Biblia Todo Logo
Bìoball air-loidhne

- Sanasan -




ലേവ്യപുസ്തകം 4:3 - സത്യവേദപുസ്തകം C.L. (BSI)

3 അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്റെമേൽ കുറ്റം വരുത്തി വയ്‍ക്കുന്നതെങ്കിൽ അയാൾ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സർവേശ്വരന് അർപ്പിക്കണം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപംചെയ്തു എങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവെക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 “ ‘മഹാപുരോഹിതൻ സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം.

Faic an caibideil Dèan lethbhreac




ലേവ്യപുസ്തകം 4:3
32 Iomraidhean Croise  

അവർ രാജകുടുംബത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്‍ക്കുംവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കുന്നതിന് ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും ഏഴു ചെമ്മരിയാടുകളെയും ഏഴ് ആൺകോലാടുകളെയും കൊണ്ടുവന്നു. അവയെ സർവേശ്വരന്റെ യാഗപീഠത്തിൽ അർപ്പിക്കാൻ രാജാവ് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കല്പിച്ചു.


മടങ്ങിവന്ന പ്രവാസികൾ ഇസ്രായേൽജനങ്ങൾക്കുവേണ്ടി ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗമായി പന്ത്രണ്ടു കാള, തൊണ്ണൂറ്റാറു മുട്ടാട്, എഴുപത്തേഴ് കുഞ്ഞാട് എന്നിവയെയും പാപയാഗമായി പന്ത്രണ്ട് ആൺകോലാടുകളെയും അർപ്പിച്ചു.


എന്നാൽ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തുവച്ചുതന്നെയാണ് ദഹിപ്പിക്കേണ്ടത്. ഇതു പാപപരിഹാരയാഗമാകുന്നു.


യാഗപീഠത്തിലുള്ള രക്തത്തിൽ അല്പമെടുത്ത് അഭിഷേകതൈലത്തോടൊപ്പം അഹരോന്റെയും അവന്റെ വസ്ത്രത്തിന്റെയും അഹരോന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേൽ തളിക്കണം. അപ്പോൾ അവനും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.


പിന്നീട് അഭിഷേകതൈലം തലയിൽ ഒഴിച്ച് അഹരോനെ അഭിഷേകം ചെയ്യണം.


പാപപരിഹാരത്തിനായി അർപ്പിച്ച മൃഗത്തിന്റെ രക്തം യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, വർഷത്തിലൊരിക്കൽ അഹരോൻ യാഗപീഠം ശുദ്ധീകരിക്കണം; ഇത് നിങ്ങളുടെ സകല തലമുറകളും വർഷത്തിലൊരിക്കൽ അനുഷ്ഠിക്കണം; ഇത് സർവേശ്വരന് അതിവിശുദ്ധമാണ്.


പടിപ്പുരയുടെ പൂമുഖത്ത് ഇരുവശങ്ങളിലും ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനും അകൃത്യയാഗത്തിനും ഉള്ള മൃഗങ്ങളെ അറുക്കേണ്ടത് ഈ മേശമേൽ വച്ചാണ്.


ഹോമയാഗത്തിനും രക്തംതളിക്കാനുംവേണ്ടി യാഗപീഠം സ്ഥാപിക്കുന്ന നാളിൽ എനിക്കു ശുശ്രൂഷ ചെയ്യാൻ അടുത്തുവരുന്ന സാദോക്കിന്റെ വംശജരായ ലേവ്യാപുരോഹിതന്മാർക്കു പാപപരിഹാരയാഗത്തിനുവേണ്ടി ഒരു കാളയെ നല്‌കണം.


അയാൾ വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ പോകുന്ന ദിവസം തനിക്കുവേണ്ടിയുള്ള പാപപരിഹാരബലി അർപ്പിക്കേണ്ടതാണ് എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.


ഹോമയാഗമായി അർപ്പിക്കുന്നതു ചെമ്മരിയാടിനെയോ കോലാടിനെയോ ആണെങ്കിൽ അത് ഊനമറ്റ ആണായിരിക്കണം.


ഹോമയാഗത്തിനുള്ള മൃഗം കന്നുകാലികളിലൊന്നാണെങ്കിൽ അത് കുറ്റമറ്റ കാളയായിരിക്കണം. അതു സർവേശ്വരനു സ്വീകാര്യമാകാൻ അതിനെ തിരുസാന്നിധ്യകൂടാരത്തിന്റെ കവാടത്തിൽ അർപ്പിക്കണം.


അഹരോൻ കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം.


പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം.


പാപപരിഹാരയാഗത്തിനായി രണ്ട് ആൺകോലാടുകളെയും ഹോമയാഗത്തിനായി ഒരു ആൺചെമ്മരിയാടിനെയും ഇസ്രായേൽസമൂഹത്തിൽനിന്ന് അവൻ സ്വീകരിക്കണം.


അഹരോൻ തന്റെ പാപങ്ങൾക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം.


ആ തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അവർ പാപപരിഹാരയാഗമായി കാളക്കുട്ടിയെ തിരുസാന്നിധ്യകൂടാരത്തിൽ കൊണ്ടുവരണം.


തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അയാൾ പാപപരിഹാരത്തിനായി ഊനമറ്റ ഒരു ആൺകോലാടിനെ യാഗവസ്തുവായി കൊണ്ടുവരണം.


അയാൾ അതു ബോധ്യപ്പെടുന്ന നിമിഷത്തിൽ പാപപരിഹാരമായി കുറ്റമറ്റ ഒരു പെൺകോലാടിനെ വഴിപാടായി സമർപ്പിക്കണം.


അഭിഷിക്തപുരോഹിതൻ അതിന്റെ രക്തത്തിൽ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിനകത്തു കൊണ്ടുവരണം.


അവൻ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയെയോ, ഒരു പെൺകോലാട്ടിൻകുട്ടിയെയോ പാപപരിഹാരയാഗമായി സർവേശ്വരന് അർപ്പിക്കണം. അങ്ങനെ അവന്റെ കുറ്റത്തിനു പുരോഹിതൻ പരിഹാരം ചെയ്യണം.


അഹരോന്യവംശത്തിലെ പുരുഷന്മാർക്കെല്ലാം സർവേശ്വരന്റെ ഹോമയാഗത്തിൽനിന്നു ഭക്ഷിക്കാം. തലമുറയായി നിലനില്‌ക്കേണ്ട ശാശ്വതാവകാശമാണിത്. മറ്റുള്ളവർക്കു സ്പർശിക്കാൻ പാടില്ലാത്തവിധം അതു വിശുദ്ധമാണ്.


പിന്നെ അഹരോനെ ശിരസ്സിൽ തൈലാഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.


അദ്ദേഹം അഹരോനോടു പറഞ്ഞു: “കുറ്റമറ്റ ഒരു കാളക്കിടാവിനെ പാപപരിഹാരയാഗമായും കുറ്റമറ്റ ഒരു ആൺചെമ്മരിയാടിനെ ഹോമയാഗമായും സർവേശ്വരന്റെ മുമ്പിൽ അർപ്പിക്കുക.


ഇസ്രായേൽജനത്തോടു പറയുക: ഒരു ആൺകോലാടിനെ പാപപരിഹാരയാഗത്തിനും ഒരു വയസ്സു പ്രായമുള്ള ഊനമറ്റ ഒരു കാളക്കിടാവിനെയും ഒരു ആൺചെമ്മരിയാടിനെയും ഹോമയാഗത്തിനും


എന്നാൽ മോശയും അഹരോനും താണു വണങ്ങി പറഞ്ഞു: ദൈവമേ, എല്ലാ ജീവികളുടെയും ചൈതന്യമായ ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്താൽ സമൂഹത്തോടു മുഴുവൻ അവിടുന്നു കോപിക്കുമോ?”


അവർ ഒരു കാളക്കിടാവിനെയും, ധാന്യവഴിപാടായി അർപ്പിക്കേണ്ട എണ്ണ ചേർത്ത മാവും പാപപരിഹാരയാഗത്തിനായി മറ്റൊരു കാളക്കുട്ടിയെയും എടുക്കണം.


എന്നാൽ മനുഷ്യസ്വഭാവം ദുർബലമായതുകൊണ്ട് മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്നതിൽ നിയമം പരാജയപ്പെട്ടു. അതുകൊണ്ട് പാപത്തെ ഉന്മൂലനം ചെയ്യുന്നതിനും, അങ്ങനെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലുമുള്ള പാപത്തിനു ശിക്ഷാവിധി നല്‌കുന്നതിനും, തന്റെ ഏക പുത്രനെ മനുഷ്യപ്രകൃതത്തോടു തുല്യതയുള്ളവനായി ദൈവം അയച്ചു. നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ട ദൈവത്തിന്റെ രക്ഷകപ്രവർത്തനം ഇങ്ങനെ പൂർത്തീകരിക്കപ്പെട്ടു.


പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീർത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താൽ ദൈവത്തിന്റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്.


എന്നുതന്നെയല്ല, താൻതന്നെ ബലഹീനൻ ആയതുകൊണ്ട് ജനങ്ങളുടെ പാപങ്ങൾക്കുവേണ്ടി മാത്രമല്ല, സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗം അർപ്പിക്കേണ്ടതുണ്ട്.


ക്രിസ്തു കൂടാരത്തിലൂടെ കടന്ന് ഒരിക്കൽ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിന്റെയോ കാളക്കിടാവിന്റെയോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു.


Lean sinn:

Sanasan


Sanasan