Biblia Todo Logo
Bìoball air-loidhne

- Sanasan -




യോശുവ 3:1 - സത്യവേദപുസ്തകം C.L. (BSI)

1 യോശുവ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേൽജനത്തോടൊത്ത് ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാൻനദിയുടെ തീരത്ത് എത്തി. അവർ മറുകര കടക്കുന്നതിനു മുൻപ് അവിടെ പാളയമടിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 അനന്തരം യോശുവ അതികാലത്ത് എഴുന്നേറ്റ്, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ട് യോർദ്ദാനരികെ വന്ന് മറുകര കടക്കുംമുമ്പേ അവിടെ താമസിച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യോശുവ അതികാലത്ത് എഴുന്നേറ്റ്, യിസ്രായേൽ മക്കൾ എല്ലാവരുമായി ശിത്തീമിൽ നിന്നു പുറപ്പെട്ടു യോർദ്ദാനരികെ വന്ന് മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 അതിരാവിലെ യോശുവയും ഇസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്ന് പുറപ്പെട്ടു യോർദാനിൽ വന്നു. മറുകര കടക്കുംമുമ്പ് അവിടെ താമസിച്ചു.

Faic an caibideil Dèan lethbhreac




യോശുവ 3:1
16 Iomraidhean Croise  

അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തോൽസഞ്ചി നിറച്ചു വെള്ളവുമെടുത്തു ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. ബാലനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവർ ബേർ-ശേബാ മരുഭൂമിയിൽ അലഞ്ഞുനടന്നു.


അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്‍ക്കു കോപ്പിട്ട് ഒരുക്കി, ഹോമയാഗത്തിനുള്ള വിറക് തയ്യാറാക്കി, ഇസ്ഹാക്കിനെയും രണ്ടു ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു.


അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു.


ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വർഷം മുതൽ ഇന്നുവരെ ഇരുപത്തിമൂന്നു വർഷക്കാലം സർവേശ്വരനിൽനിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാൻ നിങ്ങളോടു തുടർച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാൽ നിങ്ങൾ അവ ശ്രദ്ധിച്ചില്ല.


അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാൻ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല; ഞാൻ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങൾ ചെയ്തു.


എന്റെ ജനമേ, മോവാബുരാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ പുത്രനായ ബിലെയാം അവനു നല്‌കിയ മറുപടിയും ഓർമിക്കുക. ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക. അങ്ങനെ സർവേശ്വരന്റെ രക്ഷാകരമായ പ്രവൃത്തികൾ നിങ്ങൾ ഗ്രഹിക്കുവിൻ.


ഇസ്രായേൽജനം ശിത്തീമിൽ പാർക്കുമ്പോൾ അവർ മോവാബ്യസ്‍ത്രീകളുമായി അവിഹിതബന്ധം പുലർത്തി.


അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാർഥിച്ചു.


നൂനിന്റെ മകനായ യോശുവ, കനാൻ ദേശത്തും യെരീഹോപട്ടണത്തിലും രഹസ്യനിരീക്ഷണം നടത്താൻ ശിത്തീമിൽനിന്നു രണ്ടു പേരെ അയച്ചു. അവർ യെരീഹോപട്ടണത്തിൽ രാഹാബ് എന്നു പേരുള്ള ഒരു വേശ്യയുടെ ഗൃഹത്തിൽ രാത്രി കഴിച്ചു.


യോശുവ അടുത്ത ദിവസം രാവിലെ എഴുന്നേറ്റു. പുരോഹിതന്മാർ സർവേശ്വരന്റെ പെട്ടകം എടുത്തു.


ഏഴാം ദിവസവും പ്രഭാതത്തിൽതന്നെ എഴുന്നേറ്റു മുമ്പു ചെയ്തതുപോലെ പട്ടണത്തെ പ്രദക്ഷിണം ചെയ്യാൻ ആരംഭിച്ചു; അന്ന് ഏഴു തവണ പട്ടണത്തെ പ്രദക്ഷിണം ചെയ്തു.


യോശുവ അടുത്ത പ്രഭാതത്തിൽ ഇസ്രായേൽജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയിൽ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയിൽ സർഹ്യകുലത്തെ മാറ്റിനിർത്തി;


യോശുവ അതിരാവിലെ എഴുന്നേറ്റു സൈനികരെയെല്ലാം വിളിച്ചുകൂട്ടി. പിന്നീട് അദ്ദേഹവും ഇസ്രായേൽനേതാക്കന്മാരും ചേർന്ന് അവരെ ഹായിയിലേക്കു നയിച്ചു.


ഇസ്രായേൽജനം രാവിലെ എഴുന്നേറ്റു ഗിബെയായ്‍ക്ക് അഭിമുഖമായി പാളയമടിച്ചു.


ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളെ ഒരു കാവല്‌ക്കാരനെ ഏല്പിച്ചശേഷം പിതാവിന്റെ ആജ്ഞയനുസരിച്ച് ഭക്ഷണസാധനങ്ങളുമായി പുറപ്പെട്ടു; ഇസ്രായേൽസൈന്യം പോർ വിളിച്ചുകൊണ്ട് യുദ്ധരംഗത്തേക്ക് നീങ്ങുന്ന സമയത്തായിരുന്നു ദാവീദ് പാളയത്തിൽ എത്തിയത്.


Lean sinn:

Sanasan


Sanasan