4 അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം. പട്ടണത്തിൽനിന്നു വളരെ ദൂരം പോകരുത്; യുദ്ധം ചെയ്യുന്നതിന് ഒരുങ്ങിയിരിക്കണം.
രാത്രിയിൽത്തന്നെ രാജാവ് എഴുന്നേറ്റ് സേവകന്മാരോടു പറഞ്ഞു: “സിറിയാക്കാർ നമുക്കെതിരെ ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതി എന്തെന്നു ഞാൻ പറയാം. നാം വിശന്നു പൊരിഞ്ഞിരിക്കുകയാണെന്ന് അവർക്കറിയാം; അവർ ഇപ്പോൾ പാളയത്തിനു പുറത്തു വിജനപ്രദേശത്ത് ഒളിച്ചിരിക്കുകയായിരിക്കും. നാം നഗരത്തിനു പുറത്തു ചെല്ലുമ്പോൾ നമ്മെ ജീവനോടെ പിടിക്കുകയും പട്ടണം പിടിച്ചടക്കുകയും ചെയ്യാം എന്നായിരിക്കും അവർ വിചാരിച്ചിരിക്കുന്നത്.”
എന്നാൽ അങ്ങ് അതിനു വഴങ്ങരുത്; അവരിൽ നാല്പതിൽപരം ആളുകൾ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവർ കാത്തിരിക്കുകയാണ്.
തങ്ങൾ പരാജിതരായി എന്ന് ബെന്യാമീൻഗോത്രക്കാർ മനസ്സിലാക്കി. ഗിബെയായ്‍ക്കു ചുറ്റും നിർത്തിയിരുന്ന പതിയിരുപ്പുകാരെ വിശ്വസിച്ചുകൊണ്ട് ഇസ്രായേല്യർ അവിടെനിന്നു പിൻവാങ്ങി.
ശെഖേംനിവാസികൾ അബീമേലെക്കിനെതിരായി മലമുകളിൽ പതിയിരിപ്പുകാരെ നിയോഗിച്ചു; അവർ ആ വഴിക്കു കടന്നുപോകുന്നവരെ കവർച്ച ചെയ്യാൻ തുടങ്ങി. ഈ വിവരം അബീമേലെക്ക് അറിഞ്ഞു.