Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 3:8 - സത്യവേദപുസ്തകം C.L. (BSI)

8 ഉടമ്പടിപ്പെട്ടകം വഹിക്കുന്ന പുരോഹിതന്മാർ നദീതീരത്ത് എത്തുമ്പോൾ നദിയിൽ ഇറങ്ങി നില്‌ക്കാൻ അവരോട് കല്പിക്കണം.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്ന് അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്‍റെ വക്കത്ത് എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക” എന്നും അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ‘യോർദാനിലെ വെള്ളത്തിനരികെ എത്തുമ്പോൾ, ചെന്ന് നദിയിൽ നിൽക്കുക’ എന്ന് അവരോടു പറയുക.”

Faic an caibideil Dèan lethbhreac




യോശുവ 3:8
20 Iomraidhean Croise  

ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സർവേശ്വരൻ എന്നോട് യോർദ്ദാനിലേക്കു പോകാൻ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ഇരുവരും യാത്ര തുടർന്നു.


അവർ തങ്ങളുടെ സഹോദരന്മാരെയെല്ലാം വിളിച്ചുകൂട്ടി തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. സർവേശ്വരൻ അരുളിച്ചെയ്ത പ്രകാരവും രാജാവ് കല്പിച്ചതുപോലെയും സർവേശ്വരമന്ദിരം വെടിപ്പാക്കാൻ അവർ ഉള്ളിൽ കടന്നു.


അപ്പോൾ യാഗപീഠത്തിൽ ഹോമയാഗം അർപ്പിക്കാൻ ഹിസ്കീയാ കല്പിച്ചു. യാഗം ആരംഭിച്ചതോടെ അവർ കാഹളങ്ങളോടും ദാവീദിന്റെ വാദ്യോപകരണങ്ങളോടുംകൂടി സർവേശ്വരനു ഗാനം ആലപിക്കാൻ തുടങ്ങി.


പിന്നീട് ദാവീദിന്റെയും ആസാഫ് ദീർഘദർശിയുടെയും വാക്കുകളിൽ സർവേശ്വരനു സ്തോത്രം അർപ്പിക്കാൻ ഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു കല്പിച്ചു. അവർ സന്തോഷപൂർവം സ്തോത്രം ആലപിച്ചു, സാഷ്ടാംഗം പ്രണമിച്ചു.


സർവേശ്വരന്റെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നല്‌കിയ കല്പന യെഹൂദ്യയിലെ ജനം ഏകമനസ്സോടെ അനുസരിക്കുന്നതിന് ഇടയാകുംവിധം ദൈവം പ്രവർത്തിച്ചു.


ശബത്തുദിവസം വിശുദ്ധമായി ആചരിക്കാൻവേണ്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വാതിലുകൾക്കു കാവൽ നില്‌ക്കാൻ ഞാൻ ലേവ്യരോടു കല്പിച്ചു. എന്റെ ദൈവമേ, എന്റെ ഈ പ്രവൃത്തികളും എനിക്ക് അനുകൂലമായി ഓർക്കണമേ; അവിടുത്തെ അചഞ്ചല സ്നേഹത്തിനു തക്കവിധം എന്നോട് കനിവു തോന്നണമേ.


“മഹാപുരോഹിതനായ എല്യാശീബിന്റെ പുത്രൻ യെഹോയാദയുടെ പുത്രന്മാരിൽ ഒരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ ജാമാതാവ് ആയിരുന്നു. അതുകൊണ്ട് ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു.


മോശ ജനത്തോടു പറഞ്ഞു: “ഭയപ്പെടാതെ ഉറച്ചുനില്‌ക്കുക; നിങ്ങളുടെ രക്ഷയ്‍ക്കുവേണ്ടി സർവേശ്വരൻ ഇന്ന് എന്തു ചെയ്യുമെന്നു കാണുക; ഇന്നു കാണുന്ന ഈജിപ്തുകാരെ നിങ്ങൾ ഇനി ഒരിക്കലും കാണുകയില്ല.


സർവേശ്വരൻ രക്ഷിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം.


ഇസ്രായേൽജനമെല്ലാം വരണ്ടനിലത്തുകൂടി നടന്നു മറുകര എത്തുവോളം സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ യോർദ്ദാന്റെ മധ്യത്തിൽ ഉണങ്ങിയ നിലത്തുതന്നെ നിന്നു.


“നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ട് പുരോഹിതന്മാർ പുറപ്പെടുന്നതു കാണുമ്പോൾ നിങ്ങൾ പാളയം വിട്ട് അവരെ അനുഗമിക്കുക;


സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഇന്നുമുതൽ ഞാൻ നിന്നെ ജനത്തിന്റെ ദൃഷ്‍ടിയിൽ വലിയവനാക്കും. ഞാൻ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഉണ്ട് എന്ന് ഇസ്രായേൽജനം അറിയട്ടെ.


യോശുവ ഇസ്രായേൽജനത്തോടു പറഞ്ഞു: “നിങ്ങൾ അടുത്തുവന്നു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വചനം കേൾക്കുവിൻ.


ജനം അതിവേഗം നദി കടന്നു. അവരെല്ലാവരും മറുകര എത്തിയപ്പോൾ സർവേശ്വരന്റെ പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരും അവരുടെ മുമ്പിൽ എത്തി.


Lean sinn:

Sanasan


Sanasan