Biblia Todo Logo
Bìoball air-loidhne

- Sanasan -




ലേവ്യപുസ്തകം 1:2 - സത്യവേദപുസ്തകം C.L. (BSI)

2 “ഇസ്രായേൽജനത്തോടു പറയുക, സർവേശ്വരനു യാഗം അർപ്പിക്കാൻ കന്നുകാലിക്കൂട്ടത്തിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ഒന്നിനെ കൊണ്ടുവരാം.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “നീ യിസ്രായേൽ മക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാട് കൊണ്ടുവരുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാട് കൊണ്ടുവരേണം.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 നീ യിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവെക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവരുമ്പോൾ കന്നുകാലിക്കൂട്ടത്തിലോ ആട്ടിൻപറ്റത്തിലോനിന്നും ഒരു മൃഗത്തെ നിങ്ങളുടെ വഴിപാടായി കൊണ്ടുവരണം.

Faic an caibideil Dèan lethbhreac




ലേവ്യപുസ്തകം 1:2
13 Iomraidhean Croise  

അതുകൊണ്ട് ദൈവം നമുക്കു നല്‌കിയിരിക്കുന്ന കൃപയ്‍ക്കനുസൃതമായി വിവിധ നൽവരങ്ങൾ നമുക്കു നല്‌കിയിരിക്കുന്നു. ദൈവത്തിന്റെ ദൗത്യം അറിയിക്കുവാനുള്ള വരമാണ് ഒരുവനുള്ളതെങ്കിൽ, തന്റെ വിശ്വാസത്തിനൊത്തവണ്ണം അതു ചെയ്യട്ടെ.


ദൈവത്തിനു പ്രസാദകരമായ യാഗവും സുരഭിലമായ വഴിപാടുമായി തന്റെ ജീവൻ നമുക്കു നല്‌കി ക്രിസ്തു നമ്മെ സ്നേഹിച്ചു. അതുപോലെ സ്നേഹം നിങ്ങളുടെ ജീവിതത്തെ ഭരിക്കട്ടെ.


സർവേശ്വരന്റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിൻ. കാഴ്ചകളുമായി തിരുമുമ്പിൽ ചെല്ലുവിൻ. വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ.


കയീനിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചില്ല. കയീൻ കുപിതനായി. അവന്റെ മുഖഭാവം മാറി.


ഹാബെൽ ആട്ടിടയനും കയീൻ കർഷകനുമായിത്തീർന്നു. കുറെക്കാലം കഴിഞ്ഞ് കയീൻ തന്റെ നിലത്തിലെ വിളവുകളിൽനിന്ന് സർവേശ്വരന് ഒരു വഴിപാട് കൊണ്ടുവന്നു.


അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാൻ ഇതു നിങ്ങളോട് അഭ്യർഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേർതിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമർപ്പിക്കുക; ഇതാണ് നിങ്ങൾ അർപ്പിക്കേണ്ട അർഥവത്തായ സത്യാരാധന.


എന്നാൽ ഒരുവൻ തന്റെ മാതാവിനോടോ പിതാവിനോടോ ‘നിങ്ങളെ സംരക്ഷിക്കുവാൻ എന്റെ കൈവശമുള്ളത് കൊർബാൻ, അഥവാ ദൈവത്തിനു സമർപ്പിതം ആകുന്നു’ എന്നു പറഞ്ഞാൽ പിന്നെ തന്റെ മാതാവിനോ പിതാവിനോ എന്തെങ്കിലും ചെയ്യുവാൻ അയാളെ നിങ്ങൾ അനുവദിക്കുന്നില്ല.


മണ്ണുകൊണ്ട് ഒരു യാഗപീഠമുണ്ടാക്കി അതിന്മേൽ നിങ്ങളുടെ ആടുമാടുകളെ ഹോമയാഗമായും സമാധാനയാഗമായും അർപ്പിക്കുക; എന്റെ നാമം അനുസരിക്കപ്പെടുന്നിടത്തൊക്കെയും ഞാൻ വന്ന് നിങ്ങളെ അനുഗ്രഹിക്കും.


നിങ്ങളുടെ നേർച്ച പൂർത്തീകരിക്കുന്നതിനോ, സ്വമേധാദാനം അർപ്പിക്കുന്നതിനോ, നിങ്ങളുടെ ഉത്സവദിവസങ്ങളിലെ വഴിപാട് അർപ്പിക്കുന്നതിനോ, ഒരു ഹോമയാഗമോ മറ്റു യാഗങ്ങളോ കഴിക്കുന്നെങ്കിൽ നിങ്ങളുടെ കന്നുകാലിക്കൂട്ടത്തിൽനിന്നോ, ആട്ടിൻപറ്റത്തിൽനിന്നോ ഒരു മൃഗത്തെ അർപ്പിക്കാം; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും.


ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുപോകുകയും അവൾക്കുവേണ്ടി വഴിപാടായി ഒരു ഇടങ്ങഴി ബാർലിപ്പൊടി കൊണ്ടുവരികയും വേണം. അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയോ കുന്തുരുക്കം വയ്‍ക്കുകയോ അരുത്; കാരണം അതു സംശയനിവാരണത്തിനുള്ള ധാന്യയാഗമാകുന്നു. അപരാധബോധം ഉളവാക്കാനുള്ള ധാന്യയാഗംതന്നെ.


പിന്നീട് അവർ നിരന്തരഹോമയാഗങ്ങളും അമാവാസിയിലെയും സർവേശ്വരന്റെ എല്ലാ നിശ്ചിത പെരുന്നാളുകളിലെയും യാഗങ്ങളും സ്വമേധാദാനം നടത്തുന്നവരുടെ യാഗങ്ങളും അർപ്പിച്ചു.


Lean sinn:

Sanasan


Sanasan