവൻ അബീഹയിലിന്റെ പുത്രനായ സൂരിയേൽ. കൂടാരത്തിന്റെ വടക്കുവശത്ത് അവർ പാളയമടിക്കണം.


മോശയും അഹരോനും അഹരോന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേൽജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകൾ ചെയ്യുന്നതിനുള്ള ചുമതല അവർക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാൽ അവനെ വധിക്കണം.


എന്നാൽ ഇസ്രായേൽജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാർ, കന്നുകാലി, കഴുത, ആട് എന്നിവയിൽനിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സർവേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യർക്കു കൊടുക്കണം.”


ഇസ്രായേൽജനത്തിനുവേണ്ടി വേർതിരിച്ച മനുഷ്യരിലും മൃഗങ്ങളിലുംനിന്ന് അമ്പതിന് ഒന്നു വീതം സർവേശ്വരൻ തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അവിടുത്തെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യർക്കു കൊടുത്തു.


ഇസ്രായേൽജനം തിരുസാന്നിധ്യകൂടാരത്തിന്റെ അടുത്തു വന്നാൽ അവർക്ക് അത്യാഹിതമുണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കാനും ഇസ്രായേൽജനത്തിനുവേണ്ടി തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനും പ്രായശ്ചിത്തം കഴിക്കാനുമായി അവരുടെ ഇടയിൽനിന്നു ലേവ്യരെ വേർതിരിച്ച് അഹരോനും പുത്രന്മാർക്കും ഞാൻ ദാനം ചെയ്തിരിക്കുന്നു.”


ദൈവത്തിന്റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കൾക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്.


സർവേശ്വരന്റെ പെട്ടകം ഇറക്കിവച്ച വലിയകല്ല് ഈ സംഭവത്തിനു സാക്ഷിയായി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലിൽ ഇന്നും കാണാം. സർവേശ്വരന്റെ പെട്ടകത്തിലേക്ക് എത്തിനോക്കിയ എഴുപതു പേരെ അവിടുന്നു സംഹരിച്ചു. സർവേശ്വരൻ അവരുടെ ഇടയിൽ ഈ വലിയ സംഹാരം നടത്തിയതുകൊണ്ടു ജനം വിലപിച്ചു.


Lean sinn:

Sanasan


Sanasan