യോശുവ 5:2 - സത്യവേദപുസ്തകം C.L. (BSI)2 “കല്‌ക്കത്തിയുണ്ടാക്കി ഇസ്രായേൽജനത്തെ വീണ്ടും പരിച്ഛേദനം ചെയ്യണം” എന്ന് സർവേശ്വരൻ യോശുവയോട് കല്പിച്ചു. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)2 അക്കാലത്ത് യഹോവ യോശുവയോട്: തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽ മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക” എന്നു കല്പിച്ചു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു. Faic an caibideilസമകാലിക മലയാളവിവർത്തനം2 ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം ചെയ്യുക” എന്നു കൽപ്പിച്ചു. Faic an caibideil |
പരിച്ഛേദനകർമത്തിനു മുമ്പ് അബ്രഹാമിനുണ്ടായിരുന്ന വിശ്വാസംമൂലം ദൈവം അദ്ദേഹത്തെ കുറ്റമറ്റവനായി അംഗീകരിച്ചു എന്നതിന്റെ മുദ്രയായിട്ടത്രേ പരിച്ഛേദനം എന്ന കർമം നല്‌കപ്പെട്ടത്. അതുകൊണ്ട് പരിച്ഛേദനകർമം അനുഷ്ഠിച്ചില്ലെങ്കിലും ദൈവത്തിൽ വിശ്വസിക്കുകയും, തന്മൂലം ദൈവം കുറ്റമറ്റവരായി അംഗീകരിക്കുകയും ചെയ്ത എല്ലാവരുടെയും പിതാവായിത്തീർന്നു അബ്രഹാം.